വലിയൊരു വീടാണ് അവർ നാട്ടിൽ ഉണ്ടാക്കിയിട്ടിരിക്കുന്നത്..വർഷത്തിൽ ഒന്നോ രണ്ടോ
മാസം അവരിവിടെയുണ്ടാവും.. വലിയ ബിസിനസ് കാരനാണെങ്കിലും നാട്ടിലെ പള്ളിപ്പെരുന്നാള് കൂടണമെന്ന് ജൂലിയുടെ ഭർത്താവ് അലക്സിന് നിർബന്ധമാണ്..എല്ലാ വർഷവും പളളിപ്പെരുന്നാളിന്റെ സമയത്ത് അയാൾ ജൂലിയേയും കൂട്ടി നാട്ടിൽ വരും.. മകൻ ഇടക്കൊക്കെയേ വരൂ..
ജൂലി നാട്ടിലെത്തുമ്പോൾ വീട്ടിൽ സഹായത്തിനായി വരുന്ന സ്ത്രീയാണ് അമ്മിണിയമ്മ.. ജൂലി നാട്ടിലില്ലെങ്കിലും ഈ വീട് നോക്കുന്നത് അമ്മിണിയമ്മയാണ്.. ഒരു പാവം സ്ത്രീ..അവരുടെ മകനാണ് ബിജു.. ഒരു തല്ലിപ്പൊളി..ഇരുപത്തിനാല് വയസുള്ള അവന്റെ പേരിൽ മൂന്ന് പോലീസ് കേസുണ്ട്.. മയക്ക്മരുന്നിനടിമ..അമ്മ പല വീടുകളിൽ പണിക്ക് പോയി കിട്ടുന്ന പൈസ കട്ടെടുത്താണ് അവന്റെ ജീവിതം.. അല്ലാതെ അവനൊരു പണിക്കും പോവാറില്ല.. തനിക്കൊരു ബൈക്ക് വേണമെന്ന് പറഞ്ഞ് അമ്മയുമായി പിണങ്ങി ഇപ്പോഴവൻ വീട്ടിൽ കേറാറില്ല..അതൊരനുഗ്രമായിട്ടാണ് അമ്മിണിയമ്മ കണ്ടത്.. അവൻ വീട്ടിൽ വരാതിരിക്കുന്നതാണ് അമ്മിണിയമ്മക്ക് നല്ലത്..ഈയിടെയായി പൈസ കിട്ടാഞ്ഞിട്ട് അവൻ അമ്മയെ കൈവെക്കും എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ.. സകല തല്ല് കെള്ളിത്തരവുമുള്ള ബിജു കൂട്ടുകാരോടൊപ്പം കറങ്ങി നടന്നു..
പക്ഷേ പത്ത് പൈസ എടുക്കാനില്ലാത്ത അവനെ കൂട്ടുകാരും തള്ളിപ്പറഞ്ഞു..അങ്ങിനെയാണ് എളുപ്പത്തിൽ പൈസയുണ്ടാക്കാനുള്ള ഐഡിയ അവനാലോചിച്ചത്.
അത് മോഷണമാണെന്ന് പെട്ടെന്നവൻ കണ്ടെത്തി.. പിന്നെ ദിവസങ്ങളോളം ആലോചിച്ചാണ് മോഷ്ടിക്കാനുള്ള സ്ഥലം അവൻ തീരുമാനിച്ചത്.. അത് അമ്മ പണിക്ക് പോവുന്ന ജൂലിയാന്റിയുടെ വീടാണ്.. വീട്ടിൽ ചിലപ്പോ പണം ഉണ്ടാവില്ലെങ്കിലും ധാരാളം സ്വർണാഭരണങ്ങൾ ജൂലിക്കുണ്ടെന്ന് അവനറിയാം..
