അരുണ വനത്തിൻ്റെ രഹസ്യം [Vespar] 4New 

” അവർക്ക് അറിയില്ലായിരുന്നു. ആ കല്ല് സ്തംഭം അരുണവനത്തിന്റെ രഹസ്യത്തിലേക്കുള്ള ആദ്യ വാതിലാണെന്ന് ### അരുണവനത്തിന്റെ രഹസ്യം – ഭാഗം 2 കല്ല് സ്തംഭം കണ്ടതിന് ശേഷം ആദിത്യനും മീരയും കുറച്ചുനേരം അവിടെ തന്നെ നിന്നു. ആദിത്യൻ പല കോണുകളിൽ നിന്നും ഫോട്ടോകൾ എടുത്തു. മീര മാപ്പും സ്തംഭത്തിലെ ചിഹ്നങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നോക്കുകയായിരുന്നു.

“ഇനി എന്താ പ്ലാൻ? ” ആദിത്യൻ ചോദിച്ചു. “മാപ്പ് അനുസരിച്ച് നേരെ കിഴക്കോട്ട് പോയാൽ എന്തെങ്കിലും കിട്ടണം. ” “അല്ലെങ്കിൽ?

” “അല്ലെങ്കിൽ നമ്മൾ വെറുതെ കാട്ടിൽ കറങ്ങും. ” “കൊള്ളാം. നല്ല ആത്മവിശ്വാസം. ” മീര ചിരിച്ചു.

വീണ്ടും യാത്ര തുടങ്ങി. കാട്ടിന്റെ അകത്തേക്ക് പോകുന്തോറും ചുറ്റുപാടുകൾ മാറിക്കൊണ്ടിരുന്നു. സാധാരണ കാണുന്ന മരങ്ങളല്ല പലതും. ചില മരങ്ങളുടെ വേരുകൾ മണ്ണിന് മുകളിലൂടെ പാമ്പുകളെപ്പോലെ വളഞ്ഞ് പടർന്നിരുന്നു.

ചില മരങ്ങളുടെ തൊലിക്ക് ചുവപ്പും ഓറഞ്ചും കലർന്ന നിറമായിരുന്നു. “ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്,” ആദിത്യൻ പറഞ്ഞു. “അതുകൊണ്ടാണ് ഈ സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടത്. ” അൽപം മുന്നോട്ട് ചെന്നപ്പോൾ ഒരു കൂട്ടം വലിയ മലബാർ അണ്ണാന്മാർ മരത്തിൽ നിന്ന് മരത്തിലേക്ക് ചാടുന്നത് കണ്ടു.

ആദിത്യൻ ഉടനെ ക്യാമറ എടുത്തു. “നിൽക്ക്… നിൽക്ക്… ” “അവ നിന്റെ മോഡലുകളല്ല,” മീര ചിരിച്ചു.

കുറച്ചുകഴിഞ്ഞ് അവർ ഒരു ഇടുങ്ങിയ പാതയിലെത്തി. മഴ പെയ്തിരുന്നതിനാൽ മണ്ണ് മുഴുവൻ വഴുക്കലായിരുന്നു. മീരയുടെ കാൽ ഒരിക്കൽ വഴുതി. “ഹേയ്!

” അവൾ വീഴാൻ പോയെങ്കിലും അടുത്തിരുന്ന ഒരു കൊമ്പിൽ പിടിച്ച് നിന്നു. “ഓക്കെയാണോ? ” “അതെ. പക്ഷേ ഈ കാട് എന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു.

” “എനിക്കും അതേ സംശയമുണ്ട്. ” രണ്ടുപേരും വീണ്ടും ചിരിച്ചു. ഏകദേശം ഒരു മണിക്കൂറോളം നടന്നപ്പോൾ ദൂരെയായി വെള്ളത്തിന്റെ ശബ്ദം കേട്ടു. “അത് കേൾക്കുന്നുണ്ടോ?

” മീര ചോദിച്ചു. “വെള്ളച്ചാട്ടം? ” “പോയി നോക്കാം. ” ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നപ്പോൾ മരങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ചെറിയ വെള്ളച്ചാട്ടം അവർ കണ്ടു.

ഉയരം അധികമില്ല. പക്ഷേ മുകളിൽ നിന്ന് പതിക്കുന്ന തെളിഞ്ഞ വെള്ളം ഒരു ചെറിയ കുളത്തിലേക്ക് ഒഴുകുകയായിരുന്നു. “വൗ സൂപ്പർ , ഐ നെവർ സീൻ എൻ അമെയ്‌സിംഗ് വ്യൂ ലൈക് ദിസ്,” ആദിത്യൻ പറഞ്ഞു. ദീർഘനടത്തത്തിന് ശേഷം രണ്ടുപേർക്കും നല്ല ക്ഷീണമുണ്ടായിരുന്നു.

ആദിത്യൻ വെള്ളക്കെട്ടിന് സൈഡിലൂടെ നടന്ന് എതിർവശത്തുള്ള ഒരു പാറയിൽ കയറി നിന്നു. മീര ബാഗ് താഴെ വെച്ചു. പിന്നെ ജാക്കറ്റ് അഴിച്ച് മടക്കി ഒരു കല്ലിന്മേൽ വച്ചു. ജാക്കറ്റിന് അടിയിൽ ചാരനിറത്തിലുള്ള ഒരു ക്രോപ്പ് ടോപ്പായിരുന്നു അവൾ ധരിച്ചിരുന്നത്.

ഷൂസ് അഴിച്ച ശേഷം അവൾ പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങി. മുന്നോട്ട് കുനിഞ്ഞ് തണുത്ത വെള്ളം കൈയിലെടുത്ത് മുഖത്തേക്ക് ഒഴിച്ചപ്പോൾ അവൾ ഒരു ദീർഘനിശ്വാസം വിട്ടു. “ഇതാ ജീവിതം. ” “നീ അഞ്ചു മിനിറ്റ് മുമ്പ്

ഈ കാടിനെ കുറ്റം പറഞ്ഞ ആളല്ലേ? ” “അത് വേറെ കാര്യം. ” ആദിത്യൻ ചിരിച്ചു. ഈ സമയം അവൻ്റെ ശ്രദ്ധ പോയത് മുഴച്ച് നിൽക്കുന്ന അവളുടെ മുകളിലേക്കും അതിൻ്റെ ചാലിലേക്കും ആണ് “അതേയ് ആദിത്യൻ സർ .

ആവശ്യത്തിന് വെള്ളം ഇവിടെ ഉണ്ട് കൂടുതൽ നോക്കി വെള്ളം ഇറക്കണ്ട” മീര ചിരിച്ചു കൊണ്ടാണ് പറഞ്ഞത് ആദിത്യൻ ഒരു ചമ്മിയ ചിരിയോടെ മുഖം തിരിച്ചു. “അത് പിന്നെ.. ഞാൻ…” “മതി മതി കിടന്ന് ഉരുളണ്ട, ഞാൻ അത് സീരിയസ് ആകി എടുക്കുന്നില്ല” അവൾ ചിരിച്ചു കൊണ്ട് കുറച്ച് വെള്ളം എടുത്ത് കുടിച്ചു അവനും വെള്ളം കുടിച്ച് മുഖം കഴുകി. കുറച്ചുനേരം അവിടെ വിശ്രമിച്ച ശേഷം അവർ വീണ്ടും യാത്ര തുടർന്നു.

വഴി കൂടുതൽ കഠിനമായി. ചില ഭാഗങ്ങളിൽ വീണുകിടക്കുന്ന മരങ്ങൾ കയറി കടക്കേണ്ടി വന്നു. ചിലയിടങ്ങളിൽ വള്ളിച്ചെടികൾ വഴിമുടക്കി നിൽക്കുകയായിരുന്നു. സൂര്യൻ മുകളിലുണ്ടെങ്കിലും കാട്ടിനുള്ളിൽ വെളിച്ചം വളരെ കുറവായിരുന്നു.

Updated: June 16, 2026 — 11:39 pm

Leave a Reply

Your email address will not be published. Required fields are marked *