ക്രിസ്തുമസ് ബമ്പർ – 1 33അടിപൊളി 

മനോഹരമായ പുൽത്തകിടിയും കാർ പോർച്ചും പൂന്തോട്ടവും എല്ലാം കൂടിയ ഒരു കോട്ടേജ്. മരങ്ങളും ഭംഗിയുള്ള പ്രതിമകളും ചെറിയ ഒരു വാട്ടർ ഫൗണ്ടനും എല്ലാം കൂടി നല്ലൊരു കാഴ്ച തന്നെ ആയിരുന്നു. ഇതെല്ലാം കണ്ട പാടെ മീര ഇറങ്ങി ചെന്ന് കുറെ സെൽഫികൾ എടുക്കാൻ തുടങ്ങി.. ഞാനും കുഞ്ഞുങ്ങളെ കൊണ്ട് പോയി കുറച്ച് ഫോട്ടോസ് എടുത്തു.രാത്രി ആയതിനാൽ ക്ലിയർ കുറവാണെങ്കിലും നല്ല ഫോട്ടോസ് കിട്ടി. കുക്കിംഗിനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും അന്ന് രാത്രിയിലേക്കുള്ള ഭക്ഷണം ഞങ്ങൾ കരുതിയിരുന്നു.മൂന്ന് റൂമുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഷിജുവും പാർവതിയും ഒരു മുറിയിലും അമ്മയും മീരയും കുട്ടികളും മറ്റൊരു മുറിയിലും രോഹൻ ഒറ്റയ്ക്ക് ഒരു മുറിയിലും കിടക്കാൻ തീരുമാനിച്ചു.

‘അത് പറ്റില്ല. ഇവന് ഒറ്റയ്ക്ക് ഒരു മുറിയോ.. ‘ മീര പരാതി പറഞ്ഞു.

‘അല്ലാതെ എങ്ങനെ ചെയ്യാ ടീ.. നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ മുറി ഇനി ഇല്ലല്ലോ.’പാർവതി പറഞ്ഞു.

‘അയിന് ഒറ്റയ്ക്ക് വേണം എന്ന് ഞാൻ പറഞ്ഞില്ലാലോ.. നിങ്ങൾ കപ്പിൾസ് ഒരു മുറിയിൽ അല്ലെ.. അത് പോലെ ഞാനും അവനും ഒരു മുറിയിൽ കിടക്കാം.. അല്ലേടാ..’

‘ദേ ഒരൊറ്റ ചവിട്ടിന് നീ വീട്ടിൽ എത്തും.. ഓ അവളുടെ പൂതി കണ്ടില്ലേ. അവന്റെ ഒപ്പം ഒരുമിച്ചു കിടക്കണം പോലും. അതൊക്കെ കല്യാണം കഴിഞ്ഞിട്ട്.. അല്ലെ രോഹൻ.’

‘അതിന് ആര് കല്യാണം കഴിക്കുന്നു.. അതും ഇങ്ങനെ ഒരു സാധനത്തിനെ ‘

‘എടാ.. നിന്നെ ഞാൻ ശരിയാക്കും.. ഇനിയെങ്കിലും നീ സന്യാസം കളഞ്ഞു എന്നേ കെട്ടാൻ നോക്കിക്കോ.. അല്ലെങ്കിൽ ഞാൻ കൂടും കിടക്കയും ഒക്കെ എടുത്ത് വീട്ടിലേക്ക് വരും.’

‘അപ്പൊ നീ തീർന്ന് രോഹൻ…. നീ ഇങ്ങനെ സിംഗിൾ ലൈഫ് ആഘോഷിച്ചു നടക്കുന്നത് കണ്ടപ്പോ എനിക്ക് അസൂയ ആയിരുന്നു. ഇപ്പൊ സമാധാനം ആയി. അതും നല്ല ബെസ്റ്റ് പാർട്ടി ആണ് നിന്നെ നോട്ടം ഇട്ടിരിക്കുന്നത്.’ എല്ലാം കേട്ട് നിന്ന ഷിജു പറഞ്ഞു.

‘മ്മ്.. ഉവ്വ.. കാണാല്ലോ.. വാ നമുക്ക് ഫുഡ്‌ കഴിക്കാം..’

