തുണ്ട് കഥകള്‍ – ഓര്‍മ്മകളില്‍ പാലക്കാടന്‍ – 1
ഇവിടെ എല്ലാവരും അവരുടെ കൊച്ചു കൊച്ചു സുന്ദര നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ ഞാനും എൻറെ പ്രവാസ ജീവിതത്തിലെ ആ നല്ല ദിനങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കയാണ്…
2007 ലാണ് ഞാനും ഈ അറബി നാട്ടില് എത്തുന്നത് ഏറെ സ്വപ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഒരു നല്ല വീട്. പിന്നെ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കെട്ടണം. അത്രേയുള്ളു…
പക്ഷെ വന്നു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മനസ്സിലായി അത് അത്ര പെട്ടന്ന് നടക്കില്ലന്നു. സത്യത്തിൽ നാട്ടിൽ ആ വൈകുന്നേരം കലുങ്കിൽ ചെന്നിരുന്നു നാട്ടിലെ എല്ലാവരുടെയും ജാതകോം വായിച്ച് ഇടക്ക് ഷെയർ ഇട്ടു രണ്ടു പെഗ്ഗും അടിച്ചിരുന്ന ആ ഒരു സുഖവുണ്ടല്ലോ അതൊന്നും ഇവിടെ കിട്ടുകയുമില്ല.
അങ്ങനെ പറഞ്ഞും പിടിച്ചും വർഷം ഒന്ന് കഴിഞ്ഞു. അപ്പോഴേക്കും കമ്പനി ഔട്ട് ലിവിംഗ് തന്നു പുറത്തായി എൻറെ താമസം. റൂമിൽ ഒരു ചേട്ടായി കൂടെയുണ്ട്. ആൾക്കു പെർമിറ്റ് ഒക്കെയുണ്ട്. അത് കൊണ്ട് അത്യാവശ്യം വെള്ളമടി ഒക്കെയായി നമ്മള് ഹാപ്പിയായി.
ആ ഇടക്കാണ് ഓഫീസിൽ ഡോക്യുമെന്റ് സെക്ഷനിലേക്കു ഒരു തനി പാലക്കാടൻ പട്ടര് പയ്യൻ വരുന്നേ. നമ്മുക്കവനെ ശ്രീ എന്ന് വിളിക്കാം. (ഇതല്ല അവൻറെ പേര് ). നല്ല വെളുത്ത നിറമായിരുന്നു അവന്. മീശ രോമങ്ങൾ ഒട്ടുമില്ലാത്ത ചുണ്ടൊക്കെ ചുവന്ന ഒതുങ്ങിയ ശരീരമുള്ള… പറയാൻ വിട്ടു. അവൻറെ മുടി. വളരെ നൈസ് ആയ നീളമുള്ള ഒട്ടും ചീകി ഒതുക്കി വക്കാൻ കഴിയാത്ത കറുത്ത് തിളങ്ങുന്ന ആ മുടി ആരും ഒന്ന് ശ്രദ്ധിച്ചു പോകും. ആദ്യമായി അവനു ഷേക്ക്‌ഹാൻഡ് കൊടുത്തപ്പോൾ തന്നെ എന്തോ ഒരു ഫീൽ ആയിരുന്നു. മാര്ദവമുള്ള ആ കൈപ്പത്തി വിടാൻ തോന്നിയില്ല.
പിന്നീടു എല്ലാ ദിവസവും രാവിലെ ഗുഡ് മോർണിംഗ് വിഷ് ചെയ്തു ഒരു ഷേക്ക്‌ഹാൻഡ് പതിവാക്കി. ആരെയും ആകർഷിക്കുന്നതായിരുന്നു അവൻറെ പെരുമാറ്റവും. ഓഫീസിൽ നോർത്തിന്ത്യൻസ് ആയിരുന്നു കൂടുതലും പിന്നെ ഉള്ളതാണെങ്കിലോ ജാഡ മലയാളിസ്… അതുകൊണ്ട് തന്നെ ഫുൾ ടൈം ഞാൻ ഓഫീസിൽ ഇല്ലാതിരുന്നിട്ടു കൂടി ഞങ്ങൾ നല്ല കമ്പനിയായി.
