അഞ്ജലി ചിരിച്ചു.
“ഇല്ല.”
“നീ വിചാരിക്കുന്നതിലും കൂടുതൽ simple ആണല്ലോ.”
“എനിക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല.”
“അത് ഞാൻ വിശ്വസിക്കില്ല.”
അഞ്ജലി ചിരിച്ചു.
“ഉണ്ട്.”
“പറ.”
“വേണ്ട.”
“പറ.”
“കളിയാക്കരുത്.”
“ഇല്ല.”
അവൾ കുറച്ചുനേരം മടിച്ചു.
പിന്നെ നാണത്തോടെ ചിരിച്ചു.
“ഹോസ്റ്റലിൽ പഠിക്കുമ്പോൾ… സിനിമയിൽ കാണുന്നതുപോലെ ഒരിക്കൽ എങ്കിലും ആരെങ്കിലും എന്നെ പൊക്കിക്കൊണ്ട് നടക്കണം എന്ന് തോന്നിയിട്ടുണ്ട്.”
അത് പറഞ്ഞയുടൻ അവൾ മുഖം തിരിച്ചു.
രാജേഷ് ചിരിച്ചു.
“ഇതായിരുന്നോ ഇത്ര വലിയ രഹസ്യം?”
“കണ്ടോ…”
“ഞാൻ കളിയാക്കിയില്ല.”
അവൻ പറഞ്ഞു.
“ഞാൻ ഓർത്തുവെച്ചോളാം.”
“അതൊന്നും ഓർക്കേണ്ട.”
“കാണാം.”
ഞങ്ങൾക്ക് ഇത് ഒരു പുതിയ തുടക്കം ആണ് അതുകൊണ്ട് അത് ആഘോഷിക്കണം…
ഞങൾ പോകാൻ പ്ലാൻ ചെയ്തു… അപ്പോഴാണ് കുഞ്ഞിന് PASSPORT ഇല്ല എന്നുള്ള കാര്യം ഓർത്തത്, അപ്പോഴേക്കും അമ്മ ഒരു ആശയം പറഞ്ഞു…
“എന്തായാലും മോന് ഇതൊന്നും ആസ്വദിക്കാനുള്ള പ്രായമായില്ല … മാത്രവുമല്ല ഞാൻ ഇവിടെ ഒറ്റക്കല്ലേ അവനെ എന്നോടൊപ്പം നിർത്തിക്കോട്ടെ..??? ഞാൻ നോക്കിക്കോളാം അവനെ, നിങ്ങൾ പോയിട്ട് വാ മക്കളെ ….”
അല്പം വിഷമം ഉള്ള കാര്യമാണെങ്കിലും ഞങ്ങളുടെ പുതിയ തുടക്കത്തിന് അത് വളരെ നല്ലതാണെന്ന് തോന്നി… രാജേഷ് തന്നെ പോകാനുള്ള എല്ലാം തയാറാക്കി, ടിക്കറ്റും ഹോട്ടലും എല്ലാം ബുക്ക് ചെയ്തു…
“തായ്‌ലൻഡ്….”
പൂർവ്വേഷ്യയുടെ ഹൃദയമിടിപ്പായ തായ്‌ലൻഡ്.
സുവർണ്ണ ഗോപുരങ്ങളുടെയും കടൽത്തിരമാലകളുടെയും നാട്.
പാരമ്പര്യത്തിന്റെ പവിത്രതയും ആധുനികതയുടെ വന്യമായ ആഘോഷങ്ങളും ഒരേ നൂലിൽ കോർത്തുവെച്ച ഒരു വിചിത്ര ലോകം.
രാജേഷിന്റെ സുഹൃത്തുക്കൾ പറഞ്ഞ കഥകളിൽ, അത് ഒരു രാജ്യമല്ലായിരുന്നു.
ഒരു അനുഭവമായിരുന്നു.
കാറ്റിന് പോലും കാമത്തിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും മണമുള്ള ഭൂമി.
