ചില അപ്രതീക്ഷിത സംഭവങ്ങൾ
[ Im_Amal_the_Author ]
ആദ്യ പകുതി എല്ലാവർക്കും ഇഷ്ടപെട്ടെന്ന് കരുതുന്നു.അതിൽ നിന്ന് കിട്ടിയ കോൺഫിഡൻസിൽ ഞാൻ തുടർന്ന് എഴുതുകയാണ്.
ഇപ്പോഴാണ് എന്റെ അക്കൗണ്ട് ശരിയായത് .ഇനി മുടക്കം ഇല്ലാതെ ചാപ്റ്റേഴ്സ് ഇതിൽ തന്നെ വരുന്നതായിരിക്കും.
പിന്നെ ഇതെല്ലാം ഒരു കാലത്ത് എന്റെ ജീവിതത്തിൽ നടന്ന അനുഭവങ്ങളിൽ നിന്നും എഴുതുന്നതാണ് അതുകൊണ്ട് സമയം പോലെ എത്രയും പെട്ടെന്ന് അടുത്തടുത്ത ഭാഗങ്ങൾ ഇറക്കാൻ പരമാവധി ശ്രമിക്കം.
അപ്പൊ തുടങ്ങാം ലെ. .അവൾ ഇന്റർവ്യൂവിന് വരുന്നത് പറഞ്ഞണല്ലോ അവസാനിപ്പിച്ചത് പക്ഷെ അതിനിടയിലെ കുറച്ചു കാര്യങ്ങൾ പറഞ്ഞാലേ കഥക്ക് ഒരു ഫ്ലോ ഉണ്ടാവു എന്ന് തോന്നി….ആദ്യമായി എഴുതുന്നത് കൊണ്ട് lag അടിക്കുമോ എന്നും അറിയില്ല ..നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ ഒക്കെ മാക്സിമം ഞാൻ ഇതിൽ ഉൾകൊള്ളിക്കാം..നിങ്ങളുടെ
അഭിപ്രായം ഏറ്റവും വിലപ്പെട്ടതാണ്. എന്റെ തെറ്റുകൾ തിരുത്താനും അടുത്ത ഭാഗങ്ങൾ ഉണ്ടായാൽ അത് ഇതിലും മെച്ചപ്പെടുത്താനും എന്നെ സഹായിക്കും. അപ്പോ ഇനി കഥയിലേക്ക് കടക്കാം..
അങ്ങനെ കുറെ നാളുകൾക്കു ശേഷം വീണ്ടും ഒരു കൂടികഴ്ച്ചക്ക് സമയം ഒത്തുവന്നു. അതിനു മുന്നേ ഇതിനിടയിൽ നടന്ന കുറച്ചു കാര്യങ്ങൾ ഓടിച്ചു പറയാം..
അന്നത്തെ ആ ദിവസം ഞാനും അവളും പാടെ മറന്നു..അന്നത്തെ രാത്രിക്ക് ശേഷം വീട്ടിൽ വന്നിട്ടാണെൽ എനിക്ക് അവളെ വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങി..വീട്ടിൽ ആയതുകൊണ്ട് അവളെ എപ്പോഴും വിളിക്കാൻ ഒന്നും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല..അങ്ങനെ പെട്ടെന്ന് തന്നെ എറണാകുളത്ത് ലുലു വിൽ എനിക്ക് ജോലി ശരിയായി.കാര്യം വീട്ടിൽ
നിന്ന് 50km ഉള്ളു എങ്കിലും ഞാൻ അവിടെ ഒരു റൂം എടുത്ത് അങ്ങോട്ടേക്ക് താമസം മാറ്റി.
പൊതുവെ ഞാൻ അങ്ങനെ ആരോടും പെട്ടെന്ന്
മിണ്ടുന്ന കൂട്ടത്തിൽ അല്ല..അതുകൊണ്ട് അവിടെ ഒറ്റക്ക് ഒരു മുറി എടുത്തു. അതൊരു വീട് ആയിരുന്നു എടപ്പള്ളി ടൗണിൽ തന്നെ കുറച്ചു ഉള്ളിലോട്ടു കേറി ഒരു വാർക്ക വീട്.