മകന്റെ വഴിവിട്ട പോക്ക് അമ്മിണിയമ്മ ജൂലിയോട് പറയുകയും അവനെ ഉപദേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.. ജൂലി ഉപദേശിക്കുകയും ചെയ്തു.. പക്ഷേ ഒറ്റ ഉപദേശം കൊണ്ട് അവളത് നിർത്തി.. ചെറുപ്പം തൊട്ടേ അമ്മയോടൊപ്പം ഈ വരുമായിരുന്ന ബിജു വൃത്തികെട്ടമാണ് ജൂലിയെ നേക്കിയത്.. പിന്നെയും ബിജു
ഒന്ന് രണ്ട് തട്ടലും മുട്ടലുമൊക്കെ നടത്തിയതോടെ ജൂലി ആ അദ്ധ്യായം മടക്കി വെച്ചു.. അവനെ നന്നാക്കാൻ തനിക്കാവില്ലെന്ന് അവൾക്ക് മനസിലായി..
ലഹരിക്കട്ടിമപ്പെട്ട ബിജു ഏത് വിധേനയും പൈസയുണ്ടാക്കാനുള്ള ഓട്ടത്തിലാണ്.. അതിനിടയിലാണ് ജൂലിയുടെ വീട്ടിൽ മോഷ്ടിക്കാൻ തീരുമാനിച്ചതും അവിടെ കയറിയതും ജൂലി പിടികൂടിയതും..
✍️✍️✍️…
ജൂലി ബാൽക്കണിയിലിരുന്ന് ഇരുട്ടിലേക്ക് നോക്കി.. അവൾക്കെന്താണ് ചെയ്യേണ്ടതെന്നറിയില്ല.. അവൻ പറഞ്ഞ ഓരോ വാക്കും അവളെ മുറിവേൽപിച്ചിരുന്നു.. ചെറിയ കുട്ടിയായിരിക്കുമ്പോൾ തൊട്ട് അവനെ അറിയാം.. വെറും ഇരുപത്തിനാല് വയസാണവന്റെ പ്രായം.. തനിക്ക് നാൽപത്തെട്ടും.. അവന്റെ ഇരട്ടി പ്രായമുള്ള തന്നോടാണവൻ അത്രയും വൃത്തികേട് പറഞ്ഞത്.. കെട്ട്യോൻ അടുത്തില്ലാത്തത് കൊണ്ട് തനിക്ക് കഴപ്പാണെന്ന്..തന്റെ കഴപ്പ് അവൻ മാറ്റിത്തരാന്ന്.. ശെ..തന്റെ മകന്റെ പ്രായം പോലുമില്ലാത്തവനാണ് തന്റെ കഴപ്പ് തീർക്കാൻ നടക്കുന്നത്..തന്നെ അവനറിയില്ലല്ലോ…
അവനെ പറഞ്ഞയച്ചാലോന്നും ജൂലി ചിന്തിച്ചു.. പക്ഷേ തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയവനെ വെറുതെയങ്ങ് പറഞ്ഞയക്കാനും തോന്നുന്നില്ല.. എന്നാൽ ആളെ വിളിച്ച് കൂട്ടാനും പറ്റില്ല..അവൻ പറഞ്ഞ പോലെ താൻ നാറും.. പാവം അമ്മിണിയമ്മയുടെ മകനായത് കൊണ്ട് പോലീസിലേൽപിക്കാനും കഴിയുന്നില്ല.. കുറേ നേരമിരുന്നിട്ടും ഒരു തീരുമാനമാകാതെ ജൂലി എണീറ്റ് മുറിയിലേക്ക് നടന്നു.. നിലത്ത് കിടന്നിരുന്ന ബിജു എണീറ്റ് ചെയറിലിരിപ്പുണ്ട്..അവന്റെ മുഖത്ത് തല്ല് കൊണ്ടതിന്റെ പാട് തിണർത്ത് കിടന്നെങ്കിലും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല.. ഒരു തരം പുഛഭാവം തന്നെയാണ്..തന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയവൻ വിജയിയെപ്പോലെ ഇരിക്കുന്നത് കണ്ട് ജൂലിക്ക് കലികയറി..

good