ശ്രീ കമ്പനി ക്യാമ്പിൽ നോർത്തിന്ത്യൻസിനു ഒപ്പമാണ് താമസിച്ചിരുന്നത്. അവരുടെ ആ കടുകെണ്ണയുടെ മണവും മറ്റും അവനു സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇടക്ക് അതിനെക്കുറിച്ച് അവൻ സൂചിപ്പിച്ചിരുന്നു. പുറത്തേക്ക് താമസം മാറ്റാൻ. എന്ത് ചെയ്യാം… സത്യത്തിൽ അവനെ സഹായിക്കാൻ മനസ്സുണ്ടായിരുനെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
അങ്ങനെ ഒരു ദിവസം രാത്രി എൻറെ റൂംമേറ്റ് ആയിരുന്ന ചേട്ടന് പെട്ടന്ന് BP Low ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അവിടെ നിന്നും ഡിസ്ചാർജ് ആയി ഇവിടത്തെ ജോലി റിസൈന്‍ ചെയ്തു ആൾ നാട്ടിലേക്ക് പോയി. ആ ഗാപ്പിൽ ശ്രീ എൻറെ റൂമിലേക്ക് താമസം മാറ്റി. ശ്രീ റൂമിലേക്ക് വന്നത് മുതൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടായി. എനിക്കും ആ റൂമിനും. ആകെ അലങ്കോലമായിരുന്നു റൂം. മുക്കിലും മൂലയിലും സാധനങ്ങൾ ഒക്കെ വാരിവലിച്ചിട്ടു. കിച്ചൻ സൌകര്യമുണ്ടായിരുന്നിട്ടും പാചകം ഒന്നും ചെയ്യാതിരുന്ന അടുക്കളയിൽ ശ്രീ പാചകവും തുടങ്ങി. എൻറെ വെള്ളമടി വീക്ക്എൻഡ് ലേക്ക് മാത്രമായി. അതും ആ റൂമിൽ വച്ചു കഴിക്കുന്നത് തീരെ ഇല്ലാതായി എന്നു തന്നെ പറയാം.
ഒരു വ്യാഴാഴ്ച നാട്ടിലെ എൻറെ ഫ്രണ്ട്സിൻറെ കൂടെ വെള്ളമടി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഏറെ വൈകിയിരുന്നു. പോകുമ്പോൾ ഞാൻ പറഞ്ഞിരുന്നു റൂം ലോക്ക് ചെയ്യണ്ടാന്ന്. അവൻ ഉറങ്ങിയിരിക്കും എന്നാണ് ഞാനും കരുതിയിരുന്നത്. പക്ഷെ പാവം അവൻ ഉറങ്ങാതെ എന്നെയും കാത്തിരിക്കായിരുന്നു. നിനക്ക് കിടക്കമായിരുന്നില്ലേ എന്നെൻറെ ചോദ്യത്തിനു ചേട്ടായിക്കും ഇത്തിരി നേരത്തെ വന്നു കൂടെ എന്ന മറു ചോദ്യമായിരുന്നു അവൻ എന്നോട് ചോദിച്ചത്.
ഡ്രസ്സ് മാറ്റി ഒരു ലുങ്കി ഉടുക്കുന്നതിനിടയിൽ ടേബിളിലെ ക്ലോക്കിൽ നോട്ടം പതിച്ചത് സമയം 12.35. നീ കിടന്നോ ഞാൻ ഒരു പുകയെടുത്തിട്ടു വരാന്നും പറഞ്ഞു റൂമിലെ ലൈറ്റും off ചെയ്തു ഞാൻ ബാത്റൂമിലേക്ക് പോയി. മനസ്സ് മുഴുവൻ ശ്രീ നിറയുകയാണ്. എനിക്കിപ്പോൾ ആരൊക്കെയോ ആണിപ്പോൾ അവൻ. മുഖം കഴുകുന്നതിനിടയിൽ കണ്ണാടിയിൽ കണ്ട ആ കള്ള താടിക്കാരനോട് ഞാൻ ചോദിച്ചു. ഡാ കോപ്പേ നീ അവനെ പ്രേമിക്കുന്നുണ്ടോ? മദ്യത്തിൻറെ ലഹരിയിൽ തൂങ്ങിയ കൺപോളകൾ ഒന്നു കൂടെ ഇറുക്കിയടച്ചു.
