ചേലാമലയുടെ താഴ്വരയിൽ – 4 5

തുണ്ട് കഥകള്‍  – ചേലാമലയുടെ താഴ്വരയിൽ – 4

ഗംഗ….. എന്ന് വിളിക്കുന്ന ഗംഗാധരൻ പണ്ട്….. പ്രീ മെട്രിക്കുലേഷൻ കഴിഞ്ഞ് ഒറ്റ പോക്കായിരുന്നു …

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ജോലി തേടി ആ യാത്ര അവസാനിച്ചത് അങ്ങ് വെസ്റ്റ് ബംഗാളിൽ ത്രിപുരയിൽ….. ഗംഗൻ ചേട്ടൻ അച്ചാച്ചന്റെ ഒരേ ഒരു അനുജന്റെ മകൻ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയത് കൊണ്ട് ഗംഗേട്ടൻ പഠിച്ചതും പഠിച്ചതും വളർന്നതും എല്ലാം അച്ചാച്ചന്റെ koode ആണ് പഠിക്കാൻ നല്ല മിടുക്കൻ ആയതു കൊണ്ട് നല്ല മാർക്കോടെ പ്രീ മെട്രികുലേഷൻ പാസായി……… നല്ലോണം പഠിക്കുന്ന ആളായത് കൊണ്ടാകും തറവാട്ടിൽ ആരും.. അച്ചാച്ചൻ ഉൾപ്പെടെ അയാളുടെ ഇഷ്ടങ്ങൾക് എതിര് നിന്നിരുന്നില്ല…. നാടും വീടും വിട്ടു പോയിട്ട് കാലം കുറെ കഴിഞ്ഞാണ് ഗംഗേട്ടൻ എവിടെ ആണെന്ന് പോലും വീട്ടിൽ അറിയുന്നത്…..

എന്തായാലും പോയത് മോശം ആയില്ല. ബംഗാളിൽ നല്ല ഒരു കമ്പനിയിൽ കണക്കപിള്ളയായി.. ജോലി കിട്ടി ജോലിയിലെ അൽമാർത്ഥതയും സ്‌ഥിര ഉത്സാഹവും ഗംഗേട്ടനെ മാനേജർ പോസ്റ്റ്‌ വരെ എത്തിച്ചു…… ഇങ്ങനെ ഓക്കേ ആണെങ്കിലും പോയിട്ട് ഇപ്പൊ കൊല്ലം പത്തു ഇരുപതു കഴിഞ്ഞിരിക്കുന്നു……… അവിടെ കമ്പനിയിൽ തന്നെ ഉള്ള ഒരു വലിയ ഓഫീസറുടെ മകളെ കല്യാണം കഴിച്ചു …. … ഒരു മോളുണ്ട് പേര്…. പഞ്ചമി…….

പഞ്ചമി ശെരിക്കും അമ്മമ്മയുടെ അമ്മയുടെ പേരാണ് ആ പേരാണ് ഗംഗേട്ടൻ മോൾക്ക് ഇട്ടിരിക്കുന്നെ..

ഇപ്പോൾ സ്വയം വിരമിക്കൽ പ്രകാരം ജോലി എല്ലാം മതിയാക്കി… സ്വസ്ഥം …..

ഇടക്കുള്ള കത്തുകളിലൂടെ ഇടക്കുള്ള ബന്ധം….. മാത്രം ആണ്… തറവാടും ആയി ഉള്ളത്
.. …

അമ്മ ഇടക്ക് പറഞ്ഞത് കെട്ടുള്ള അറിവ് മാത്രം ആണ് എനിക്ക് ഗംഗൻ ചേട്ടനെ കുറിച്ചു കുടുംബത്തെ കുറിച്ചു ഉള്ളത്…

ഇപ്പോൾ ഉള്ള പോസ്റ്റ്‌ മാന് മുൻപ് അഞ്ചൽ കാരൻ എന്നാണ് അറിയപ്പെട്ടിരുന്നത്…. കത്തു കമ്പിയും വളരെ അപൂർവമായ ഒരു കാലം… കമ്പി വന്നാൽ അത് ഒന്നുകിൽ എന്തോ ഒരു വലിയ സന്തോഷം ഉള്ളത് അല്ലെങ്കിൽ മരണം അറിയിക്കാന് ഉള്ളത്……

അഞ്ചൽ കാരൻ ബാലൻ കയ്യിൽ ഒരു കിലുക്കു ഒരു കുന്തവും…… പിന്നെ മറു കയ്യിൽ നാട്ടിൽ ഉള്ളവർക്കു കൊടുക്കാൻ ഉള്ള കത്തു കമ്പിയും ആയി ഓടി നടക്കുന്ന….. നാട്ടിൽ ഒരേ ഒരു ആശയ വിനിമയ സംവിധാനം…..

ഓടുന്ന…. അവസ്ഥയിൽ അല്ലാതെ ബാലേട്ടനെ ഒരിക്കലും കാണാൻ പറ്റില്ല…..

ഞാനും ലച്ചു മോളു… അമ്മാമയും പൂമുഖത്തിരുന്നു ഓരോ വർത്തമാനം പറയുന്നതിനിടയിൽ ബാലേട്ടൻ പതിവ് രീതിയിൽ മാണിയും കിലുക്കി പടികൾ കയറി വന്നു..
വല്യമ്മേ ഒരു കത്തുണ്ട്…..

അമ്മാമയെ ബാലേട്ടൻ ബഹുമാനത്തോടെ വല്യമ്മ എന്നെ വിളിക്കൂ…..

ആ ആരാ ഇത് ബാലനോ ??…

അമ്മമ്മ എണീറ്റു…

ആരുടേയാ ബാലാ ??

എവിടുന്നാ ??

വല്യമ്മേ അത് ഇമ്മടെ ഗംഗൻ തമ്പ്രാന്റെ ആണെന്ന് തോനുന്നു…..

കേട്ട പാതി… കേൾക്കാത്ത പാതി… അമ്മമ്മ മുറ്റത്തേക്കിറങ്ങി…..

അതെയോ ??

എന്നാ നീ അതൊന്നും പൊട്ടിച്ചു വായിക്കൂ ബാലാ….

കിലുക്കും കുന്തവും കയ്യിലെ കെട്ടും എല്ലാം ഇറക്കി വച്ച് ബാലേട്ടൻ എഴുത്തു പൊട്ടിച്ചു വായിച്ചു…

അതേയ് വല്യമേ മൂപ്പർ വരുന്നൂ എന്നാ…..കത്തിൽ.
കുടുംബവും ഉണ്ടത്രേ… കൂടെ…

ഹാവൂ…. എന്റെ ഭഗവതി ഇപ്പോഴെങ്കിലും അവനു തോന്നിയല്ലോ തിരിച്ചു വരണം എന്ന്….. അമ്മക്ക് അത് കേട്ടു സന്തോഷം ആയി…

ആട്ടെ എന്നാ ?? എപ്പോഴാ ബാലാ വരുന്നേ ???
തിയ്യതി വല്ലോം ഉണ്ടോ കത്തിൽ ??

ഓഹ് പിന്നെ ഇ വരുന്ന ഇരുപതാം തിയ്യതി എന്നാ…. എഴുതിയിരിക്കുന്നു
..

അത് കേട്ട് അമ്മമ്മ….. സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ..

കുട്ടാ എന്റെ കുട്ടി ഒരു അഞ്ചു ഉറുപ്പി എടുത്തു കൊണ്ട് വാ… അച്ചാച്ചന്റെ മേശേടെ വലിപ്പിൽ കാണും….

ഞാൻ ലച്ചു മോളെ മടിയിൽ നിന്നും ഇറക്കി….. അകത്തു പോയി അഞ്ചു രൂപ എടുത്തു കൊണ്ട് വന്നു
അമ്മമ്മ അത് ബാലേട്ടന് കൊടുത്തു വാങ്ങാൻ ഇത്തിരി മടിച്ചുവെങ്കില്ക്കിലും……
അമ്മമ്മയുടെ നിർബന്ധം കാരണം അയാൾ അത് വാങ്ങി … ഇതൊന്നും വേണ്ടായിരുന്നു… അയാൾ തല ചൊറിഞ്ഞു മുറുക്കാൻ കറ പുരണ്ട പല്ലുകൾ മുഴുവൻ പുറത്തു കാണിച്ചു ചിരിച്ചു കൊണ്ട് അമ്മയെ നോക്കി പറഞ്ഞു….
ഇന്നിപ്പോ എത്രയാ ബാല തിയ്യതി ???? പോകാൻ ഭാവിച്ച ബാലേട്ടനോട് അമ്മമ്മ…

Leave a Reply

Your email address will not be published. Required fields are marked *