അച്ചുവിൻ്റെ രാജകുമാരൻ – 1 7

അതെ വന്നിരിക്കുന്നത് ചന്ദ്രോത്ത് ഗ്രൂപ്പിൻ്റെ എല്ലാ സ്വത്തിൻ്റെയും മറ്റൊരു അവകാശി ദീപക് ചന്ദ്രൻ

ദീപക്കിനെ കണ്ടമാത്രെ ദീപ്തിയും അനഘയും ഓടി ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ചേട്ടാ എന്നു വിളിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു )

ദീപക് : എന്താ മോളെ ഇവിടെ പ്രശ്നം ഞാൻ ഇടപെടണോ ആരാ ആ കുട്ടി എന്തിനാ അവൾ നിന്നു കരയുന്നെ

അനഘ : ഓ അതോ അത് ഒരു വള്ളി കേസ് ആണ് ചേട്ടാ അവള് ദീപ്തിക്കെതിരെ പ്രിൻസിയോട് കംപ്ലൈൻ്റ് കൊടുക്കാൻ നിന്നതാ അതിനുള്ള സമ്മാനദാനം കൊടുക്കാൻ നിൽക്കുമ്പോഴാണ് ചേട്ടൻ്റെ വരവ്

ദീപ്തി : തൽക്കാലം അവള് രക്ഷപ്പെട്ടു
ചേട്ടൻ വന്നത് അവളുടെ ഭാഗ്യം ഇല്ലെങ്കിൽ അവൾ ഇന്ന് ഇവിടെ നാണംക്കെട്ടേനെ
ഇനി ഇപ്പൊ എന്തായാലും അവള് അവളുടെ പാട്ടിന് പോട്ടെ

എത്ര കാലമായി ഏട്ടനെ കണ്ടിട്ട് ബാംഗ്ലൂരിൽ നിന്ന് വരുന്ന വഴിയാണോ
ദീപക് : അതെ ല്ലോ ഇനി കുറച്ചു ദിവസം വീട്ടിൽ ഉണ്ടാവും എന്നാൽ നമുക്ക് വീട്ടിലേക്ക് പോയാലോ

അനഘ : ആ ഏട്ടാ പോവാം ബാക്കി വീട്ടിൽ ചെന്നിട്ട് സംസാരിക്കാം ദീപ്തി കാർ എവിടെ
ദീപ്തി : ഞാൻ പോയി എടുത്തിട്ട് വരാം

(ഓഡി കാറുമായി വന്ന ദീപ്തി ദീപക്കിൻ്റെ അടുത്ത് നിറുത്തി കയറാൻ പറഞ്ഞു
ഇതെല്ലാം അവിടെ കൂടിയിരുന്ന കുട്ടികൾക്ക് ഒരു പ്രത്യേക കാഴ്ച്ചയായിരുന്നു എല്ലാവരും കോടീശ്വര പുത്രിമാരെയും അവരുടെ ചേട്ടനെയും കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു പാവം പെണ്ണ് ഏങ്ങലടിച്ചു കരയുന്നത് ആരും ശ്രദ്ധിച്ചില്ല എന്നാവും എല്ലാവരും കരുതുക എന്നാൽ അത് അങ്ങനെ ആയിരുന്നില്ല

ഈ സമയം അച്ചുവിനെ സമാധനിപ്പിക്കുക ആയിരുന്നു അമ്മു
ഈ സമയം ദീപക് നേരെ Mustang കാറിൻ്റെ അടുത്ത് ചെന്ന് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളോട് അവർ പോകുന്ന ഓഡി കാറിനെ ഫോളോ ചെയ്യാൻ പറയുകയായിരുന്നു ദീപക്കും ദീപ്തിയും അനഘയും ഓഡി കാറിൽ അവരുടെ വീട്ടിലേക്ക് തിരിച്ചു അവിടെ കൂടി നിന്ന കുട്ടികൾ അവരവരുടെ വീട്ടിലേക്കും ചിലർ ബസ്സിലേക്കും പോയി ശേഷം)

അമ്മു : ഡീ പെണ്ണേ കരയേണ്ട നിനക്ക് അവളുടെ കാൽ പിടിക്കേണ്ടി വന്നില്ലല്ലോ എന്ന് ആലോചിച്ചു സമാധാനപ്പെട്

അച്ചു : കലങ്ങിയ കണ്ണുമായി അച്ചുവിനോട് പറഞ്ഞു
ഡീ എനിക്ക് എന്തുമാത്രം വേദനിച്ചെന്നോ മതിയായി എനിക്ക്

അമ്മു : നീ വാ നമുക്ക് വീട്ടിൽ പോവാ…
അച്ചു : എന്താടി
അമ്മു : ബസ്സ് പോയി മോളെ ഇനി എന്ത് ചെയ്യും

അച്ചു : എടി ഇനി എന്താ ചെയ്യാ സച്ചു ആ ബസ്സിൽ കയറുമ്പോൾ എന്നെ കണ്ടിലെങ്കിൽ പേടിക്കില്ലെ ഇനി എന്താ ചെയ്യാ എനിക്ക് ആകെ പേടി ആവുന്നു നമുക്ക് ഒരു ഓട്ടോ വിളിച്ച് പോയാലോ

അമ്മു : അതിന് ഓട്ടോയ്ക്ക് കൊടുക്കാൻ കാശ് ഉണ്ടോ നിൻ്റെ കയ്യിൽ
അച്ചു : ഇല്ല നിൻ്റെ കയ്യിൽ

അമ്മു : ഒന്ന് പോയെടി ബസ്സിന് കൊടുക്കാൻ ഉള്ള പൈസ കിട്ടുന്നതേ ഭാഗ്യം
(ഇനി എന്താ ചെയ്യാ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഒരു കാർ അവരുടെ അടുത്ത് വന്നു നിന്നത് അത് കണ്ട് അവർ ഒന്ന് ഞെട്ടി വേറെ ഒന്നും കൊണ്ടല്ല നമ്മുടെ കോടീശ്വര പുത്രൻ ദീപക് വന്നിറങ്ങിയ അതെ ബ്ലാക് Mustang കാർ അതിൻ്റെ വിൻഡോ ഗ്ലാസ് കുറച്ച് താഴ്ത്തി കൊണ്ട് ഉള്ളിലിരിക്ക് ആൾ പറഞ്ഞു

കയറിക്കോളൂ ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് പക്ഷേ എന്തോ ഒരു പേടി കൊണ്ട് അവർ ആ മനുഷ്യൻ്റെ മുഖത്തേക്ക് പോലും നോക്കിയില്ല അങ്ങനെ നിൽക്കുമ്പോൾ ആണ് ഒരു ഓട്ടോ അവരുടെ അടുത്ത് വന്ന് നിന്നത് നോക്കിയപ്പോൾ അമ്മുവിൻ്റെ ചെറിയച്ചൻ ആയിരുന്നു അതിൽ

അയാള് അവരോട് കയറാൻ പറഞ്ഞു ഓട്ടോയിൽ കയറിയ അച്ചു ഒരു പ്രാവശ്യം ഒന്ന് തിരിഞ്ഞു നോക്കി ആ കാർ ഇപ്പോഴും അവിടെ തന്നെ ഉണ്ട് എന്നാൽ അച്ചുവിനെ അത്ഭുത പെടുത്തിയത് വേറെ ഒന്നുമല്ല ആ കാറിലെ അയാളുടെ ശബ്ദമായിരുന്നു പെട്ടെന്ന് )
അമ്മു : ഡീ എന്താ നീ ആലോചിച്ച് ഇരിക്കുന്നെ എല്ലാം മറക്കാൻ നോക്ക് ഇനി ഇതിൻ്റെ പേരിൽ ലീവ് എടുക്കാൻ നിൽക്കേണ്ട സച്ചുവിനോട് ഒന്നും പറയുകയും ചെയ്യരുത് അവനു സങ്കടമാകും (ചെറിയച്ഛൻ കേൾക്കാതെ അമ്മു അച്ചുവിനോടായി പറഞ്ഞു)
അച്ചു : ആഹ് ഡീ പിന്നെ സ്കൂളിൻ്റെ അവിടെ ഒന്ന് നിർത്താൻ പറയുമോ നീ സച്ചുവിനെ കൂടെ കൂട്ടാനാണ്
അമ്മു : അതിനെന്താ പെണ്ണേ
ചെറിയച്ചാ ആ സ്കൂളിൻ്റെ അവിടെ ഒന്ന് നിർത്തുമോ സച്ചുവിനേയും കൂട്ടാൻ ഉണ്ടായിരുന്നു അതാ
ചെറിയച്ചൻ: അതിനെന്താ മോളെ നിർത്താലോ
(അങ്ങനെ അവർ സച്ചുവിനെയും ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പോയി
അവർക്ക് ഇറങ്ങേണ്ട സ്റ്റോപ് എത്തിയതും ചെറിയച്ചൻ ഓട്ടോ നിറുത്തി

Leave a Reply

Your email address will not be published. Required fields are marked *