അമ്മുനെ വിളിച്ചപ്പോൾ അവർ നാളെ ഇങ്ങോട്ടു വരുന്നുണ്ട് കൂടെ കുറെ പടകളും ഉണ്ട് കല്യാണം അല്ലെ ..ഇനി ഫുൾ തിരക്കാകും ഗോൾഡും ഡ്രെസ്സും അവർ അവിടെന്നു തന്നെ എടുത്തു ….കല്യാണം വിളിക്കാനുള്ളവരെ എല്ലാം അവർ ഫോണിലൂടെ വിളിച്ചിരുന്നു ..നേരിട്ടുപറയാൻ ഉള്ളവരോട് നാളെ മുതൽ പറഞ്ഞു തുടങ്ങും എന്നാണ് പറഞ്ഞത് …കൂട്ടത്തിൽ ഞങ്ങളെ (ഷോപ്പിൽ ഉള്ളവരെ )അവർ പ്രത്യേകം തന്നെ വിളിച്ചിരുന്നു ….
മുതലാളിമാരും തൊഴിലാളികളും അടക്കം എല്ലാവരെയും അവർ പ്രേത്യേകം തന്നെ ഷെണിച്ചു …. അഭിയും ഞാനും അവൾക്ക് എന്ത് ഗിഫ്റ് കൊടുക്കാം എന്നൊക്കെ ആയിരുന്നു പ്ലാൻ ..എല്ലാവരും ഒരുമിച്ചു എന്തേലും കൊടുക്കാം എന്ന് വിചാരിച്ചപ്പോൾ പലർക്കും പല പ്രേശ്നങ്ങൾ …
അങിനെ ഓരോരുത്തർക്ക് അവരുടെ ഇഷ്ടത്തിന് സ്വന്തം കൊടുക്കാം എന്ന തീരുമാനത്തിൽ എത്തി ….എല്ലാവരും ക്യാഷ് കൊടുക്കാം എന്നായിരുന്നു പ്ലാൻ …അങിനെ ഞാനും അഭിയും തെറ്റില്ലാത്ത ഒരു പൈസ തന്നെ കൊടുക്കാം എന്ന് കരുതി ….
ഞായറും തിങ്കളും ആണ് കല്യാണം ഞായർ പെണ്ണിന്റെ വീട്ടിലും തിങ്കൾ ചെറുക്കന്റെ വീട്ടിലും വർക്കിംഗ് ഡേ ആയതു കൊണ്ട് ചിലർ ഉച്ചക്കും ചിലർ വൈകിട്ടും പോകാം എന്നൊക്കെ പറയുന്നുണ്ട് ..എനിക്കും അഭിക്കും ഞായർ ലീവ് ആയോണ്ട് രണ്ടിലും പങ്കെടുക്കാം …. എന്തായാലും ഒരു വീക്ക് കൂടി ഉണ്ടല്ലോ അപ്പൊ സമയം ഉണ്ട് ആലോചിക്കാനും പ്രവചിക്കാനും …ഇപ്പൊ തൽക്കാലം ഉറങ്ങാം ……
രാവിലെ അലാറം അടിക്കുന്നതിനു മുൻപ് അച്ചുവിന്റെ കാൾ വന്നപ്പോളാണ് ഞാൻ എഴുനേറ്റത് ..ഈ പിന്നെന്തിനാ ഇത്ര രാവിലെ തന്നെ വിളിക്കുന്നെ എന്നും കരുതി ഫോൺ എടുത്തു ….അവൾ കല്യാണം പറയാൻ ആയിരുന്നു …ആൾറെഡി പറഞ്ഞതാണേലും ഇവിടെ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഒന്നുടെ വിളിച്ചു ഓര്മപെടുത്തിയതാണ് ….
ഞാനും നല്ല രീതിയിൽ സംസാരിച്ചു അവൾക് ഓൾ ദി ബേസ്ഡ് ഒക്കെ കൊടുത്തു കാൾ വച്ച് …ഇനി എന്തായാലും അവളെ കിട്ടാനൊന്നും പോകുന്നില്ല പിന്നെ അവളോട് വാശി പിടിച്ചു നില്കുന്നത് കൊണ്ട് എന്ത് കാര്യം ..ബന്ധം നശിപ്പിക്കേണ്ട എന്ന് വിചാരിച്ചു ..പെട്ടെന്ന് അലാറം അടിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണരുന്നത് …കൂടെ ഒരു കാൾ കൂടി ….ആര്യ …..ഇവളെന്തിനാ ഇത്ര രാവിലെ തന്നെ വിളിക്കുന്നെ ……
ആര്യ :അജുക്ക അകെ പ്രെശ്നം ആണ് …ഞാൻ പറഞ്ഞില്ലായിരുന്നോ ചേട്ടന് സംശയം ഉണ്ട് എന്ന് … ഇപ്പോഴും അതെ സംശയം ഉണ്ട് എന്നോട് കുത്തി കുത്തി ചോദിക്കുന്നുണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല പക്ഷെ എന്നോട് ഇനി ഷോപ്പിൽ വരണ്ട എന്നാണ് പറയുന്നത് ..എനിക്കെന്തോ പേടി ആകുന്നു …..ചേട്ടൻ അജുക്കനെ വിളിക്കും എന്ന പറയുന്നേ ..എന്നോട് വൈകിട്ട് ചേട്ടൻ ഉള്ളപ്പോൾ അജുക്കനെ വിളിച്ചിട്ട് ഇനി വരുന്നില്ല എന്ന് പറയാൻ പറഞ്ഞു ….
ഞാൻ :ഇനി എന്തേലും പറഞ്ഞോ … തല്ക്കാലം നീ ഒന്നും പറയല്ലേ ….എന്നോടും ഈ കാര്യം പറഞ്ഞത് പറയണ്ട ..നീ അറിയാത്തപോലെ ചേട്ടന്റെ കൂടെ നിന്നിട്ട് എന്നോട് വിളിച്ചു പറഞ്ഞാൽ മതി ഇനി ഞാൻ വരുന്നില്ല എന്ന് …
ആര്യ :അഹ് അങനെ ചെയാം ..എന്താ ചെയ്യാന് ഒരു പിടിയും കിട്ടുന്നില്ല ..നമ്മൾ ആ കുന്നുമ്മേൽ പോയോ എന്നൊക്കെ ചോദിക്കുന്നുണ്ട് ..എനിക്ക് പേടിയാകുന്നു …..
ഞാൻ :നീ പിടിച്ചു നിക്ക് ..ഒന്നും തുറന്നു പറയല്ലേ ….
ആര്യ :ഇല്ല പക്ഷെ ചേട്ടൻ അജുക്കനെ കാണാൻ വരും എന്ന് പറയുന്നുണ്ട് …ഒന്ന് സൂക്ഷിക്കണം ….
ഞാൻ :ഇതൊക്കെ ചേട്ടൻ എങ്ങനെയാ അറിഞ്ഞേ …
ആര്യ :ഞാൻ അജുക്കണേ വിളിച്ചപ്പോൾ ചേട്ടൻ ചേട്ടന്റെ ഫോൺ റെക്കോർഡിൽ ഇറ്റിറ്റു ഇവ്ടെന്നു പോയി …നമ്മൾ ഫോൺ വച്ചപ്പോൾ ചേട്ടൻ എടുത്തു എല്ലാം കേട്ട് ……എന്നെ ചേട്ടൻ കൊല്ലും എനിക്ക് പേടിയാകുന്നു ….
ഞാൻ :നീ പേടിക്കാതെ നിൽക്ക് ..വൈകിട്ട് വിളിക്കുമല്ലോ അപ്പൊ നോക്കാം …..
ആര്യ :എം എന്നാൽ ഞാൻ ഇനി വരുന്നില്ല ട്ടോ …പിന്നെ ഇനി ഇതിലേക്ക് വിളിക്കണ്ട ….
ഞാൻ :ഓക്കേ
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു എനിക്ക് ഇടുത്തി വീണപോലെ ആയി ….അകെ നാറി …അയാൾ വന്നു ഇനി ഷോപ്പിൽ പ്രവേശനം ഉണ്ടാക്കും അതിനു മുൻബ് എങ്ങനേലും ഇവിടുത്തെ ജോലി അവസാനിപ്പിച്ചു പോകണം ….വൈകുന്നേരം ആകുന്നത് വരെ ഇതേ ചിന്ത ആയിരുന്നു ..മച്ചാനെ വിളിച്ചു നൈസ് ആയിട്ട് ഇവിടെ ഭയങ്കര പണി ആണ് …അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു …
