കുറ്റിയെടുത്തു..ഒരു കള്ളന് അകത്ത് കയറാനുള്ള സൗകര്യം താൻ ചെയ്ത് കൊടുക്കുകയാണെന്ന് ജൂലിക്കറിയാം..പക്ഷേ ആ കള്ളനെ അവക്കറിയാം.. ശരിക്കറിയാം.. അത് കൊണ്ട് തന്നെ അവൾക്ക് പരിഭ്രമമൊന്നുമുണ്ടായില്ല..
വാതിൽ തുറക്കാൻ ശ്രമം തുടരുന്നതിനിടയൽ ബിജു വെറുതെ ഹാന്റിലിൽ പിടിച്ചൊന്ന് തിരിച്ചു. അവനെ അമ്പരപ്പിച്ച് കൊണ്ട് വാതിൽ അകത്തേക്ക് തുറന്നു.. വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ടിട്ടില്ല എന്ന് മനസിലായ അവൻ ഒന്ന് സംശയിച്ച് നിന്നു.. പുറത്തെ ഗ്രില്ലിന്റെ വാതിൽ പൂട്ടിയത് കൊണ്ട് ഇത് പൂട്ടാത്തതായിരിക്കാം എന്ന് തോന്നിയ ബിജു അകത്തേക്ക് കയറി.. പെട്ടെന്ന് ബിജു ഒരർച്ചയോടെ നിലത്തേക്ക് വീണു.. അവന്റെ കാലിൽ ശക്തിയായി ഒരടി കിട്ടിയതാണ്..എന്തോ മരക്കഷ്ണം കൊണ്ടുള്ള അടിയാണ്.. പിടിക്കപ്പെട്ടോ എന്ന ഭയം അവനുണ്ടായി..ആ കൂരിരുട്ടിൽ അനങ്ങാതെ അവൻ കുറച്ച് നേരം കിടന്നു.. കാലിന് നല്ല വേദനയുണ്ട്..ആരാണ് തന്നെ അടിച്ചത്..?. മുതിർന്ന ആളായിട്ട് ഈ വീട്ടിലുള്ളത് ജൂലിയാന്റി മാത്രമാണ്..ആന്റിയാണോ തന്നെ അടിച്ചത്..?..താൻ വന്നത് ആന്റിയറിഞ്ഞോ… ?..
അൽപ നിമിഷത്തിനകം അതിനുള്ള ഇത്തരം അവന് കിട്ടി.. ഹാളിൽ ലൈറ്റ് തെളിഞ്ഞു.. പിടഞ്ഞെണീക്കാൻ നോക്കിയ ബിജൂന്റെ കാലിൽ തന്നെ അടുത്ത അടിയും വീണു.. വീണ്ടും നിലത്തേക്ക് വീണ ബിജു പേടിയോടെ തലയുയർത്തി.. പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ കയ്യിലൊരു ഉരുളൻ വടിയുമായി നിൽക്കുന്ന ജൂലിയെ ആണവൻ കണ്ടത്..
“ മോഷ്ടിക്കാൻ വന്നതാ, അല്യോടാ ബിജൂ… ?”..
പരിഹാസത്തോടെയുള്ള ചോദ്യം.. ബിജു പേടിയോടെ നിലത്ത് കിടക്കുമ്പോൾ ജൂലി സാവധാനം ചെന്ന് തുറന്ന് കിടക്കുന്ന വാതിലടച്ച് കുറ്റിയിട്ടു..
“ പറയെടാ… എന്തിനാ ഈ നേരത്ത് നീ വീട്ടിൽ കയറിയത്… ?”..
ഉരുളൻ വടി സ്വന്തം കയ്യിലേക്ക് പതിയെ അടിച്ച്
കൊണ്ട് ജൂലി ചോദിച്ചു.. ബിജു പേടിയോടെ കിടന്നതല്ലാതെ മിണ്ടിയില്ല..ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടതിന്റെ ഭീതിയും നിരാശയും അവനുണ്ടായിരുന്നു..
“ ഞാൻ നാട്ടുകാരെ വിളിച്ച് കൂട്ടണോ..?. അതോ നീ പറയുന്നോ… ?”..
