ടീന പുച്ഛത്തോടെ പറഞ്ഞു…
അശ്വിൻ പിന്നിൽ നിന്ന് നോക്കി നിന്നു. അവന്റെ മുഖത്ത് ഒരു സംതൃപ്തിയുടെ ചിരിയുണ്ടായിരുന്നു. മൂവരും പതുക്കെ തിരിഞ്ഞു. ടിജോയെ ഒരു നോട്ടം പോലും തിരിഞ്ഞു നോക്കാതെ അവർ തങ്ങളുടെ വസ്ത്രങ്ങൾ ധരിച്ചു. അശ്വതി മുന്നോട്ട് നടന്ന് ആ മുറിയുടെ വാതിൽ തുറന്നു. ടീനയും അശ്വിനും അവളുടെ പിന്നാലെ പുറത്തേക്ക് നടന്നു.
ഡോർ ക്ലോസ് ആകുന്ന കനത്ത ശബ്ദം കേട്ടപ്പോൾ ടിജോയുടെ തല പൂർണ്ണമായും താഴേക്ക് ചരിഞ്ഞു. സ്വന്തം മുഖത്ത് അശ്വതിയും സ്വന്തം പെങ്ങളും ഏൽപ്പിച്ച അപമാന ഭാരം, ഒരിക്കലും മരിക്കാത്ത ഒരു മാനസിക നരകത്തിലേക്ക് അവൻ ഒറ്റയ്ക്ക് തള്ളപ്പെട്ടു. അവന്റെ അഹങ്കാരം ആ മുറിയുടെ കോണിൽ ചത്തു ചീഞ്ഞിരുന്നു.
അവർ മൂവരും പുറത്തിറങ്ങി. പുറകിൽ ഇരുമ്പ് വാതിൽ അടഞ്ഞു.
അശ്വതി ഒരു ദീർഘനിശ്വാസം വിട്ടു. അവളുടെ കണ്ണുകളിൽ നിന്ന് കനത്ത കണ്ണീർ തുള്ളികൾ താഴേക്ക് വീണു. എന്നാൽ ഈ തവണ അത് ഭയത്തിന്റെയായിരുന്നില്ല… ഒരു വലിയ സ്വാതന്ത്ര്യത്തിന്റെ, പ്രതികാരത്തിന്റെ വന്യമായ ആനന്ദത്തിന്റെ കണ്ണീരായിരുന്നു അത്!
————————————————–
കൊച്ചി.
രാത്രി.
മറൈൻ ഡ്രൈവിനടുത്തുള്ള ഒരു റസ്റ്റോറന്റ്.
ഒരു വലിയ റൗണ്ട് ടേബിളിന് ചുറ്റും അഞ്ചുപേർ.
ഫിലിപ്പ്.
മേരി.
ടീന.
അശ്വതി.
അശ്വിൻ.
മേശപ്പുറത്ത് വിഭവങ്ങൾ നിരന്നുകിടക്കുകയായിരുന്നു.
ഒരുപാട് നാളുകൾക്ക് ശേഷമുള്ള മനസ്സുതുറന്ന ചിരികൾ.
ടീന എന്തോ രസകരമായ അനുഭവം പറയുകയായിരുന്നു.
അശ്വതി ഇടയ്ക്ക് അവളെ കളിയാക്കും.
മേരി ചിരിക്കും.
അശ്വിൻ മിണ്ടാതെ അതൊക്കെ നോക്കിയിരുന്നു.
ഇവരിൽ ഒരാൾ പോലും അറിയുന്നില്ല…
ഈ മേശയ്ക്ക് ചുറ്റുമിരിക്കുന്ന അഞ്ചുപേരിൽ മൂന്ന് പേരുടെ മാത്രം രഹസ്യമാണ് അവരുടെ ജീവിതം എന്നേക്കുമായി മാറ്റിയ ആ അധ്യായം.
ഫിലിപ്പിനും…
മേരിക്കും…
ടിജോ ഇന്നും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വാസം.
ആ സത്യം അങ്ങനെ തന്നെ മണ്ണിനടിയിൽ കിടക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അവർ തീരുമാനിച്ചിരുന്നു.
ഭക്ഷണം കഴിഞ്ഞപ്പോൾ ഫിലിപ്പ് വെള്ളം കുടിച്ചിട്ട് അശ്വിനെ നോക്കി.
“ഒരു കാര്യം ചോദിക്കട്ടെ മോനെ…”
“ചോദിക്കൂ അങ്കിൾ.”
“നിനക്കറിയാമല്ലോ… എനിക്ക് ഈ സിനിമ ഒന്നും ഇഷ്ടമല്ല.”
അശ്വിൻ ചിരിച്ചു.
“ആ… ആന്റി പറഞ്ഞിട്ടുണ്ട്.”
ഫിലിപ്പ് ടീനയെ നോക്കി.
“ടീനയുടെ കാര്യം എന്തായി?”
“കുറച്ചു കൂടി താമസിക്കും അങ്കിൾ. ചിലപ്പോൾ ഒന്നുരണ്ട് ഓഡിഷൻ കൂടി ഉണ്ടാകും.”
ഫിലിപ്പ് കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
പിന്നെ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു:
“അതുകൊണ്ടാണ് ഞാൻ പറയുന്നത്…”
“ഇനി എന്റെ മോളെ ഒരു റോളിന് വേണ്ടി ആരുടെയും മുന്നിൽ കൊണ്ടുപോയി നിർത്താൻ എനിക്ക് താൽപര്യമില്ല.”
ടീനയുടെ മുഖത്തെ ചിരി പതുക്കെ മങ്ങി.
ഫിലിപ്പ് തുടർന്നു.
“എന്റെ കയ്യിൽ പണമുണ്ട്.”
“ഒരു സിനിമ ചെയ്യാനുള്ള കഴിവും എനിക്കുണ്ട്.”
അശ്വിൻ ശ്രദ്ധയോടെ കേട്ടിരുന്നു.
“അപ്പോൾ…”
ഫിലിപ്പ് അശ്വിന്റെ കണ്ണുകളിലേക്ക് നോക്കി.
“ആ സിനിമ ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്യാം.”
ടീന പെട്ടെന്ന് അച്ഛനെ നോക്കി.
“ഡാഡി… സീരിയസായിട്ടാണോ?”
“അതെ.”
അവളുടെ മുഖത്ത് വിശ്വസിക്കാനാകാത്ത സന്തോഷം.
പക്ഷേ ഫിലിപ്പ് വീണ്ടും അശ്വിനിലേക്ക് തിരിഞ്ഞു.
“ഒരു കാര്യം മാത്രം.”
അശ്വിൻ ശ്രദ്ധിച്ചു.
“സിനിമ എന്റെ പണം കൊണ്ടായിരിക്കാം.”
“പക്ഷേ…”
അദ്ദേഹം ഒരു നിമിഷം നിർത്തി.
“എന്റെ മകൾക്ക് ആ സിനിമയിൽ ഒരു സ്ഥാനം കിട്ടുന്നത് എന്റെ പണം കൊണ്ടായിരിക്കരുത്.”
മേശയ്ക്ക് ചുറ്റും നിശ്ശബ്ദത.
“അവൾക്ക് കഴിവുണ്ടെങ്കിൽ…”
“ആ കഴിവ് കൊണ്ടായിരിക്കണം അവൾ അവിടെ എത്തേണ്ടത്.”
ടീനയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു.
മേരി അവളുടെ കൈയിൽ സ്നേഹത്തോടെ പിടിച്ചു.
അശ്വിൻ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
പിന്നെ ചെറുതായി പുഞ്ചിരിച്ചു.
“അങ്കിൾ…”
ഫിലിപ്പ് അവനെ നോക്കി.
“സിനിമ റിലീസ് ആകുന്നതിന് മുമ്പ്…”
