ശാന്തമായ രാത്രിയിൽ – 1
[ സ്പൾബർ ]
(ഗയ്സ്.. തെറിവിളികളും വൃത്തികേടുകളും ഈ കഥയിൽ ധാരാളമായുണ്ട്..
ശക്തമായ കഥയോ,കഥാപാത്രങ്ങളോ കോരിത്തരിപ്പിക്കുന്ന കഥാസന്ദർഭങ്ങളോ ഇതിലില്ല..
ചുമ്മാ ഒരു കഥ.. താൽപര്യമുള്ളവർ മാത്രം വായിച്ചാൽ മതി..)
✍️✍️✍️… വളരെയേറെ ചിന്തിച്ചതിന് ശേഷമാണ് ബിജു ആ തീരുമാനമെടുത്തത്.. ദിവസങ്ങളോളം അവൻ ചിന്തിച്ചു..
സാഹസമാണെന്നറിയാമെങ്കിലും എടുത്ത തീരുമാനം പ്രാവർത്തികമാക്കാൻ തന്നെ അവൻ ഉറപ്പിച്ചു..അതല്ലാതെ വേറെ വഴിയില്ല..തനിക്ക് ജീവിച്ചേ മതിയാകൂ..അതിന് പണം വേണം..അത് കിട്ടാനുള്ള മാർഗമാണ് കുറേ ദിവസത്തെ ആലോചനകൾക്കൊടുവിൽ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്..അത് നടപ്പാക്കിയേ തീരൂ..
ഉറച്ച തീരുമാനമെടുത്ത ബിജു രാത്രി പന്ത്രണ്ട് മണിയോടെ ഒരു വീടിന്റെ വലിയ മതിലിനരികിലെത്തി.. ഈ വീട് അവന് കൈരേഖ പോലെ സുപരിചിതമാണ്.. ഏത് ഭാഗത്തൂടെയാണ് മതില് ചാടേണ്ടത് എന്നും അവനറിയാം..അവൻ ചാടുകയും ചെയ്തു.. പട്ടിയില്ലെങ്കിലും ഈ വീട്ടിൽ സി സി ക്യാമറ ഉണ്ടെന്ന് ബിജൂനിയാം.. അതെവിടെയൊക്കെയാണെന്നും അറിയാം.. ഈ വീട്ടിൽ എത്ര അംഗങ്ങളുണ്ടെന്നും അവർ കിടക്കുന്ന മുറിയും വരെ അവനറിയാം..
ജീവിതത്തിലാദ്യമായാണ് മോഷ്ടിക്കാനിറങ്ങുന്നതെങ്കിലും അതിന് വേണ്ട ആയുധങ്ങളെല്ലാം അവൻ കരുതിയിട്ടുണ്ട്..എങ്ങിനെ ഈ വീടിനകത്തേക്ക് കയറാനാവുമെന്നും അവനറിയാം.. പണമോ സ്വർണമോ ഉണ്ടെങ്കിൽ അത് സൂക്ഷിച്ച് വെച്ച അലമാര ഏതെന്നും അവനറിയാം..അവൻ നേരെ വീടിന്റെ പിൻഭാഗത്തേക്ക് നടന്നു.. അവിടെ ഒരു ഗ്രില്ലിന്റെ വാതിലാണ്.. കുറച്ച് നേരത്തെ ശ്രമഫലമായി ആ വാതിലവൻ തുറന്നു.. ഇനി അകത്തേക്ക് കയറാൻ ഒരു വാതിൽ കൂടിയുണ്ട്..അത് തുറക്കാനുള്ള ശ്രമം അവൻ തുടങ്ങി..
തീർത്തും ശാന്തമായ രാത്രിയായിരുന്നു..മൊബൈലിൽ ഒരു സിനിമ കണ്ട് തീർത്ത് ഒന്നുകൂടി ബാത്ത്റൂമിൽ പോയി വന്ന് കിടക്കാനൊരുങ്ങുകയാണ് ഈ വീട്ടിലെ ഗ്രഹനാഥ ജൂലി.. സി സി ക്യാമറ മൊബൈലിൽ കണക്റ്റ് ചെയ്തത് കൊണ്ട്
കിടക്കുമ്പോൾ അതൊന്ന് ചെക്ക് ചെയ്യുന്ന സ്വഭാവം ജൂലിക്കുണ്ട്..അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച ജൂലി കണ്ടത്.. അടുക്കളയുടെ ഗ്രില്ലിന്റെ വാതിൽ ഒരു കള്ളൻ തുറക്കുന്നതാണ് അവൾ കണ്ടത്.. വീടിന്റെ മുൻവശത്തും ഒരു സൈഡിലും സി സി ക്യാമറ ഉള്ള വിവരം ബിജൂനറിയാം..എന്നാൽ പിന്നിൽ പുതുതായി ഒരു ക്യാമറ സ്ഥാപിച്ച വിവരം അവനറിയില്ലായിരുന്നു..ആ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ബെഡ് റൂമിലിരുന്ന് ജൂലി ലൈവായി കണ്ടത്..
രാത്രിയിലും നല്ല ക്ലാരിറ്റിയുള്ള ആ ദൃശ്യത്തിൽ തന്റെ വീട്ടിൽ വന്ന കള്ളനെ ജൂലി വ്യക്തമായും തിരിച്ചറിഞ്ഞു..അതവളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.. തന്റെ വീട്ടിൽ ഒരു കള്ളൻ കയറിയെന്നും അവനാരാണെന്നും തിരിച്ചറിഞ്ഞ ജൂലിക്ക് എന്താണ് ചെയ്യേണ്ടതെന്ന് പെട്ടെന്ന് മനസിലായില്ല..ഒന്ന് ഫോൺ വിളിച്ചാൽ ആര് വേണേലുംവരും.. അവനെ പൊക്കുകയും ചെയ്യും.. നല്ലത് നാല് കൊടുത്ത് പോലീസിലേൽപിച്ചാലോ എന്നും ജൂലി ചിന്തിച്ചു…തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവനെ വെറുതെ വിടാനാവില്ല..
ആർക്കാദ്യം വിളിക്കണം എന്ന് ജൂലി ആലോചിച്ചു.. കുറച്ചപ്പുറയൊക്കെ ബന്ധുക്കൾ താമസമുണ്ട്..ആരെ വിളിച്ചാലും വരും..പക്ഷേ ഇത് താനൊറ്റക്ക് കൈകാര്യം ചെയ്താലോ എന്നൊരു ചിന്തയും ജൂലിക്കുണ്ടായി..നല്ല തന്റേടിയാണ് ജൂലി.. നല്ല ആരോഗ്യവതിയും..ആരെയും നേരിടാനുള്ള ചങ്കൂറ്റവും ജൂലിക്കുണ്ട്.. പുറത്ത് വാതിൽ തുറക്കാൻ ശ്രമിക്കുന്ന ബിജു അവളുടെ ഒറ്റയടിക്കില്ല..ഇതൊരു ചലഞ്ചായി ഏറ്റെടുത്ത ജൂലി അവനെ ഒറ്റക്ക് പിടികൂടാൻ തീരുമാനിച്ചു..
അവൾ ലൈറ്റിടാതെ മുറിയിൽ നിന്ന് പുറത്തിറങ്ങി ഹാളിലെത്തി.. ഹാളിന്റെ അങ്ങേ തലക്കലാണ് അടുക്കളയിലേക്കിറങ്ങുന്ന വാതിൽ.. ജൂലി പതിയെ നടന്ന് ചെന്ന് ആ വാതിലിനടുത്തെത്തി.. പുറത്ത് നിന്നും ആ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിന്റെ ചെറിയ ശബ്ദം കേൾക്കാം.. ജൂലി അകത്ത് നിന്ന് പതിയെ വാതിലിന്റെ

good