യാതൊരു മുൻപരിചയമോ ദയയോ ഇല്ലാതെയാണ് ജൂലി ചോദിച്ചത്.. താനിപ്പോ വീടിനകത്ത് പൂട്ടപ്പെട്ട നിലയിലാണെന്ന് ബിജൂനറിയാം.. എതിർത്തിട്ടൊന്നും കാര്യമില്ല.. ജൂലിയാന്റിയെ എതിക്കാനുമാവില്ല.. കാലിനാണെങ്കിൽ നല്ല വേദനയും..
“ അത്… ആന്റീ… ഞാൻ…”..
ബിജു പതറിക്കൊണ്ട് എന്തോ പറയാൻ ശ്രമിച്ചു.. അത് ശ്രദ്ധിക്കാതെ ജൂലി അവന്റെ തോളിൽ തൂക്കിയിട്ട ചെറിയ ബാഗ് വലിച്ചെടുത്തു.. പിന്നെ അവനെ നിലത്തൂടെ വലിച്ചിഴച്ച് ഹാളിന്റെ നടുവിൽ കൊണ്ട് വന്നിട്ടു.. അവന്റെ ബാഗ് തുറന്നവൾ ടേബിന് മേലേക്ക് കുടഞ്ഞിട്ടു.. കുറച്ച് ആയുധങ്ങളും ഒരു മൊബൈലുമായിരുന്നു അതിലുണ്ടായിരുന്നത്.. കത്രിക, ബ്ലേഡ്, കത്തി,,കമ്പിക്കഷ്ണം, തുടങ്ങിയ കുറച്ച് സാധനങ്ങൾ.. ജൂലി അതിൽ നിന്നും തിളങ്ങുന്ന സ്റ്റീൽ കത്തിയെടുത്തു..
“ പറ… എന്തിനാ നീ വന്നത്…?”..
അവന്റടുത്തിരുന്ന് കൊണ്ട് ജൂലി ചോദിച്ചു.. കത്തി അവന്റെ കണ്ണിന് നേരെ കാട്ടി അവന്റെ കഴുത്തിൽ വെച്ച് ജൂലി ചോദ്യമാവർത്തിച്ചു..
ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയ ബിജു പേടിയോടെ ആ കത്തിയിലേക്ക്..
“ഞ… ഞാൻ… മോഷ്ടിക്കാൻ… വന്നതാ…”..
വിറച്ച് കൊണ്ട് ബിജു പറഞ്ഞു..
“നീ ആദ്യമായിട്ടാണോ മോഷണം തുടങ്ങുന്നത്… ?”..
“ ഉം… “..
“ആദ്യത്തെ മോഷണം അറിയാവുന്ന വീട്ടിൽ തന്നെ ആകട്ടേന്ന് വെച്ചു… അല്ലേടാ… ?”..
അതിനവൻ മിണ്ടിയില്ല..
“നിന്റെയീ തടി ഈ വീട്ടിലെ ഭക്ഷണം കഴിച്ചുണ്ടായതാണെന്ന് നിനക്കറിയോടാ… ?”..
ബിജു തലയാട്ടി..
“നിന്റമ്മ ഇവിടത്തെ ജോലിക്കാരിയാന്ന് നിനക്കറിയോ… ?”..
“ഉം…”…
“
എന്നിട്ടും ഇവിടെത്തന്നെ കയറാൻ എന്താ കാരണം… ?”..
അതിനവൻ മിണ്ടിയില്ല..
“ശരി… നീയെന്തിനാ മോഷണത്തിനിറങ്ങിയത്… ?. നിനക്കെന്താ പൈസക്കിത്ര അത്യാവശ്യം… ?”..
ബിജു രക്ഷപ്പെടാനുള്ള ഒരു പഴുതിനായി ചുറ്റും നോക്കുകയാണ്..ആന്റിയെ തള്ളി മാറ്റി വാതിൽ തുറന്ന് ഓടിയാലോ എന്ന് ചിന്തിച്ച് നോക്കി..പക്ഷേ ഓടാൻ കഴിയില്ല.. കാലിന് നല്ല വേദനയുണ്ട്..തന്റെ ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടത് അവനുണ്ടാക്കിയ നിരാശ കുറച്ചൊന്നുമല്ല.

good