അമ്മയിൽ നിന്ന്..അമ്മയിലേക്ക് – 1 2അടിപൊളി  

നിറയെ ചോര കണ്ടിരുന്നു…പിന്നെ ഒരു

ഹോസ്പിറ്റൽ വരാന്ത….ആരോ കണ്ണിലേക്ക് ടോർച്ച് അടിക്കുന്നു…ഒരു വലിയ ലൈറ്റ് എൻ്റെ നേരെ തിരിച്ചു വച്ചിരിക്കുന്നു..

പിന്നെയും ഇരുട്ട്..ആരൊക്കെയോ എന്തൊക്കെയോ പറയുന്ന പോലെ..ദൈവമേ ചത്തുപോയോ എന്നുപോലും എനിക്ക് തോന്നിപ്പോയി.ഒന്നു വ്യക്തമായി കാണുന്നില്ല.ശരീരം മൊത്തം വേദന..കയ്യും കാലും അനക്കാൻ പറ്റുന്നില്ല അവിടെ ഇവിടെ ആയി ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നുണ്ട് എന്നാൽ മറുപടി പറയാൻ നാക്ക് പൊങ്ങുന്നില്ല..ആകെ ഒരു മരവിച്ച അവസ്ഥ…ബോധം വരുന്ന പോലെ തോന്നിയപ്പോ

മുൻപിൽ ഒരു സ്ത്രീ ഇരിക്കുന്നു.ഞാൻ ഇതുവരെ കാണാത്ത ഒരാൾ ആണത്..നല്ല സെറ്റ് സാരി ഒക്കെ എടുത്ത് അവർ എന്നെ തന്നെ നോക്കി ഇരിക്കുന്നു..ദൈവമേ ഇനി ഇതാണോ മാലാഖ എന്ന് എനിക്ക് തോന്നിപ്പോയി.മരിച്ചു പോയി കഴിഞ്ഞാൽ നമ്മളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാലാഖ വരും എന്ന് എൻ്റെ friends

പറഞ്ഞു കേട്ടിട്ടുണ്ട്…എന്നാലും ഞാൻ ഹിന്ദു അല്ലെ ദേവന്മാർ അല്ലെ വരൻ്റെ എന്നാലോചിച്ച് ഇരുന്നപ്പോൾ ആണ് അവർ ഡോക്ടറെ എന്ന് വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയത്…ഡോക്ടറോ???

എൻ്റെ ഉള്ളിൽ പിന്നെയും സംശയങ്ങൾ ഉണർന്നു…പെട്ടന് എൻ്റെ ഇടതു വശത്തുനിന്നുണ്ട് ഒരു വയസ്സായ സ്ത്രീ എഴുന്നേറ്റു വന്നു എൻ്റെ കയ്യിൽ പിടിച്ചു….മോനെ അച്ചു…..എന്നൊരു വിളിയും…ഇതൊക്കെ ആരാ എന്നുള്ള ഭാവത്തിൽ ഞാനും…അപ്പോഴാണ് ഡോക്ടർ മുറിയിലേക്ക് വന്നത് കൂടെ നേരത്തെ പോയ സ്ത്രീയും ഉണ്ടായിരുന്നു.ഡോക്ടർ വന്നു എൻ്റെ കണ്ണിൽ

ടോർച്ച് ഒക്കെ അടിച്ചു എന്നോട് ജീവൻ ഇപ്പോൾ എങ്ങനെ ഉണ്ട് എന്നൊക്കെ ചോദിച്ചു..ഞാൻ എല്ലാത്തിനും ok ok എന്നൊക്കെ പറഞ്ഞു പക്ഷേ എനിക്കൊന്നും മനസ്സിലാകുന്നില്ല..എന്താ ഇവിടെ നടക്കുന്നത്…ആരാ ഇവരൊക്കെ??