‘ ഫുഡ്‌ അവര് കഴിക്കട്ടെ.. നീ വാ നമുക്ക് രണ്ട് ചെറുത് ഒഴിക്കാം..’

‘ആ.. എനിക്കും കൂടി ഒഴിച്ചോ.’ മീര പറഞ്ഞു.

‘ ദേ പെണ്ണെ കളിക്കാതെ വന്നേ.. അതൊക്കെ കഴിച്ചാൽ നിന്റെ കൂമ്പ് കരിഞ്ഞു പോകും..’ പാർവതി അവളെ വിളിച്ചു കൊണ്ട് പോയി.

ഷിജു കുപ്പിയും ഗ്ലാസും വെള്ളവും കുറച്ച് ഫ്രൂട്ട്സും എടുത്ത് കൊണ്ട് സിറ്റൗട്ലേക് ഇറങ്ങി. അവിടെ ടേബിളിൽ എല്ലാം സെറ്റ് ചെയ്യ്തു. അകത്തു കേറി കുറച്ച് ബീഫും ചൂടാക്കി എടുത്ത് കൊണ്ട് വന്നു.രോഹൻ അവിടെ ചെയറിൽ വന്നിരുന്നു..

നല്ല കോടമഞ്ഞു പെയ്യുന്നുണ്ടായിരുന്നു. സ്വേറ്റർ ധരിച്ചിട്ടും വിറയ്ക്കുന്ന തണുപ്പ് ഉണ്ടായിരുന്നു. കാഴ്ച എല്ലാം മറക്കുന്ന വിധത്തിൽ വീടിന് ചുറ്റും മഞ്ഞ് നിറഞ്ഞു നിൽക്കുന്നു.

‘വേഗം ഒഴിക്ക് ബ്രോ. തണുപ്പ് സഹിക്കാൻ വയ്യ.’ രോഹൻ പറഞ്ഞു.

ഗ്രീൻ ലേബൽ വിസ്ക്കി ഷിജു രണ്ട് ഗ്ലാസ്സിലേക്ക് പകർന്നു. വളരെ പെട്ടെന്ന് തന്നെ രണ്ട് പേരും ആദ്യത്തെ ഗ്ലാസ്‌ കാലിയാക്കി. ബീഫും കഴിച്ചപ്പോ തണുപ്പിന് കുറച്ച് ആശ്വാസം കിട്ടി.

അപ്പോഴേക്കും ഒരു കുപ്പി ബിയറും കൊണ്ട് പാർവതിയും മീരയും വന്നു.

‘ ഒഴിക്ക് ചേച്ചി.. നമുക്കും അടിക്കാം.’ മീര പറഞ്ഞു.

‘ ഇവള് കഴിക്കോ.’ രോഹൻ ചോദിച്ചു.

‘ പിന്നെ.. നല്ല കമിഴ്ത്തൽ ആണ്.. ബിയർ മാത്രം എന്നൊക്കെ പറഞ്ഞിട്ട് വോഡ്കയും റമ്മും ഒക്കെ അടിക്കുന്ന ആളാ..’ ഷിജു പറഞ്ഞു.

‘അതെ. ഇപ്പോഴാ മെയ്ഡ് ഫോർ ഈച്ച് അദർ ആയത്. കെട്ടിയോനും കെട്ടിയോൾക്കും കല്യാണം കഴിഞ്ഞ് ഒരുമിച്ചിരുന്നു അടിക്കാം.’ പാർവതി പറഞ്ഞു..

‘ എന്തോന്നാടി.. എന്ത് പറഞ്ഞാലും ഈ കെട്ടിന്റെ കാര്യം മാത്രം പറയാൻ ഉള്ളോ. എനിക്ക് കല്യാണം ഒന്നും വേണ്ട ‘ രോഹൻ പറഞ്ഞു.

‘ അത് നീ തീരുമാനിച്ചാൽ മതിയോ. നിന്നെ കണ്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. നീ തന്നെ മതി ന്ന്.. നിന്നെ കിട്ടിയില്ലേൽ ഞാനും കെട്ടില്ല.. അത് സത്യം. ‘ മീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *