തിരക്കിനിടയിലൂടെ നടക്കുമ്പോൾ അവളുടെ കൈകൾ അറിയാതെ എന്റെ കൈകളിൽ വന്നു തട്ടുന്നുണ്ടായിരുന്നു. കാറിനുള്ളിൽ വെച്ചുണ്ടായ ആ രഹസ്യ സ്പർശനത്തിന്റെ ചൂട് ഇപ്പോഴും ഞങ്ങളുടെ ഉള്ളിൽ ഒരു തീയായി പടരുന്നുണ്ടായിരുന്നു
ഞങ്ങൾ നാലുപേരും വേദിയിലേക്ക് നടന്നു കയറി. അച്ഛനും അമ്മയും മുന്നിൽ നിന്ന് വധൂവരന്മാരെ ആശംസിച്ചു. പിന്നാലെ ഞാനും ഏഞ്ചലും കയ്യിലിരുന്ന ആ വലിയ ഗിഫ്റ്റ് ബോക്സുമായി അവരുടെ അടുത്തേക്ക് നീങ്ങി.
“ദാ.. ഇത് ഞങ്ങളുടെ ചെറിയൊരു സമ്മാനം,” അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ആ വലിയ ബോക്സ് അവർക്ക് നേരെ നീട്ടി.
അത്രയും വലിയ ഒരു ഗിഫ്റ്റ് ബോക്സ് കണ്ടതും വധൂവരന്മാർ രണ്ടുപേരും ഒരുപോലെ ഞെട്ടിപ്പോയി! ചുറ്റും നിന്ന ബന്ധുക്കളും അത്ഭുതത്തോടെ ആ വലിയ ബോക്സിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു.
“അയ്യോ.. ഇതിൽ എന്താ ഇത്ര വലിയ സാധനം?” വധു ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതൊക്കെ തുറന്നു നോക്കുമ്പോൾ മനസ്സിലാകും,” അച്ഛൻ സസ്പെൻസ് നിലനിർത്തിക്കൊണ്ട് പറഞ്ഞു. ഏഞ്ചൽ എന്റെ അരികിൽ നിന്ന് മെല്ലെ പുഞ്ചിരിച്ചു.
ഫോട്ടോയെടുപ്പും ആശംസകളും കഴിഞ്ഞ് ഞങ്ങൾ വേദിയിൽ നിന്നും താഴെയിറങ്ങി. “ശരി, ഇനി നേരെ ഫുഡ്
കഴിക്കാൻ പോകാം. വിശന്നിട്ട് വയ്യാ,” അമ്മ പറഞ്ഞു.
ഞങ്ങൾ നാലുപേരും ഒരുമിച്ച് ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നു. എനിക്ക് അഭിമുഖമായിട്ടാണ് ഏഞ്ചൽ ഇരുന്നത്
ഇലയിട്ട് വിഭവങ്ങൾ വിളമ്പാൻ തുടങ്ങിയപ്പോഴും, എനിക്ക് മുന്നിലിരിക്കുന്ന ഏഞ്ചലിന്റെ കണ്ണുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളും ഇടയ്ക്കിടെ ചോറും കൂട്ടാനും കഴിക്കുന്നതിനിടയിൽ എന്നെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛൻ തന്റെ പഴയൊരു കൂട്ടുകാരനെ കണ്ടുമുട്ടി. അവർ സംസാരിച്ചു നിന്നപ്പോൾ കാര്യങ്ങൾ ആകെ ബോറടിക്കാൻ തുടങ്ങി. അപ്പോഴാണ് ഞങ്ങളുടെ ഒരു അകന്ന ബന്ധു അങ്ങോട്ടേക്ക് കയറിവന്നത്.
വന്ന പാടെ അയാൾ എന്റെ കല്യാണകാര്യമാണ് വിഷയം ആക്കിയത്.
“ആഹാ, ബിജോ! നീയങ്ങ് വലുതായല്ലോടാ… ഇപ്പോ എന്താ പരിപാടി? ജോലി കാര്യങ്ങളൊക്കെ എവിടെവരെയായി? ഏതായാലും പ്രായമൊക്കെ ആയില്ലേ, ഇനി അധികം വൈകാതെ ഒരു കല്യാണമൊക്കെ കഴിച്ച് കാണണ്ടേ?” അയാൾ ഉച്ചത്തിൽ ചോദിച്ചു.
അയാളുടെ ചോദ്യം കേട്ട് അച്ഛനും അമ്മയും സംസാരത്തിലേക്ക് ശ്രദ്ധ തിരിച്ചു. “അതെ, ഞങ്ങൾക്കും ആ ആഗ്രഹമുണ്ട്. നല്ലൊരു ആലോചന വന്നാൽ ഉടനെ നടത്തണം,” അച്ഛൻ പറഞ്ഞു.
ബന്ധു വീണ്ടും തുടങ്ങി, “അതെന്താ അങ്ങനെ പറയുന്നത്? ഇവന് നല്ല പ്രായമായില്ലേ. നല്ലൊരു പെണ്ണിനെ നോക്കി വേഗം കെട്ടിച്ചു വിട്. ഇല്ലെങ്കിൽ പിന്നെ നല്ല കുട്ടികളെയൊന്നും കിട്ടില്ല പറഞ്ഞേക്കാം!”
അയാൾ എന്റെ കല്യാണത്തെക്കുറിച്ചും എനിക്ക് അനുയോജ്യമായ പെൺകുട്ടികളെക്കുറിച്ചും നീട്ടിപ്പരത്തി സംസാരിക്കാൻ തുടങ്ങി.
എന്നാൽ ആ സമയം എന്റെ തൊട്ടടുത്ത് നിന്നിരുന്ന ഏഞ്ചലിന്റെ മുഖത്തെ ഭാവം മാറി. അവളുടെ മുഖത്ത് ഒരു അതൃപ്തി വ്യക്തമായിരുന്നു. എന്റെ കല്യാണകാര്യം മറ്റൊരാൾ സംസാരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.
അവൾ നിലത്തേക്ക് നോക്കി ചുണ്ടുകൾ കടിച്ചമർത്തി നിൽക്കുകയായിരുന്നു.
സംസാരവും വിശേഷങ്ങളും പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല, പെട്ടെന്ന് തന്നെ രാത്രിയായി. അപ്പോൾ ആ ബന്ധു അച്ഛനോടും അമ്മയോടും പറഞ്ഞു, “ഇത്രയും അടുത്തുവരെ വന്നിട്ട് ഞങ്ങളുടെ വീട് വരെ വരാതെ പോയാൽ ശരിയാവില്ല.
എന്തായാലും ഒന്നു വന്ന് ചായ കുടിച്ചിട്ട് പോകാം.”
ഞാനും ഏഞ്ചലും അവിടെ നിന്ന് ബോറടിച്ച് നിൽക്കുന്നത് അച്ഛൻ ശ്രദ്ധിച്ചു.
“എന്നാൽ ഒരു കാര്യം ചെയ്യ്, ബിജോ…” അച്ഛൻ കാറിന്റെ കീ എടുത്ത് എന്റെ കയ്യിലേക്ക് തന്നു. “നിങ്ങൾ രണ്ടുപേരും ബോറടിച്ച് നിൽക്കേണ്ട.
കാറുമെടുത്ത് വീട്ടിലേക്ക് പൊയ്ക്കോ. ഞാനും അമ്മയും ഇവരുടെ വീട്ടിൽ കയറി, ചായയും കുടിച്ച് കുറച്ചു സമയം കഴിഞ്ഞ് എത്തിക്കോളാം.”
