പ്രത്യാഗമനം – 1
[ Wild Man ]
അധ്യായം 1: നൂറിൽ നൂറ്
(1993 ഒരു ദിവസം)
ചേർത്തല കായലോരത്തെ ആ ഒറ്റമുറി വീട്ടിൽ ഒരു മണ്ണെണ്ണ വിളക്കിന്റെ വെട്ടം മാത്രം കറണ്ട് പോയിട്ട് ദിവസങ്ങളായി. അതിനു മുന്നിൽ പതിമൂന്ന് വയസ്സുകാരൻ അർജുൻ കുനിഞ്ഞിരുന്ന് ഒരു പഴയ ഗണിതപുസ്തകം വായിക്കുകയായിരുന്നു പുറംചട്ട ഇല്ല പേജുകൾ മഞ്ഞച്ചത്.
അമ്മ ലളിത ഒരു അകന്ന ബന്ധുവിന്റെ കയ്യിൽ നിന്ന് വാങ്ങിയതാണ്.
ലളിത: മോനെ കണ്ണ് കേടാകും. മതി, കിടന്നോ.”
“ഒരു കണക്ക് കൂടി അമ്മേ. ഇത് ഇതുകൂടി തീർത്താൽ ഇന്നത്തേക്ക് ഇതു മതി.
ലളിത തറയിൽ ഇരുന്ന് അവന്റെ തലമുടിയിൽ വിരലോടിച്ചു. മുപ്പത്തിയഞ്ച് വയസ്സേ ഉള്ളൂ. പക്ഷേ ജീവിതം അവരെ പാടെ തളർത്തിയിരുന്നു തന്നെയും പറക്കും മുറ്റത്ത രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവ് എങ്ങോ പോയി.
ഒരുകാലത്ത് ആ നാട്ടിലെ ഏറ്റവും സുന്ദരിയെന്ന് പേരുകേട്ടവൾ. പുറം നാട്ടുകാരനായ അശോകനെ പ്രണയിച്ചത് കാരണം നാട്ടുകാരും വീട്ടുകാരും അവളെ തള്ളിക്കളഞ്ഞു ഒടുവിൽ അശോകൻ അവളെ ഉപേക്ഷിച്ചു പോയപ്പോൾ പിഞ്ചുകുഞ്ഞുങ്ങളുമായി തനിക്ക് ഉണ്ടായിരുന്ന നാല് സെൻറ് സ്ഥലത്ത് പൊളിഞ്ഞു വീഴാറായ ആ വീട്ടിൽ ജീവിക്കുന്നു.
ദാരിദ്ര്യം അവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപാട് തളർത്തിയിരുന്നു കുറച്ച് നല്ലവരായ നാട്ടുകാരും അകന്ന ബന്ധുക്കളും ചെറിയ രീതിയിൽ സഹായിച്ചു നാട്ടിലെ പ്രമാണിയായ രാഘവൻ മുതലാളിയുടെ തുണിക്കടയിൽ സെയിൽസ് ഗേൾ ആയി കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ ആരോടും പരാതി പറയാതെ അവൾ തൻറെ മക്കളെയും ചേർത്തുപിടിച്ചു ജീവിക്കുന്നു.
“എന്തിനാ ഇത്ര വാശി?” ലളിത ചോദിച്ചു.
അർജുൻ കുറച്ചുനേരം മിണ്ടിയില്ല. “സരോജിനി ടീച്ചർ കഴിഞ്ഞ ആഴ്ച ക്ലാസ്സിൽ പറഞ്ഞു, ചില
കുട്ടികൾ പഠിക്കാൻ പിറന്നവരല്ല, അവർ ഇരുന്ന് സമയം കളയുകയാണെന്ന്. എന്നെ നോക്കിയാ പറഞ്ഞത്.”
“ടീച്ചർ അങ്ങനെ…”
അർജുന്റെ വാക്കുകൾ ഇടറിയിരുന്നു.
“എല്ലാവരും ചിരിച്ചു അമ്മേ. അജിത്ത് പോലും. അവൻ പുസ്തകത്തിൽ നിന്ന് തലയുയർത്തിയില്ല. “ഒരിക്കൽ ഞാൻ നൂറിൽ നൂറ് വാങ്ങും അമ്മേ അന്ന് ഞാൻ എല്ലാവരെയും ഞെട്ടിക്കും അമ്മേ.
അപ്പോൾ സരോജിനി ടീച്ചർ എന്നെ ഒന്ന് നോക്കണം. എനിക്കത് കാണണം അമ്മേ.
ലളിത: തൻറെ മകൻറെ നിശ്ചയദാർഢ്യം കണ്ട് അമ്പരന്നു തൻറെ മകൻ പെട്ടെന്ന് തോൽവി സമ്മതിക്കുന്ന കൂട്ടത്തിൽ അല്ല എന്ന് ആ അമ്മയ്ക്ക് മനസ്സിലായി. കൂടെ കുഞ്ഞു പെങ്ങൾ
കട്ടിലിൽ നിന്ന് എട്ടു വയസ്സുകാരി അഞ്ജു തല നീട്ടിചേട്ടൻ നൂറ് വാങ്ങും. എൻറെ ചേട്ടൻ മിടുക്കനാ എന്റെ മിഠായി മുഴുവൻ വേണമെങ്കിൽ ഞാൻ പന്തയം വയ്ക്കാം
അതിന് നിൻറെ കയ്യിൽ മിഠായി ഇല്ലല്ലോ കുരുട്ടേ. അർജുൻ പറഞ്ഞു
അഞ്ചു അപ്പോൾ മിട്ടായി കിട്ടുമ്പോൾ പന്തയം വയ്ക്കാം.
എല്ലാവരും ചിരിച്ചു അന്ന് ആ വീട്ടിൽ ആദ്യമായി ഒരു ചിരി ഉയർന്നു.
ചേർത്തല സെന്റ് മേരീസ് സ്കൂളിലെ ഏഴ് ബി ക്ലാസ്സ്മുറിയിൽ തിങ്കളാഴ്ച രാവിലെയും മഴ തോർന്നിരുന്നില്ല.
നനഞ്ഞ കുടകളുടെയും ചോക്കുപൊടിയുടെയും മണം. പിൻബെഞ്ചിൽ അർജുൻ ബാഗ് മടിയിൽ വച്ച് ഇരുന്നു. അവന്റെ ഷർട്ടിന്റെ കൈ തുന്നിയത് ഇന്നും ആരുടെയോ കണ്ണിൽ പെട്ടു.
“ഡാ, ഇത് നിന്റെ അമ്മ തുന്നിയതാണോ?
തൊട്ടടുത്ത ഇരുന്ന അജിത്ത് ചോദിച്ചു.
അജിത്ത് രാഘവൻ തുണിക്കടയുടമ രാഘവൻ മുതലാളിയുടെ ഏകമകൻ. വില കൂടിയ ബാഗ്, ഇസ്തിരിയിട്ട യൂണിഫോം, എപ്പോഴും ചുറ്റും കുറേ കൂട്ടുകാർ. അർജുൻ
: അതെ അമ്മ തുന്നിയത
അജിത്ത് : നിൻറെ അമ്മ എവിടെയാ ജോലി ചെയ്യുന്നത് തയ്യൽക്കാരിയാണോ?
അർജുൻ:അമ്മ നിങ്ങളുടെ കടയിലാ ജോലി ചെയ്യുന്നത്,” അർജുൻ പതിയെ പറഞ്ഞു.
അപ്പോ നിങ്ങൾക്ക്. ശമ്പളം തരുന്നത് ഞങ്ങളല്ലേ?
അപ്പോൾ നിന്റെ ഷർട്ടും ഞങ്ങളുടേത് തന്നെ. എൻറെ വീട്ടിൽ തറ തുടയ്ക്കാൻ പോലും ഇതിലും നല്ല തുണിയാണ് ഉപയോഗിക്കുന്നത് അജിത്ത് ചിരിച്ചു ചുറ്റുമുള്ളവരും.
അർജുൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു അവൻ കണക്ക് നോട്ടുബുക്ക് തുറന്നു. പക്ഷേ അവന്റെ വിരലുകൾ ചെറുതായി വിറച്ചു.
