പക്ഷേ ആ ഓട്ടമാണ് എന്നെ ജീവിതം പഠിപ്പിച്ചതും ഞാനാക്കിയതും . ഓരോന്നാലോചിച്ചു കൊണ്ട് കപ്പും കഴുകി വച്ച് കണ്ണാടിക്ക് മുൻമ്പിൽ നിന്ന് സ്വയം ഒന്ന് നോക്കി. അലങ്കോലമായി കിടക്കുന്ന തന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ട് അവൻ തീരുമാനിച്ചു . “പോണം ,മുത്തശ്ശിയേയും ചെറിയമ്മയെയും അച്ചുവിനെയും കാണണം…വരണം.. ” പിന്നെ ഒരു ടവ്വലും എടുത്ത് നേരെ ബാത്റൂമിലേക്ക്.
ഷവറിന്റെ ചുവട്ടിൽ നിന്ന് മേലാകെ തേച്ച് അവസാനം കുട്ടനെ തലോടി രണ്ടു കുലുക്കൽ കുളിക്കുമ്പോൾ പതിവുള്ളതാണ് പക്ഷേ ഇന്ന് എന്തോ ഒരു മൂഡില്ല. കുളി കഴിഞ്ഞ് ഡിന്നറും ഉണ്ടാക്കി Laptopഉം camera യും എടുത്ത് ബാൽക്കണിയിലേക്ക് തന്നെ വിട്ടു. കഴിഞ്ഞ ദിവസത്തെ യാത്രയിലെടുത്ത ഫോട്ടോസ് ഒക്കെ Lap ലേക്ക് കയറ്റി ഒന്നുരണ്ടെണ്ണം തൻ്റെ insta page ലും post ചെയ്തു.
തരക്കേടില്ലാത്ത അളവിൽ ഫോളോവേഴ്സ് ഉള്ളത് കൊണ്ട് അത്യവശ്യം ആക്‌ടീവ് ആണ്. എങ്കിലും ആരോടും ഒരു പരിധിയിൽക്കൂടുതൽ അടുക്കാറില്ല. ആകെ അടുപ്പമുള്ളത് രണ്ട് പേരാണ്, കോളേജിൽ നിന്ന് കിട്ടിയത് ഇപ്പൊൾ തൻ്റെ ബിസ്സിനസ് പാർട്ട്നേസ് ആയി കൂടെ ഉണ്ട്. റോഡിലെ തിരക്കൊഴിഞ്ഞ് കുറച്ച് ശാന്തമായിട്ടുണ്ട്, ഇനി രാത്രി പകലാക്കിയവരുടേയും നടക്കാനിറങ്ങുന്നവരുടേയും സമയമാണ്.
ക്ഷീണം വിട്ടുമാറാത്തത് കൊണ്ട് തന്നെ കഴിച്ച് കിടക്കാം എന്ന തീരുമാനത്തോട് വയറും ശരീരവും സമ്മതം മൂളിയിരുന്നു. ഉറങ്ങാൻ കിടന്നപ്പോഴും പഴയ കാര്യങ്ങൾ തന്നെ മനസിൽ തറച്ചു നിന്നു.
പ്രിയപ്പെട്ട കുറച്ചു മുഖങ്ങൾ കൊണ്ട് മാത്രം എടുത്ത തീരുമാനമാണ്, നാളെ വൈകീട്ട് വല്ലോം ഇറങ്ങാം എന്നും മനസിൽ പറഞ്ഞ് പതിഞ്ഞ ശബ്‌ദത്തിൽ തനിക്ക് ഇഷ്ടപ്പെട്ട കുറച്ച് മെലഡി പാട്ടുകളും വച്ച് ഉറക്കത്തിൻ്റെ വശ്യമായ ഇരുട്ടിലേക്ക് അവൻ വീണു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോഗ്ഗിങ്ങും workout ഉം കഴിഞ്ഞ് ഒരു കുളിയും പാസ് ആക്കി ബ്രേക് ഫാസ്റ്റും കഴിച്ച് Dress ചെയ്ത് നേരെ താഴേക്ക് ഇറങ്ങി.
അയൽക്കാരൊക്കെ നല്ല ഡീസൻ്റ് ആണ് അതുകൊണ്ട് തന്നെ കമ്പനി ആണ്. നേരെ പാർക്കിങ്ങിൽ ചെന്ന് ചെറുക്കനേം എടുത്ത് പുറത്തേക്ക് ഇറങ്ങി. ആകെ പൊടി പിടിച്ചിട്ടുണ്ട് ഒന്ന് കുളിപ്പിക്കണം അതിനുള്ള പോക്കാണ്. നേരെ ഓഫീസിലേക്ക് വിട്ടു. അവിടെ വാഷ് ചെയ്യാനുള്ള set up ഒക്കെ ചെയ്ത് വച്ചത് കൊണ്ട് വണ്ടി ഇഷ്ടത്തിന് കഴുകാം .
സിൽവർ കേവ് ടൂർസ് & റെസിഡൻസ് ൻ്റെ പാർക്കിങ്ങിലോട്ട് വണ്ടി വച്ച് ഓഫീസിലേക്ക് കേറി. “ആഹ് വന്നല്ലോ ഊരുതെണ്ടി ” ” ഡയലോഗ്
മാറ്റാറായില്ലേ കിളവാ ” സ്ഥിരം ക്ലീഷേ ഡയലോഗ് അടിച്ച ഇവനാണ് സോറി ഇദ്ദേഹമാണ് മി . അനുരാഗ് . മൂപ്പിത്തിരിക്കൂടുതൽ ഉണ്ട്. സീനിയർ ആയിരുന്നു, പിന്നെ എടാ പോടാ ബന്ധം ആയി.
ഞങ്ങൾ മൂന്നു പേർ ചേർന്ന് തുടങ്ങിയ ഒരു ചെറിയ ബിസിനസ് ആണിത്. ആദ്യം ടൂർസ് മാത്രമായിരുന്നു, ഞങ്ങൾ തന്നെ ഡ്രൈവർ പിന്നെ ഒരു ചെറിയ റിസോർട്ട് വാങ്ങി അത് രണ്ടായി മൂന്നായി ഇപ്പോ വയനാട് ,ഇടുക്കി, കണ്ണൂർ ,എറണാകുളം ,ആലപ്പുഴ ഇവിടൊക്കെ ചേർത്ത് 6 റിസോർട്ടും ബസ്സും ട്രാവലറും ഒക്കെ ആയി പോകുന്നു.
കൂട്ടത്തിൽ മൂത്തതിനെ പിടിച്ച് ഓഫീസിലെ മെയിൻ ആക്കിയതോടെ ഊരുതെണ്ടി ആയ എന്നെ പിടിച്ച് മാസാമാസം ഒരോ റിസോട്ടിലും ചെന്ന് ഇൻസ്പെക്ഷൻ നടത്താൻ നിയോഗിച്ചു.
അതുകൊണ്ട് മാസത്തിൽ ഒരു ട്രിപ്പ് കിട്ടും.
പിന്നെ മൂന്നാമൻ ആയ ടോണിയെ ടൂർസിൻ്റെ കാര്യങ്ങളും ഏൽപ്പിച്ച് മൂത്താപ്പ ഭരണം തുടങ്ങി. ഒരു ഫാമിലി ആണ് ഞങ്ങൾ അതുകൊണ്ട് സന്തോഷത്തോടെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നു. “കണ്ടപ്പഴേ തുടങ്ങിയോ രണ്ടും ? ” ശബ്‌ദം കേട്ട് ആളെ തിരിച്ചറിയൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു.
ശിൽപ അനുരാഗ് ,പുള്ളീടെ വൈഫ് ആണ്. കോളേജിൽ നിന്ന് തുടങ്ങിയ റിലേഷൻ ആണ് ഇവരുടെ കാട്ടിക്കൂട്ടൽ സഹിക്കാനാവതെ വീട്ടുക്കാർ രണ്ടിനേം പിടിച്ച് കെട്ടിച്ചു. “രണ്ടും കൂടെ ഇവിടെ തന്നാണോ കിടപ്പ് ?” ” പോടാ ചെക്കാ, അല്ല നീ എപ്പോ എത്തി ? ” ” ഇന്നലെ രാവിലെ എത്തി ഏട്ടത്തി, പിന്നെ കിടന്നൊറങ്ങി “