എൻ്റെ അമ്മ ഇവിടെ എന്നൊക്കെ ഓല ചിന്തകൾ എൻ്റെ

തലയിൽ ഓടിക്കൊണ്ടിരുന്നു…പെട്ടെന്ന് ഓടികിതച്ചുകൊണ്ട് അമ്മ അവിടേക്ക് എത്തി..മോനെ അച്ചു എന്ന് പറഞ്ഞുകൊണ്ട് അമ്മ എന്നെ കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി.എൻ്റെ നെറ്റിയിലും കവിളത്തും എല്ലാം മാറി മാറി ഉമ്മവച്ചു ..പേടിപ്പിച്ചു കളഞ്ഞല്ലോട നീ ആമയെ എന്നുപറഞ്ഞു

എന്നെ മാറോട് ചേർത്തു..സത്യം പറഞ്ഞാൽ എൻ്റെ കണ്ണുകൾ അറിയാതെ നനഞ്ഞുപോയി.കണ്ണു തുടയ്ക്കാൻ കൈ ഉയർത്താൻ നോക്കിയപ്പോളാണ് അത് മനസ്സിലായത് എൻ്റെ വലതു കൈ ഒടിഞ്ഞിരിക്കുന്നു.കൈ മാത്രമല്ല വലത് കാലും ഒടിഞ്ഞിരിക്കുന്നു..ഒരു നിസ്സഹായ അവസ്ഥ ആണ് എനിക്ക് തോന്നിയത്..ജനിച്ചത് ഇതുവരെ എനിക്കൊരു വലിയ ആക്സിഡൻ്റോ ഇതുപോലെ ഒരു

അപകടമോ സംഭവിക്കാത്തതിനാൽ ഇതൊരു പുതിയ സംഭവം ആയിരുന്നു…മോനെ ഇപ്പൊൾ എങ്ങനെ ഉണ്ട് വേദന കുറവുണ്ടോ??2 മാസം ആയി നീ ഈ കിടപ്പ് തുടങ്ങിയിട്ട്…ശരീരം സുഖപ്പെട്ടു വന്നിട്ടും നിൻ്റെ ബോധം വന്നിരുന്നില്ല…കോമ stage ആണെന്നാണ് doctor പറഞ്ഞത്…ചില സമയത്ത് ബോഡി react ചെയ്യുന്നത് എപ്പോഴും ഒരേ പോലെ

ആകില്ല.it depends അതുകൊണ്ട് എല്ലാരുടെയും ഡിഫൻസ് മെക്കാനിസം വേറെ രീതിയിൽ ആയിരിക്കും ബോഡി ഹീൽ ആകുന്ന വരെ ബോഡി ചെലപ്പോൾ ഒരു റെസ്റ്റ് ഫേസ് എടുത്തതാകും.ഡോക്ടർ കൂട്ടിച്ചേർത്തു…..vitals okke normal aanu ini oru week observation vachittu Njangal വീട്ടിലേക്ക് വിടാം പോരെ ജീവൻ

ഡോക്ടർ ചോദിച്ചു …ഞാൻ തലയാട്ടി..ഡോക്ടർ മുറിയിൽനിന്ന് പുറത്തേക്ക് നടന്നു….അമ്മേ ഇതൊക്കെ ആരാ???? ഞാൻ അത് മുത്തശ്ശിയെയും അത് സ്ത്രീയെയും നോക്കി അമ്മയോടായി ചോദിച്ചു….അതിനുത്തരം തന്നത് അത് അമ്മമ്മയായിരുന്നു …മോനെ ഞാൻ നിൻ്റെ അച്ചമ്മ ആണ് നിൻ്റെ അച്ചൻ്റെ അമ്മ..ഇത് നിൻ്റെ പാപ്പൻ്റെ ഭാര്യ അതായത് നിൻ്റെ

ചിറ്റമ്മ..ഞാൻ

അവരെ രണ്ടുപേരും മാറിമാറി നോക്കി..എന്നിട്ട് അമ്മയെ നോക്കി അമ്മ അതേ എന്ന ഭാവത്തിൽ തലയാട്ടി…ഞാൻ ഗൗരവത്തോടെ ചോദിച്ചു നിങ്ങൾ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത്??അതുകേട്ടപ്പോ അച്ചമ്മ ഞെട്ടി…മോനെ അത് …അവർ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് ഞാൻ തുടർന്നു..എൻ്റെ അച്ചൻ മരിച്ചപ്പോൾ പോലും വരാത്ത നിങൾ

Updated: November 9, 2026 — 4:32 pm

Leave a Reply

Your email address will not be published. Required fields are marked *