പകലുകൾ ശാന്തമായ ബുദ്ധമന്ത്രങ്ങളാൽ ഉണരുകയും രാത്രികൾ നിയന്ത്രണങ്ങളില്ലാത്ത ആനന്ദത്തിന്റെ ഉത്സവമായി മാറുകയും ചെയ്യുന്നു.
നാണത്തിന്റെ മൂടുപടങ്ങൾ അഴിച്ചുവെച്ച് പ്രകൃതിയും മനുഷ്യനും ഒരുപോലെ നഗ്നരാകുന്ന, കടൽ നീലിമയാൽ ചുറ്റപ്പെട്ട ഒരു മായാനഗരം.
പട്ടായയെയും ബാങ്കോക്കിനെയും കുറിച്ച് പറയുമ്പോൾ ചില സുഹൃത്തുക്കളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം രാജേഷ് കണ്ടിട്ടുണ്ട്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ.
ഒരിക്കലും അവസാനിക്കാത്ത ആഘോഷങ്ങൾ.
സംഗീതം നിറഞ്ഞ ക്ലബ്ബുകൾ.
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കഥകൾ.
ആരൊക്കെയോ അതിനെ സ്വർഗ്ഗം എന്ന് വിളിച്ചു.
മറ്റുചിലർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമെന്ന്.
സത്യം ഇതിൽ ഏതാണെന്ന് രാജേഷിന് അറിയില്ലായിരുന്നു.
കാരണം ഇതുവരെ അവനും അതെല്ലാം കേട്ട കഥകൾ മാത്രമായിരുന്നു.
പക്ഷേ ഇനി…
ആ കഥകളുടെ നടുവിലേക്ക് തന്നെയായിരുന്നു അവനും അഞ്ജലിയും കാലെടുത്തുവയ്ക്കാൻ പോകുന്നത്.
ചുറ്റും കാണുന്ന വിദേശികൾ, അവരുടെ വസ്ത്രധാരണ രീതികൾ, തികച്ചും വ്യത്യസ്തമായ ഒരു ലോകം.
തിരുവനന്തപുരത്തെ നാട്ടുമ്പുറത്തെ
ആ തറവാടി പെൺകുട്ടിയുടെ ചിന്തകളിൽ ആദ്യത്തെ ഇളക്കം തട്ടുന്നത് അവിടെ വെച്ചാണ്.
ചുറ്റും കാണുന്ന വിദേശികൾ, അവരുടെ വസ്ത്രധാരണ രീതികൾ, തികച്ചും വ്യത്യസ്തമായ ഒരു ലോകം. തിരുവനന്തപുരത്തെ നാട്ടുമ്പുറത്തെ ആ തറവാടി പെൺകുട്ടിയുടെ ചിന്തകളിൽ ആദ്യത്തെ ഇളക്കം തട്ടുന്നത് അവിടെ വെച്ചാണ്. ബാങ്കോക്കിലെ പ്രശസ്തമായ ഒരു ലക്ഷ്വറി ഹോട്ടലിലാണ് രാജേഷ് റൂം ബുക്ക് ചെയ്തിരുന്നത്.
റൂമിലെത്തി ഫ്രഷായ ശേഷം അവർ ബീച്ചിലേക്ക് നടന്നു…. അവൾ ഒരു സാധാരണ ചുരിദാറായിരുന്നു ധരിച്ചിരുന്നത്. പുറത്ത് ബീച്ചിലൂടെ പോകുന്ന വിദേശികളും അവിടുത്തെ പെൺകുട്ടികളും ഒക്കെ വളരെ കുറഞ്ഞ വസ്ത്രങ്ങൾ—ഷോർട്സുകളും ബിക്കിനികളും ഒക്കെയാണ് ധരിച്ചിരുന്നത്.
“എന്താ അഞ്ജലി നോക്കുന്നത്?” രാജേഷ് അവളുടെ അരയിലൂടെ കൈയിട്ട് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.
