അച്ചുവിൻ്റെ രാജകുമാരൻ – 1 7

അച്ചുവിൻ്റെ രാജകുമാരൻ – 1

Achuvinte Rajakumaran | Author : Mikhael

[ Previous Part ] [ www.kambi.pw ]


ഹായ് ഫ്രണ്ട്സ് ഞാൻ  ഈ സൈറ്റിൽ ഒരുപാട് കഥകൾ വായിചിട്ടുണ്ട് ഒരു കഥ എഴുതിയലോ എന്ന് കുറേ കാലമായി കരുതുന്നു ഞാൻ എഴുതുന്ന ഈ ചെറുകഥ വേറെ ഏതെങ്കിലും കഥകളുമായി സാമ്യം തോന്നിയാൽ ക്ഷമിക്കുക ….

എല്ലാവർക്കും എൻ്റെ ഈ ചെറുകഥയിലേക്ക് സ്വാഗതം…

അടുക്കളയിൽ പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടാണ് അവൾ എഴുന്നേൽക്കുന്നത് അരികിൽ നോക്കിയപ്പോൾ ഇതൊന്നും അറിയാതെ ഒരു കൊച്ചു കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു സച്ചു എന്ന (സച്ചിൻ) ഉറക്കത്തിൽ നിന്ന് എണീറ്റ അവൾ കയ്യിൽ ഉള്ള സാദാ സ്വിച്ച് ഫോണിൽ സമയം നോക്കിയപ്പോൾ രാത്രി 12.55 ആയിട്ടെ ഉള്ളൂ

അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ കാണുന്നത് വീണു കിടക്കുന്ന പാത്രങ്ങൾക്കിടയിൽ ഒരു ബോധവും ഇല്ലാതെ കിടക്കുന്ന തൻ്റെ അച്ചനെയാണ് ഇതൊരു സ്ഥിരം കാഴ്ച്ച ആയത് കൊണ്ട് തന്നെ ആ പെൺകുട്ടി നിറകണ്ണുകളോടെ വീണ്ടും ചെന്ന് കിടന്നു…

ഇത് ഇവളുടെ കഥയാണ് നമ്മുടെ നായിക അച്ചു എന്ന് വിളിക്കുന്ന അശ്വതിയുടെ ഡിഗ്രീ സ്റ്റുഡൻ്റ് ആയ അച്ചുവിൻ്റെ ജീവിതം സത്യത്തിൽ വേദനാജനകമായിരിന്നു പഠിത്തത്തിൽ മിടുക്കി ആയതുകൊണ്ട് തന്നെ വീട്ടിൽ പഠിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്ത അച്ചുവിനെ കോളേജ് മാനേജ്മെൻ്റ് ൻ്റെ കെയർ ഓഫിൽ പേര് വെളിപ്പെടുത്താത്ത ഒരാളായിരുന്നു

സ്പോൺസർ ചെയ്തിരുന്നത് ഇനി നമുക്ക് കഥയിലേക്ക് വരാം രാവിലെ എണീറ്റ ഉടനെ അടുക്കളയിൽ ചെന്ന് അച്ഛനെ മാറ്റി കിടത്തി ജോലിയിലേക്ക് കടന്നു അങ്ങനെ വീട്ടുജോലി എല്ലാം പെട്ടെന്ന് തീർത്ത് അനിയൻകുട്ടനായ സച്ചുവിനെ എണീപ്പിച്ചു

പല്ലു തേക്കാൻ പറഞ്ഞുവിട്ട ശേഷം അച്ചു ഫ്രഷ് ആവൻ പോയി ( അച്ചുവിനെ കുറിച്ച് പറയുകയാണെങ്കിൽ വെളുത്ത നിറം അരക്ക് താഴെ വരെയുള്ള കറുത്ത ഇടതൂർന്ന കാർകൂന്തൽ ശ്രീത്വം തുളുമ്പുന്ന മുഖം അതിൽ അഴകൊത കരിനീല കണ്ണുകളും ആയിരുന്നു അച്ചുവിനെ എല്ലാവരാലും ആകർക്ഷിച്ചിരുന്നത് )

