ഞാനും മാമിയും – 1 24അടിപൊളി  

ഞാനും മാമിയും – 1

[ SAINU ]


ഷാനു 23വയസ്സ് പഠനം കഴിഞ്ഞു ഇനിയെന്ത് എന്നാലോചിച്ചു നിലക്കുന്ന ചെറുപ്പക്കാരൻ. വീട്ടിൽ ഉപ്പക്കും ഉമ്മക്കും ഒറ്റ മോൻ അത് കൊണ്ട് തന്നെ വെറുതെ നടക്കുന്നത് കൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

ഉപ്പയുടെ സമ്പാദ്യം അത്രയൊന്നും ഇല്ലെങ്കിലും ഉപ്പ ഒരു ചെറിയ പലചരക്ക് കട നടത്തുന്നുണ്ട് ഞങ്ങളുടെ വീടിനു മുൻപിലായി സ്വന്ത സ്ഥലം ആയതിനാൽ വാടക വേണ്ട അത് ലാഭം..

അല്ലറ ചില്ലറ കച്ചവടം നടക്കുന്നതിനാൽ ജീവിച്ചു പോകാൻ അത് തന്നെ ധാരാളം.

വെറുതെ നടക്കുവാണേലും ഇടക്ക് ഉപ്പയുടെ കടയിൽ ചെന്നിരുന്നു ഉപ്പയെ സഹായിക്കാൻ ഒക്കെ ഉള്ള മനസ്സ് ഉണ്ട് കേട്ടോ.

ഉപ്പാക്കും അതൊരു ആശ്വാസം ആയിരുന്നു. ഉപ്പ അത് പുറത്ത് പറഞ്ഞില്ലേലും കൂടെ..

ഉപ്പയുടെ സ്വഭാവം ഇത്തിരി മുരട്ട് സ്വഭാവമായിരുന്നു.. ഗൾഫിൽ കുറെ പോയി നിന്നതിന്റെ ആകാം..

ഇടയ്ക്കു ഉപ്പ ദേഷ്യപ്പെടുമെങ്കിലും ഉമ്മ എന്റെ കൂടെ നില്കും അതോടെ ഉപ്പയുടെ വഴക്ക് അധികമൊന്നും കേൾക്കേണ്ടി വരില്ല.

രണ്ടു വർഷമായി എന്റെ കോഴ്സ് തീർന്നിട്ട് മൊബൈൽ ലാപ്ടോപ് സർവീസ് അതായിരുന്നു എന്റെ കോഴ്സ്.

എന്റെ മോഹം ഗൾഫ് ആണെങ്കിലും ഉമ്മയുടെ മുടക്ക് കാരണം രണ്ടു വർഷത്തോളം വെറുതെ നടന്നു.

എന്നെ പെണ്ണ് കെട്ടിക്കാൻ ഉള്ള ആഗ്രഹം ഉമ്മ പറഞ്ഞപ്പോ ഉപ്പ എതിർത്തു. ഒരു ജോലിയും കൂലിയും ഇല്ലാത്തവന്നു ആര് പെണ്ണ് തരാനാ സൈനബ.

നിനക്ക് അവൻ ഒറ്റ മോൻ ആയതോണ്ട് എല്ലാം എളുപ്പം പറഞ്ഞു തീർക്കാം വരുന്ന പെണ്ണിന്റെ വീട്ടുകാർക്ക് അവനൊരു ജോലിയില്ല എന്ന് അറിയുമ്പോൾ..

എന്നാ നിങ്ങൾ അവനെന്തേലും ജോലി വാങ്ങി

കൊടുകിൻ എന്ന് പറഞ്ഞു ഉമ്മ ഉപ്പയോടു വഴക്ക് കൂടുന്നത് കേട്ടാണ് ഷാനു വീട്ടിലേക്ക് കയറിയത്.

എന്താ ഉമ്മ.

നിനക്ക് എന്തേലും ജോലി ശരിയാക്കി കൊടുക്കാൻ പറഞ്ഞതാ നിന്റ ഉപ്പയോട്.

ഞാൻ ചെല്ലുമ്പോയേക്കും ജോലി തരാൻ എന്താ..

എന്റെ ഉമ്മ..

നീ വാ മോനെ നീ വല്ലതും കഴിച്ചോ മോനെ എന്ന് പറഞ്ഞോണ്ടു ഉമ്മ അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോകും.

ഹമ് ചെല്ല് ചെല്ല് ബാപ്പ ആയ കാലത്തു കഷ്ടപ്പെട്ടതോണ്ട് കയറി വരുമ്പോ വരുമ്പോ ഉരുട്ടി വിഴുങ്ങാം..

ദേ നിങ്ങൾ മോനെ വഴക്ക് പറയുന്നും വേണ്ട. എന്റെ ബാപ്പ ഉണ്ടായത്കൊണ്ട് നിങ്ങൾ ഗൾഫിൽ പോയി സമ്പാദിച്ചു ഇല്ലെങ്കിൽ കാണമായിരുന്നു.. ഞാൻ വന്നു കയറിയപ്പോ ഇവിടെ എന്താ ഉണ്ടായിരുന്നത് എന്നെനിക്കല്ലേ അറിയൂ

ഇവിടെ കൂലിപ്പണിക്കു നടന്നിരുന്ന ആള അതോർമ ഉണ്ടായിക്കോട്ടെ.

നിന്റ ബാപ്പ കൊണ്ട് പോയതാണെങ്കിലും രാവന്തിയോളം ഞാൻ കഷ്ടപെട്ടാ ഈ നിലയിൽ എങ്കിലും എത്തിയത്.

അല്ലാണ്ട് മുരിക്കലെ അഹമദ് ഹാജി എനിക്ക് വെറുതെ ഒന്നും തന്നിട്ടില്ല.

നിൻ്റെ അല്ലാതെ.

അന്നത്തെ കാലത് ഒന്നും വേണ്ടാന്നു പറഞ്ഞിട്ടല്ലേ അല്ലാതെ ചോദിക്കാഞ്ഞിട്ട് ഒന്നും അല്ലല്ലോ.

എന്റെ ബാപ്പ എത്ര തവണ പറഞ്ഞതാ ഹുസൈനെ നീ ആ വടക്കേലെ പറമ്പ് എടുത്തൊന്നു.

ഏത് വടക്കേലെ പറമ്പ് അല്ലെ.

കബീർ ഹാജിന്റെ തൊടിയിലേക്ക് പോകുന്ന ആ നീളൻ കണ്ടം.

അതിപ്പോ തോട് ആയെന്നാ കേട്ടെ.

അന്ന് അതൊക്കെ മതിയായിരുന്നു.

എന്നാലും നിന്റെ ബാപ്പാന്റെ പിശുക്കു സമ്മതിച്ചു തരില്ല അല്ലെ.

ഹോ എന്റെ ബാപ്പ പിശുക്കി പിശുക്കി ഉണ്ടാക്കിയത് തന്നെയാ.

അതിൽ നിന്നല്ലേ ഈ വീട്

വെക്കാൻ നിങ്ങൾക് തന്നത്.

ദേ സൈനബ എന്നെകൊണ്ട് ഒന്നും പറയിക്കണ്ട ചെറുക്കൻ ഉണ്ടായി പോയി.

വീട് വെക്കാൻ തന്നു പോലും ഇരുപത്തി അയ്യായിരം ഉലുവ അതുകൊണ്ട് തറയിലേക്ക് മണ്ണടിക്കാൻ കഴിഞ്ഞോടി..

പിന്നെ തന്നിട്ടുണ്ട് എന്റെ അളിയൻ സലീം അവനെന്നെ കുറെ സഹായിച്ചിട്ടുണ്ട് തിരിച്ചു ഞാൻ അവനതൊക്കെ കൊടുതേച്ചും ആണ് ക്യാൻസൽ ആക്കി പോന്നത്.അല്ലാതെ നിന്റ വീട്ടുകാര് കുറെ ഉണ്ടാക്കി..

ആ അവൻ തന്നില്ല എന്ന് പറയില്ലല്ലോ.

അതില്ല അവനുണ്ടായതു കൊണ്ട് തന്നെയാ ഈൗ വീടും പറമ്പും എല്ലാം ഞാൻ ഉണ്ടാക്കിയെടുത്തത്.അതെപ്പോ വേണേലും ഞാൻ പറയും.

1 Comment

Add a Comment
  1. അടിപൊളിയാണ് നിങ്ങൾ നിങ്ങടെ കഥയുടെ ഫീൽ വേറെ ആരുടേം കഥകൾക്ക് ഇല്ല മാഷേ…. പഴയ നിർമ്മല, സൽ‍മ അമ്മായി, രാഹുലിന്റെ കുഴികൾ എല്ലാം ഒന്ന് പൂർത്തീകരിച്ചു എഴുതു…എത്ര നാളായി മാഷേ കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *