അതിരുകൾക്കപ്പുറം – 12 5

 

​അവനൊന്നും പറഞ്ഞില്ല… വാക്കുകൾ അവിടെ അപ്രസക്തമായിരുന്നു… പകരം, അവളുടെ പുറത്ത് വളരെ മൃദുവായി തലോടിക്കൊണ്ട് അവൾക്ക് കരഞ്ഞു തീർക്കാൻ അവൻ തന്റെ നെഞ്ചിൽ ഇടം നൽകി!

 

ആ കാറിനുള്ളിലെ നിശബ്ദതയിൽ അവളുടെ തേങ്ങലുകൾ മാത്രം പ്രതിധ്വനിച്ചു…

 

​ഓരോ തവണയും അച്ചു വിതുമ്പുമ്പോൾ അവൻ അവളെ ഒന്നുകൂടി മുറുക്കെ ചേർത്തുപിടിച്ചു… ആ സ്പർശനത്തിലൂടെ “ഞാൻ കൂടെയുണ്ട്” എന്ന് അവൻ നിശബ്ദമായി അവളോട് സത്യം ചെയ്യുകയായിരുന്നു… സ്നേഹം കൊണ്ടും ഭയം കൊണ്ടും ഉണ്ടായ ആ പ്രളയം പെയ്തൊഴിയാനായി അവൻ ക്ഷമയോടെ കാത്തുനിന്നു…

 

അച്ചുവിന്റെ ഉള്ളിലെ ആ പ്രളയം പെയ്തൊഴിഞ്ഞപ്പോൾ കാറിനുള്ളിൽ കനത്തൊരു നിശബ്ദത തളംകെട്ടി നിന്നു. അക്കുവിന്റെ നെഞ്ചിലെ ചൂടിൽ മുഖമമർത്തി അവൾ ഏറെനേരം അങ്ങനെതന്നെ ഇരുന്നു. കരഞ്ഞു തീർത്തപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞെങ്കിലും, ഉള്ളിന്റെയുള്ളിലെ ആ പേടി ഒരു നീറ്റലായി തന്നെ ബാക്കിനിന്നിരുന്നു…

 

മെല്ലെ തലയുയർത്തി അവൾ അക്കുവിനെ നോക്കി. അവന്റെ കണ്ണുകളിൽ പരിഭ്രമത്തേക്കാൾ ഉപരി വലിയൊരു കരുതൽ നിറഞ്ഞുനിൽക്കുന്നത് അച്ചു കണ്ടു…

 

തന്റെ കണ്ണുനീർ വീണ് നനഞ്ഞ അവന്റെ ഷർട്ടിലേക്ക് നോക്കിയപ്പോൾ അവൾക്ക് ചെറിയൊരു ചമ്മൽ തോന്നി,, പുറംകൈ കൊണ്ട് കണ്ണുനീർ തുടച്ച ശേഷം, ബാഗിൽ നിന്നും ഹാൻഡ് ടവൽ എടുത്ത് അക്കുവിന്റെ നെഞ്ചിലെ നനവ് ഒപ്പിക്കൊണ്ട്, ആ കരച്ചിലിനിടയിലും ചെറിയൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു,,

 

“നീ എന്റെ ഈ പൊട്ടത്തരം ഒന്നും കാര്യമാക്കണ്ടടാ… നിനക്ക് പറ്റിയ നല്ലൊരു പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തി തരും.”

 

​”ഓ, അതിനു ചേച്ചി കഷ്ടപ്പെടുകയൊന്നും വേണ്ട, എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തിക്കോളാം,”

 

നിലവിലെ ഗൗരവം ഒന്ന് കുറയ്ക്കാൻ അക്കു ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു…

 

​”അല്ലെങ്കിലും എനിക്കറിയാമെടാ നിന്റെയൊക്കെ സ്നേഹം… വെറും കള്ളത്തരമാണ്, സ്വന്തം കാര്യസാധ്യത്തിന് മാത്രം!”

 

അത്രയും പറഞ്ഞ് അച്ചു അവനെ പിച്ചാനും തല്ലാനുമൊക്കെ തുടങ്ങി.. ഫ്ലാറ്റിലെത്തുന്നത് വരെയും തല്ലു കൂടിയും തമാശകൾ പറഞ്ഞും അവർ ആ യാത്ര ആസ്വദിച്ചു…

 

*************

 

ലിഫ്റ്റ് മുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, അക്കു പതുക്കെ അവളുടെ അരികിലേക്ക് നീങ്ങി… അവളുടെ തോളിലൂടെ കൈയ്യിട്ട് പതുക്കെ ചേർത്തുപിടിച്ച് ആ മുഖത്തേക്ക് മുഖമടുപ്പിച്ചതും, അച്ചു പെട്ടെന്ന് അവനെ തടഞ്ഞു…

 

​”അക്കു… വേണ്ടടാ… ഇതിനകത്ത് സിസിടിവി ഉണ്ടെന്ന് നിനക്കറിയില്ലേ?” ഒരു കപട ഗൗരവത്തോടെ അവനെ ശകാരിച്ചുകൊണ്ട് അവൾ അവനെ തള്ളിമാറ്റി…

 

​ലിഫ്റ്റിന്റെ മൂലയിലേക്ക് അല്പം മാറി നിൽക്കുമ്പോഴും അക്കുവിന്റെ നോട്ടം അവളുടെ മേലായിരുന്നു… കടൽ വെള്ളത്തിൽ നനഞ്ഞ കാരണം അവളുടെ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടിനിൽക്കുന്നുണ്ടായിരുന്നു…

 

ആ നനഞ്ഞ വസ്ത്രത്തിനുള്ളിലൂടെ തെളിഞ്ഞുനിൽക്കുന്ന തന്റെ ശരീരത്തിന്റെ വടിവുകളിലേക്ക് അക്കുവിന്റെ കണ്ണുകൾ ആർത്തിയോടെ പടരുന്നത് അച്ചുവും തിരിച്ചറിഞ്ഞിരുന്നു…

 

​ആ നോട്ടം ‘തന്നെ’ പൊള്ളിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, അവനെ ഒന്ന് കൂടി കൊതിപ്പിക്കാനെന്നോണം അവൾ അറിയാത്ത ഭാവത്തിൽ മുടി ഒതുക്കിയും അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും നിന്നുകൊണ്ടിരുന്നു…

 

ഓരോ തവണ അവൾ തിരിഞ്ഞു മറിയുമ്പോഴും തന്റെ ശരീരത്തിന്റെ ഉയർച്ചതാഴ്ചകൾ അവന്റെ കണ്ണുകളിൽ കൃത്യമായി ഉടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, അവൾ അവനെ നിശബ്ദമായി പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു…

 

ലിഫ്റ്റിനുള്ളിലെ ആ ചെറിയ ഇടത്തിൽ, വാക്കുകളില്ലാതെ തന്നെ സ്നേഹത്തിന്റെയും ആസക്തിയുടെയും ഒരു പുതിയ പടയോട്ടം നടക്കുകയായിരുന്നു…

 

ലിഫ്റ്റിന് പുറത്തിറങ്ങിയ അച്ചു ധൃതിയിൽ ഫ്ലാറ്റിന്റെ വാതിലിന് മുന്നിലെത്തി ബെല്ലടിച്ചു… എന്നാൽ ആ നിമിഷം ഒരു കൊടുങ്കാറ്റ് പോലെ പിന്നിലൂടെ എത്തിയ അക്കു അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *