കാലഭ്രംശം – 5 1അടിപൊളി  

കാലഭ്രംശം 5

[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]

[ Previous Part ] [ www.kambi.pw ]


ഈ പാർട്ട് തരാൻ കുറച്ചു വൈകി എന്ന് എനിക്ക് അറിയാം. കാരണം വേറെ ഒന്നും അല്ല പാർവണം കുറച്ചു കൂടി എഴുതിയാൽ climax ആണ്.

അതിൽ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോൾ ഇതിന്റെ കാര്യം ഞാൻ പാടെ അങ്ങ് മറന്നു പോയി.

പിന്നെ പേജ് കുറവാണെന്നു അറിയാം പെട്ടന്ന് എഴുതി ഇട്ടതാണ് കുറച്ചൂടെ എഴുതണം എന്നുണ്ടായിരുന്നു. എഴുതിയാൽ ഇനിയും ചിലപ്പോൾ വൈകും…..

______________________________________________

*************

“താൻ വിശ്രമിക്ക്…”

എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ പുറത്തേക്ക് നടന്നു. കൂടെയുണ്ടായിരുന്ന നഴ്സ് എന്തോ മരുന്നുകൾ എടുത്തുവെക്കാനായി അവിടെത്തന്നെ നിന്നു.

ഡ്രിപ്പ് ഇട്ട കൈ അനക്കാതെ ഞാൻ പതുക്കെ ആ ഹോസ്പിറ്റൽ കിടക്കയിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. മുറിയുടെ വെളുത്ത ചുവരിൽ തൂക്കിയിട്ടിരുന്ന ഒരു കലണ്ടറിലേക്ക് പെട്ടെന്നാണ് എന്റെ ശ്രദ്ധ പതിഞ്ഞത്.

അതിൽ ചുവന്ന മഷിയിൽ അച്ചടിച്ച അക്കങ്ങൾ… ഫെബ്രുവരി 7, 2023

അതുകണ്ടപ്പോൾ എനിക്ക് ചെറിയൊരു സംശയം തോന്നി. 2023-ഓ? ഈ ഹോസ്പിറ്റലുകാർ ഇത്രയും കാലമായിട്ടും ഈ പഴയ കലണ്ടർ മാറ്റാതെ വെച്ചിരിക്കുകയാണോ? എന്റെ ഉള്ളിലെ സംശയം തീർക്കാനായി ഞാൻ വളരെ പതുക്കെ അവിടെ നിന്നിരുന്ന നഴ്സിനെ വിളിച്ചു.

“സിസ്റ്റർ…ഒരു മിനിറ്റ്…, ഇത് ഏതാ വർഷം?”

കയ്യിലിരുന്ന മരുന്ന് ട്രേ അവിടെ വെച്ച് അവർ എന്നെ രൂക്ഷമായി ഒന്ന് നോക്കി.

“തനിക്കെന്താടോ ബോധമില്ലേ? ദേ ആ കലണ്ടറിൽ നോക്ക്… 2023 ഫെബ്രുവരി 7.”

അവർ പറഞ്ഞത് കേട്ട് എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി. ഞാൻ ഒന്നും മനസ്സിലാകാത്തവനെപ്പോലെ ചോദിച്ചു,

“അല്ല… ഇപ്പോ 2026 മെയ് മാസം അല്ലെ?”

അതുകേട്ടതും അവരുടെ മുഖത്തെ ഭാവം മാറി. വല്ലാത്തൊരു പുച്ഛത്തോടെ അവർ പറഞ്ഞു.

“തന്നെ ഇവിടെയല്ല കൊണ്ടുവരേണ്ടിയിരുന്നത്… വല്ല മെന്റൽ ഹോസ്പിറ്റലിലും ആക്കണമായിരുന്നു!”

ഇത്രയും പറഞ്ഞിട്ട് എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി അവർ വേഗത്തിൽ പുറത്തേക്ക് നടന്നുപോയി.

അവർ പോയതിന് ശേഷം ആ അടച്ചിട്ട മുറിയിൽ ഞാൻ തനിച്ചായി. 2023 ഫെബ്രുവരി 7! നഴ്സിന്റെ ആ വാക്കുകൾ എന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി.

യാഥാർത്ഥ്യത്തിന്റെ വലിയൊരു കൊടുങ്കാറ്റ് എന്റെ തലച്ചോറിലേക്ക് അടിച്ചുകയറുകയായിരുന്നു. അതൊരു പഴയ കലണ്ടറല്ല, എന്നെത്തന്നെയാണ്

പ്രകൃതി പഴയൊരു വർഷത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്! ആ ഗുഹയുടെ അവസാനത്തെ അറയിൽ വെച്ച് ഭീമാകാരമായ ആ നീല പ്രകാശഗോളം പൊട്ടിത്തെറിച്ചപ്പോൾ ഞാൻ ദൂരങ്ങൾ മാത്രമല്ല കടന്നത്…

സമയവും കൂടിയാണ്! ഞാൻ കൃത്യം മൂന്ന് വർഷം പിന്നിലേക്ക്, എന്റെ സ്വന്തം ഭൂതകാലത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.ഇതൊക്ക സിനിമയിൽ മാത്രമെ ഞാൻ കണ്ടിട്ടുള്ള. ശരിക്കും ഞാൻ ഭൂതകാലത്തിൽ തന്നെ ആണോ എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.

പെട്ടെന്ന് എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. മൂന്ന് വർഷം മുൻപുള്ള ഫെബ്രുവരി മാസം! അതായത്… അശ്വതി എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നതിനും കൃത്യം രണ്ടുമാസം മുൻപ്!.

എന്റെ തൊണ്ട വരളാൻ തുടങ്ങി. അശ്വതി അന്ന് മുഖംപൊത്തി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞ വാക്കുകൾ കാതുകളിൽ വീണ്ടും മുഴങ്ങി.

‘രണ്ടു മാസം മുൻപേ നീ എന്റെ ഹോസ്റ്റലിൽ വന്നിട്ടല്ലേടാ ഇതൊക്കെ പറഞ്ഞത്… അന്ന് നിനക്ക് മുഖത്ത് നല്ല താടിയൊക്കെയുണ്ടായിരുന്നല്ലോ… അന്ന് എന്നെ ചേർത്തുപിടിച്ചുകൊണ്ട് നീ തന്നെയല്ലേടാ പറഞ്ഞത് നിനക്ക് എന്നെ ജീവനാണെന്ന്?’

ദൈവമേ! എന്റെ തലച്ചോറ് ശൂന്യമായി. കാലത്തിന്റെ എത്ര വലിയൊരു കെണിയിലാണ് ഞാൻ പെട്ടിരിക്കുന്നത്! അവളോട് ആ ഹോസ്റ്റലിൽ പോയി ഇഷ്ടമാണെന്ന് പറഞ്ഞത് വേറെയാരുമല്ല…

ഈ ഹോസ്പിറ്റൽ കിടക്കയിലിരിക്കുന്ന ഞാൻ തന്നെയാണ്! ഈ ഭൂതകാലത്തിൽ ജീവിക്കുന്ന, യാതൊന്നും അറിയാത്ത ‘യഥാർത്ഥ അശ്വിൻ’ ഇപ്പോൾ വീട്ടിൽ അമ്മയുടെ കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *