ഉണ്ണികുട്ടന്റെ യോഗം – 18 2അടിപൊളി  

ഉണ്ണികുട്ടന്റെ യോഗം – 18

[ Vethalam ]

[ Previous Part ] [ www.kambi.pw ]


എന്തായാലും സമീറയുടെ മനസിലെ  വിഷമങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ടു മാറി

ഇനീപ്പോ ഷബ്‌നയെ ചെയ്യുന്നത് കൂടി അവളറിഞ്ഞാലും വല്ല്യ പരാതിയും വിഷമവും ഒന്നുമുണ്ടാവില്ല

പതിവ് പോലെ കോളജിൽ എത്തുമ്പോ അവിടെ അടുത്തൊരാൾ  തലേ ദിവസത്തെ വിശേഷമറിയാൻ കാത്തു നിൽപ്പുണ്ടായിരുന്നു

ഉണ്ണി നിങ്ങളിന്നലെ ഷീബയുടെ വീട്ടിൽ പോയോ

വിനോദ് ഇത് വരെ വന്നില്ല അല്ലെ

ഇല്ല ഞാൻ കുറെ നേരമായി നിങ്ങളാരേലും വരുന്നതും നോക്കി നിൽക്കുന്നു

അതെന്നാടി നിനക്ക് അത്രയ്ക്ക് മുട്ടി നിൽക്കുവാണോ

പോടാ….ഇന്നലെ ഞാനങ്ങനെ പറഞ്ഞെങ്കിലും രാത്രി ആലോചിച്ചപ്പോ എനിക്കാകെ ടെൻഷൻ

പറ നിങ്ങള് പോയെരുന്നോ

ഞങ്ങൾ പോയെരുന്നു ടി പക്ഷെ ഷീബ പറഞ്ഞ പോലെ അത്ര എളുപ്പമല്ല  അവരുടെ തൊട്ടടുത്ത് വീടില്ല എന്നേയുള്ളു പക്ഷെ അവരുടെ വീട്ടിൽ ആര് വന്നാലും പോയാലും കാണാൻ പറ്റുന്ന പോലെയാ അവരുടെ അടുത്തുള്ള വീട്  കുറച്ചു റിസ്കാണ്

എന്നാ നമുക്ക് പോണോടോ

അല്ലാതെ വേറെന്തേലും വഴി നോക്കുന്നതാ നല്ലതെന്നാ എനിക്കും തോന്നുന്നേ അത് മാത്രമല്ല വിനോദിന്റെ സ്വാഭാവം വെച്ചു ഇവനിതു വേറേ ആരോടേലും പറഞ്ഞാലോ എന്നൊരു പേടിയുമുണ്ട് എനിക്ക്

അവനങ്ങനെ പറയോ

നോർമൽ സ്റ്റേജിൽ പറയില്ല പക്ഷെ രണ്ടെണ്ണം അടിച്ചാ കൂടെ ഇരിക്കുന്നവരോട് വീരവാദം അടിക്കുന്ന ഒരു സ്വാഭാവമുണ്ട് അവന് അതാ പ്രശ്‍നം

രാവിലെ തുടങ്ങിയോ കുറുകൽ

അജയൻ പുറകെ വന്നു നിന്നത് ഞാൻ കണ്ടില്ല

പോടാ പോടാ നീയിത്രേം നേരം അവൾടെ അടുത്തു മണപ്പിച്ചു നിക്കുന്ന ഞാൻ കണ്ടാരുന്നേ അവൾ ചിരിച്ചു കൊണ്ടു അവനോട് പറഞ്ഞു

ശരി നടക്കട്ടെ ഞാൻ സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ലേയ്

അവൻ ക്ലാസ്സിലേക്ക് പോയി

വേറെന്താടി ഒരു വഴി ഞാൻ നിന്റെ വീട്ടിലേക്കു വന്നാലോ

അയ്യോ അത് വേണ്ടാ വീട്ടിൽ മമ്മിയുണ്ട് എപ്പോഴും

പകൽ അല്ല പെണ്ണെ രാത്രി

അതൊട്ടും വേണ്ടാ എനിക്ക് പേടിയാ

പിന്നെ എന്ത് ചെയ്യും

രാത്രി വന്നാ വീട്ടിൽ അറിയുമെടാ

നിന്റെ വീട്ടിൽ പട്ടിയുണ്ടോ

പട്ടിയൊന്നുമില്ല പക്ഷെ മമ്മി……

അതെന്നാ രാത്രി മമ്മി ഉറങ്ങാതെ കാവലിരിക്കുവാണോ

അതല്ലെടാ ഒരു ഇല അനങ്ങുന്ന ഒച്ച കേട്ടാൽ പോലും മമ്മി അറിയും

പപ്പയോ?

പപ്പ കുടിച്ചിട്ടാണ് കിടക്കുന്നതെങ്കിൽ ആകാശം ഇടിഞ്ഞു വീണാലും പപ്പ അറിയൂല

അനിയനോ

അവനെയിപ്പോ വേറെ മുറിയിലാ കിടത്തുന്നെ ആദ്യം എന്റെ കൂടെ ആയിരുന്നു

അപ്പൊ മമ്മി അറിയാതെ നോക്കിയാ മതി അല്ലെ

ഉണ്ണി നീ രാത്രി വരാനാണോ വേണ്ടാട്ടോ എനിക്ക് പേടിയാ

ബെൽ മുഴങ്ങി ഞങ്ങൾ ക്ലാസിലേക്ക് നടന്നു

ക്ലാസ് തുടങ്ങി 15 മിനിട്ടോളാം കഴിഞ്ഞാണ് വിനോദ് എത്തിയത്

ഇന്റർവൽ സമയത്ത് ജാസ്മിൻ എന്റെയടുത്ത് വന്നിരുന്നു

ഉണ്ണി നീ ശരിക്കും പറഞ്ഞതാണോ  നീ രാത്രി വരാനാണോ പ്ലാൻ ഓർത്തിട്ടന്റെ കയ്യും കാലും ഇപ്പോഴേ വിറക്കാൻ തുടങ്ങി അവൾ സ്വരം താഴ്ത്തി ചോദിച്ചു

എന്താടാ ഒരു ഗൂഡാലോചന

വിനോദ് പുറകിലിരുന്നു എന്നെ തോണ്ടികൊണ്ട് ചോദിച്ചു

അളിയാ നീയിങ്ങോട്ട് വാ പറയാം

അവൻ വന്നു ഞങ്ങളുടെ മുന്നിൽ കിടന്ന ബെഞ്ചിൽ ഞങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞിരുന്നു

അളിയാ പണി പാളിയല്ലോ

ഷീബക്കു  ഇത് വരെ പിരിയഡ്സ്  ആയിട്ടില്ല  അവൾക്ക് വയറ്റിലുണ്ടെന്നാ പറയണേ

അവന്റെ മുഖം വിളറി വെളുത്തു  ജാസ്മിൻ അന്തംവിട്ടെന്റെ മുഖത്തേക്ക് നോക്കി  ഞാനവളുടെ തുടയിൽ ചെറുതായി ഒന്ന് നുള്ളിയപ്പോഴാണ് ഞാനവനെ

പേടിപ്പിക്കാൻ വേണ്ടി പറയുന്നതാ എന്നവൾക്ക് മനസിലായത്

അതേ വിനോദെ ഇനിയെന്ത് ചെയ്യും അവൾ  കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്യാൻ പോയേക്കുവാ

അവനെന്താ പറയേണ്ടെന്നറിയാതെ കിളി പോയ പോലിരുന്നു

മുള്ളാൻ പോയ ഷീബ തിരിച്ചു വന്നു സീറ്റിലിരുന്നതും  ജാസ്മിൻ വേഗം അവളുടെ അടുത്തു പോയിരുന്നു

മല്ലിക ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു എല്ലാവരും അവരവരുടെ സീറ്റിൽ പോയിരുന്നു

ക്ലാസ് തുടങ്ങി കുറെ സമയം കഴിഞ്ഞു ഞാൻ അവനെ തിരിഞ്ഞു നോക്കി

Leave a Reply

Your email address will not be published. Required fields are marked *