അരുണ വനത്തിൻ്റെ രഹസ്യം [Vespar] 3New 

“എടാ മോനെ അധികം വേണ്ട ട്ടോ , എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്” ആദി വീണ്ടും അത് ചമ്മിയ ചിരി ചിരിച്ചു അവൾ പറഞ്ഞ മരത്തിന് പുറകിൽ എത്തി. “ഇനി മോൻ അങ്ങോട്ട് മാറി നിന്നെ. “ “വേണ്ട ഞാൻ ഇവിടെ നിന്നോളം” “അങ്ങോട്ട് മാറി നിക്കെട “ ഒരു വഷളൻ ചിരിയോടെ ആദി അപ്പുറത്തേക്ക് മാറി നിന്നു “ഇങ്ങോട്ട് എങ്ങാൻ നോക്കിയാൽ നിൻ്റെ കണ്ണു ഞാൻ കുത്തി പൊട്ടിക്കും” അവൻ ചിരിച്ചു , അവൾ മൂത്രമൊഴിക്കുന്ന ശബ്ദം അവന് വ്യക്തമായി കേൾക്കാമായിരുന്നു. അവൾ പാൻ്റ് നെറ്റ് ബട്ടൺ ഇട്ടു കൊണ്ട് അവൻ്റടുത്തേക് വന്നു “എടാ ആദി” “എന്താ” “സത്യത്തിൽ ഞാൻ ഒറ്റയ്ക്ക് വരാനായിരുന്നു പ്ലാൻ,” മീര പറഞ്ഞു.

“ഞാനും. ” “പക്ഷേ ഇപ്പോൾ ചിന്തിക്കുമ്പോൾ ഒറ്റയ്ക്ക് വന്നിരുന്നെങ്കിൽ ബോറായേനെ. ” “അത് ഞാൻ സമ്മതിക്കുന്നു. ” അവൾ തീയിൽ നോക്കിക്കൊണ്ട് ചിരിച്ചു.

“ഇതുവരെ കണ്ടതിൽ ഏറ്റവും വിചിത്രമായ സ്ഥലം ഏതാണ്? ” ആദിത്യൻ കുറച്ചുനേരം ആലോചിച്ചു. “ഇതാകാം. ” “ഇത്ര പെട്ടെന്ന് തീരുമാനമോ?

” “അതെ. കാരണം ഈ ഗ്രാമം എനിക്ക് ഇഷ്ടമല്ല. ” “അപ്പോ ഇവിടെ ക്യാമ്പ് ചെയ്യുന്നത് എന്തിന്? ” “കാരണം എനിക്ക് കൗതുകം കൂടുതലാണ്.

” “അതേ രോഗം എനിക്കും. ” വീണ്ടും ചിരി. പക്ഷേ ആ ചിരി അധികനേരം

നീണ്ടില്ല. കാരണം അതേ സമയത്താണ് അവർ രണ്ടുപേരും ഒരു ശബ്ദം കേട്ടത്. ടക്ക്… ടക്ക്…

ടക്ക്… രണ്ടുപേരും ഒരേസമയം തിരിഞ്ഞുനോക്കി. ശബ്ദം വന്നത് ഗ്രാമത്തിന്റെ മറുവശത്തുനിന്നായിരുന്നു. ആരോ കല്ലിന്മേൽ നടക്കുന്നതുപോലുള്ള ശബ്ദം.

പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല. തീയുടെ വെളിച്ചം എത്താത്ത ഇരുട്ട് മാത്രം. മീര പതുക്കെ എഴുന്നേറ്റു. “അത് കേട്ടോ?

” “കേട്ടു. ” കുറച്ചുനേരം രണ്ടുപേരും ശ്രദ്ധിച്ചു. പക്ഷേ വീണ്ടും ശബ്ദമൊന്നും കേട്ടില്ല. “ഒരുപക്ഷേ ഏതെങ്കിലും മൃഗമാകും,” ആദിത്യൻ പറഞ്ഞു.

“ഒരുപക്ഷേ. ” എന്നാലും മീരയുടെ ശബ്ദത്തിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ രണ്ട് പേരുടെയും കെട്ട് ഇറങ്ങി പോയി. എന്താ സംഭവിക്കുന്നത് എന്ന് രണ്ട് പേർക്കും മനസിലായില്ല രാത്രി കൂടുതൽ ഇരുണ്ടു.

ഒടുവിൽ അവർ ടെന്റിലേക്ക് കയറി വിശ്രമിക്കാൻ തീരുമാനിച്ചു. പുറത്ത് കാറ്റ് വീശിക്കൊണ്ടിരുന്നു. ഗ്രാമം വീണ്ടും നിശബ്ദമായി. പക്ഷേ ഉറങ്ങാൻ കിടന്ന ശേഷവും ആദിത്യന്റെ മനസ്സിൽ ഒരു ചോദ്യം മാത്രമായിരുന്നു.

ആ ശബ്ദം ശരിക്കും ഏതെങ്കിലും മൃഗത്തിന്റേതായിരുന്നോ… അതോ ഈ ഗ്രാമത്തിൽ മറ്റാരെങ്കിലും ഉണ്ടോ? തുടരും…

Updated: June 16, 2026 — 11:39 pm

Leave a Reply

Your email address will not be published. Required fields are marked *