കുളികഴിഞ്ഞ് ഇറങ്ങി അച്ചു വേഗം കോളേജിൽ പോവാൻ റെഡി ആയി സച്ചുവിനേയും കൂട്ടി വീട് പൂട്ടി ഇറങ്ങി കോളേജിലേക്ക് യാത്രയായി… (പ്രൈവറ്റ് ബസ്സിലായിരുന്നു രണ്ടു പേരുടെയും യാത്ര … സച്ചുവിൻ്റെ സ്കൂൾ കഴിഞ്ഞു പിന്നെയും കുറെ ദൂരം പോകാനുണ്ട് ആ പിന്നെ അച്ചുവിന് ഒരു കൂട്ടുകാരിയും ഉണ്ട് ട്ടോ അമ്മു എന്ന അമൃത രണ്ടുപേരുടെയും വീട് അടുത്തടുത്ത് ആണ്)

അമ്മു: ഡീ നീ റെക്കോഡ് കമ്പ്ലീറ്റ് ആക്കിയോ ?..

അച്ചു: ആ ഡീ നീ കമ്പ്ലീറ്റ് ആക്കിയില്ലെ

അമ്മു: ഇല്ലെടി നീ വല്ല്യെ പഠിപ്പിസ്റ്റ് അല്ലേ നീ എൻ്റെ ഒന്ന് കമ്പ്ലീറ്റ് ആക്കി താടി പ്ലീസ്

അച്ചു: പഠിപ്പി ആയത് കൊണ്ട് ഒന്നുമല്ലെടി ദൈവം സഹായിച്ച് ഏതോ സമ്മനസുള്ള ഒരാൾ എൻ്റെ പഠിപ്പിൻ്റെ ചിലവ് ഏറ്റെടുത്തത് കൊണ്ട് എൻ്റെ ഇഷ്ടം പോലെ പഠിക്കാൻ പറ്റുന്നു അപ്പോ ഞാൻ ഉഴപ്പിയാൽ അത് അവരോട് ചെയ്യുന്ന പൊറുക്കാൻ പറ്റാത്ത തെറ്റല്ലേ അത് കൊണ്ട് എനിക്ക് പഠിച്ചേ ഒക്കൂ മോളെ

അമ്മു: എടി അച്ഛൻ എന്ത് പറയുന്നു അമ്മു: എന്ത് പറയാൻ എന്നും ഒരേ പോലെ തന്നെ രാവിലെ എങ്ങനെയോ പണിക്ക് പോകും രാത്രി ആയാൽ പിന്നെ നാലുകാലിൽ ആണ് വരുന്നത് നീ കാണാറുള്ളത് അല്ലേ

അമ്മു : മ്മ് എല്ലാം ശരിയാവുമെടി നീ നോക്കിക്കോ

അച്ചു: എനിക്ക് ആ പ്രതീക്ഷയൊന്നും ഇല്ല മോളെ എങ്ങനെയെങ്കിലും ഈ ജീവിതം ജീവിച്ചു തീർക്കണം ആർക്കും ഒരു ഭാരമാവാതെ എൻ്റെ സച്ചുമോനെ ഓർത്തിട്ടാ ഇല്ലെങ്കിൽ എന്നേ ഈ നശിച്ച ജീവിതം ഞാൻ അവസാനിപ്പിച്ചേനെ (അച്ചുവിൻ്റെ കണ്ണുകളിൽ ഈറനണിഞ്ഞു ) അമ്മു : ഡീ നീ എന്താ കൊച്ചുകുട്ടികളെ പോലെ

(ബസ്സ് അവരുടെ കോളേജ് സ്റ്റോപ്പിൽ എത്തിയിരുന്നു അവർ ബസ്സ് ഇറങ്ങി)

അമ്മു: വേഗം നടക്ക് ക്ലാസ് ഇപ്പൊ തുടങ്ങും (അങ്ങനെ ഇരുവരും ക്ലാസിലെത്തി ) പുറത്ത് എന്തോ ബഹളം കേട്ട് കുട്ടികൾ എല്ലാവരും എന്താണെന്ന് നോക്കാൻ തുടങ്ങി കൂട്ടത്തിൽ അച്ചുവും അമ്മുവും എന്താണ് സംഭവം എന്ന് അറിയാൻ പോയി നോക്കി അവർ നോക്കുമ്പോൾ കണ്ടത് ഒരു പെൺകുട്ടി ഒരാൺകുട്ടിയെ എടുത്ത് തല്ലുന്നത് ആണ്

Leave a Reply

Your email address will not be published. Required fields are marked *