“ഇത് എവിടുന്ന് കിട്ടി? ടീച്ചർ ചോദിച്ചു.
“അത്… ഇത് എന്റേതല്ല ടീച്ചർ. ആരോ…”
“കള്ളം പറയരുത്!” ടീച്ചറുടെ കൈ മേശമേൽ ആഞ്ഞടിച്ചു. കുട്ടികൾ ഞെട്ടി
അർജുൻ ഭയന്ന് വിറച്ചു
പാവപ്പെട്ട വീട്ടിലെ അല്ലേ എന്ന് കരുതി ഞാൻ ഇത്രനാളും സഹിച്ചു. കോപ്പിയടിച്ചതും പോരാ, ഇപ്പോൾ നുണയും. നാണമില്ലേ നിനക്ക്?”
“ടീച്ചർ, സത്യമായിട്ടും എനിക്കറിയില്ല! ഞാൻ ഇത് കണ്ടിട്ടുപോലുമില്ല!”
ഒരുനിമിഷം ടീച്ചറുടെ നോട്ടം അവന്റെ കണ്ണുകളിൽ ഉടക്കി. ആ കണ്ണിൽ ഒരു മിന്നൽ പോലെ എന്തോ കടന്നുപോയി, ഒരു സംശയം, അല്ലെങ്കിൽ പഴയ ഏതോ ഓർമ്മ.
പക്ഷേ അത് നിമിഷങ്ങൾ
മാത്രം. പിന്നെ ആ മുഖം വീണ്ടും മരവിച്ചു.
ടീച്ചർക്ക് ദാരിദ്ര്യത്തോട് ഒരു വെറുപ്പുണ്ടായിരുന്നു. ആ വെറുപ്പിന്റെ കാരണം ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമായിരുന്നു.
“മതി. ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വാ. നിന്റെ അമ്മയെ വിളിപ്പിക്കാം.”
ഉച്ചയ്ക്ക് ലളിത ജോലിസ്ഥലത്തു നിന്ന് ഓടി വന്നു. ശ്വാസം കിതച്ചിരുന്നു. ഹെഡ്മാസ്റ്ററുടെ മുറിക്കു പുറത്ത് രാഘവൻ മുതലാളി നേരത്തെ എത്തി നിൽക്കുന്നത് അവർ കണ്ടു.
മകന്റെ ക്ലാസ്സിലെ കാര്യം അറിഞ്ഞ് വന്നതെന്നാണ് ഭാവം.
“ആഹാ, ലളിതയോ?” അയാൾ ചിരിച്ചു നിൻറെ മോൻ ഇങ്ങനെയാകുമെന്ന് ഞാൻ കരുതിയില്ല പുച്ഛിച്ചുകൊണ്ട് അയാൾ പറഞ്ഞു
“എന്റെ മോൻ അങ്ങനെ ചെയ്യില്ല, മുതലാളീ.
“അതൊക്കെ അമ്മമാർ പറയും.” അയാൾ പതിയെ ശബ്ദം താഴ്ത്തി. “വേണമെങ്കിൽ ഞാൻ ഒന്ന് സംസാരിക്കാം. ഹെഡ്മാസ്റ്റർ എന്റെ കൂട്ടുകാരനാണ്. പകരം നീ ഒന്ന് മനസ്സുവച്ചാൽ മതി.”
ലളിത അയാളുടെ മുഖത്ത് ഒരു നോട്ടം നോക്കി. എന്നിട്ട് ഒന്നും പറയാതെ അകത്തേക്ക് കയറി.
ഹെഡ്മാസ്റ്റർ ജോസഫ് സാർ ക്ഷീണിതനായിരുന്നു. മേശയ്ക്കരികിൽ സരോജിനി ടീച്ചർ നിവർന്നു നിന്നു. ഒരു മൂലയിൽ അർജുൻ.
“സാർ, എന്റെ മോനെ ഞാനാ വളർത്തിയത്. അവൻ കട്ടെടുക്കില്ല.”
“ലളിതേ,” ജോസഫ് സാർ പറഞ്ഞു, “ടീച്ചർ നേരിട്ട് കണ്ടതാണ്. സരോജിനി ടീച്ചർ ഇരുപത് വർഷമായി ഇവിടെയുണ്ട്. ടീച്ചറിന്റെ വാക്കിനെതിരെ ഞാൻ എന്ത് ചെയ്യാനാണ്?
ലളിത: സാർ
“ഒരു അവസരം തരൂ സാർ. അവൻ പഠിക്കാൻ മിടുക്കനാണ്…”
“മിടുക്കൻ, ഇവൻറെ മിടുക്കൊക്കെ എനിക്ക് മനസ്സിലായതാണ് കള്ളൻ സരോജിൻ ടീച്ചർ പറഞ്ഞു.
അത് അക്ഷരാർത്ഥത്തിൽ ലളിതയും അർജുനനെയും തകർത്തു കളഞ്ഞു .
പ്രിൻസിപ്പാൾ ഒഴിച്ച് ബാക്കി എല്ലാവരും
ചിരിച്ചു.
അവരെ ഒരു നോട്ടം പോലും നോക്കാതെ. “മിടുക്ക് കൊണ്ടല്ല, കുറുക്കുവഴി കൊണ്ടാണ് ചിലർ മുന്നേറുന്നത് എനിക്ക് അത് സഹിക്കാനാവില്ല സരോജിനീ ടീച്ചർ ഉച്ചത്തിൽ പറഞ്ഞു.
ജോസഫ് സാർ ഒരു നെടുവീർപ്പിട്ടു. ഇത് ആദ്യമായതുകൊണ്ട് ടി.സി. തന്ന് വിടാം. പരാതിയായി പോകണ്ട.
സരോജിനി ടീച്ചർ: സാറിന് ഇഷ്ടമുള്ളത് ചെയ്യാം പക്ഷേ ഇവനെ ഇനി എൻറ ക്ലാസ്സിൽ കണ്ടു പോകരുത് കള്ളൻ എന്നു പറഞ്ഞിട്ട് സരോജിനി ദേഷ്യത്തിൽ അവിടെ നിന്നുപോയി.
ലളിത ഒന്നും മിണ്ടിയില്ല. പൊട്ടിക്കരഞ്ഞു കണ്ണീർ തുടച്ച്, ടി.സി. വാങ്ങി, മകന്റെ കൈ പിടിച്ച് പുറത്തിറങ്ങി. ഇടനാഴിയിൽ രാഘവൻ മുതലാളി ഇപ്പോഴും നിൽപ്പുണ്ടായിരുന്നു അയാൾ നിഗൂഢമായി ചിരിച്ചു മകൻ അജിത്ത് അയാളുടെ അടുത്ത് നിന്ന് അർജുനെ നോക്കി ചിരിച്ചു.
ഒരു പതിമൂന്നുകാരന്റെ ചിരിയായിരുന്നില്ല അത് ഒരു ഇരയെ ചതിച്ചു വീഴ്ത്തിയ ഒരു വേട്ടക്കാരന്റെ ചിരിയായിരുന്നു അവർക്കപ്പോൾ.
ഗേറ്റിനടുത്ത് മഴ വീണ്ടും തുടങ്ങിയിരുന്നു. ലളിതയുടെ കണ്ണീർ കണ്ടിട്ടാകണം മഴ കനത്തു ആ കനത്ത മഴയിൽ അമ്മയും മകനും കൈപ്പിടിച്ച് നടന്നു നടന്ന ഗേറ്റ് അരികിൽ എത്തിയ അർജുൻ തിരിഞ്ഞുനോക്കി.
രണ്ടാം നിലയിലെ ജനാലയ്ക്കരികിൽ സരോജിനി ടീച്ചർ നിൽക്കുന്നു കയ്യിൽ ചോക്കുപൊടി, മുഖത്ത് ഒരു ഭാവവുമില്ല.
അർജുൻ: നെഞ്ചു പൊട്ടിപ്പോകുന്ന വേദന തോന്നി ആ കുട്ടിക്ക്
“അമ്മേ,” അവൻ പതിയെ പറഞ്ഞു, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല
എനിക്കറിയാം മോനേ. ലളിത അവന്റെ നനഞ്ഞ തല സാരിത്തലപ്പുകൊണ്ട് മൂടി.