അവിടെ ഒരു ആയുർവേദ മസ്സാജ് സ്പാ നടത്തുന്ന ഷിജു ഏട്ടൻ എന്റെ ലൈഫ് ലോട്ട് കടന്നു വന്നു. പുള്ളിക്കും പുള്ളിടെ സ്റ്റാഫ് നും നിക്കാനായി എടുത്ത വീടാണ് അതിൽ ഒരു മുറി എനിക്ക് തന്നു..
ഒറ്റക്ക് നിന്നാലേ എന്റെ കാര്യങ്ങൾ ഒകെ നടക്കു. പെണ്ണ് വിഷയത്തിൽ ഞാൻ കുറച്ചു സെറ്റ് ആണ് ..അതുപോലെ ഒരുപാട് പെണ്ണ് സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു.
എല്ലാവർക്കും വിശ്വസിക്കാനും എല്ലാം ഓപ്പൺ ആയി സംസാരിക്കാനും ഫ്ലൈർട്ട് ചെയ്യാനും എല്ലാത്തിനും അവർക്ക് ഞാൻ കൂടെ നിക്കുമായിരുന്നു. എന്റെ എല്ലാ എക്സ് ഗേൾഫ്രണ്ട്സ് ഉം എന്നോട് ഇപ്പഴും നല്ല സൗഹൃദത്തിൽ ആണ്..
അങ്ങോട്ട് താമസം മാറ്റിയതിന് ശേഷം രാത്രി ജോലി കഴിഞ്ഞ് വന്ന ഉടനെ ഞാൻ ശുഭ യെ വിളിക്കും..ആദ്യമൊക്കെ അങ്ങനെ സംസാരിച്ചു പോയികൊണ്ടിരുന്നു..ഇടക്കപ്പോഴോ സംസാരം കുറഞ്ഞു വന്നു..
വൈകി വരുന്നു റിപ്ലൈ കളും വിളിച്ച എടുക്കാതെ ഇരിക്കലും ചിലപ്പോ ഞാൻ രാത്രി വിളിക്കുമ്പോ അവളുടെ ഫോൺ ബിസി ആയിരിക്കും..
പിന്നെ അപ്പോഴും ഞാൻ എന്റെ പതിവ് ശീലം വീട്ടിട്ടില്ല എല്ലാ ദിവസും സ്റ്റിക്ക് പൊട്ടും..പക്ഷെ പൊതുവെ വള്ളി പിടിക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ ഒറ്റക്കാണ് കഞ്ചാവ് അടിയൊക്കെ..ഇവളുടെ അകൽച്ച എന്നെ വല്ലാതെ തളർത്തി കളഞ്ഞു..എനിക്ക് സങ്കടവും ദേഷ്യവും ഒകെ വന്നു..ഞാൻ കാരണം ചോദിക്കുമ്പോ അവൾ പറയുന്നത്
കൊറേ പേർസണൽ പ്രോബ്ലെംസ് ഉണ്ട് അവളെ ഒന്ന് understand ചെയ്യ്
എന്നൊക്കെ ആയിരുന്നു..പിന്നെ പിന്നെ ഞനായിട്ട് അവളെ അങ്ങോട്ട് ശല്യം ചെയ്യുക ആണോ എന്നുവരെ എനിക്ക് തോന്നി തുടങ്ങി.
ഓഫീസിലെ പഴയ ഫ്രണ്ട്സ് എല്ലാം പലപ്പോഴായി പറഞ്ഞു അവൾ ഇപ്പോ ആ ശരത്തിന്റെ കൂടെ ആണ്. .എന്നും ഒന്നിച്ചു എയർപോർട്ട് റോഡിൽ ഒക്കെ ഇരുന്ന് സംസാരിക്കുന്നെ കാണാം എന്ന്..ശരത്ത് ഒരു മലയാളി പയ്യൻ തന്നെ ആണ്.
