കട്ടിലിനരികിയിൽ ഇരുന്നു :- ” എനിക്ക് മോളെ ഉപദ്രവിക്കണമെന്ന് ഒരു ആഗ്രഹവുമില്ല, അന്നേരം ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയ തെറ്റിന് മാപ്പ് ചോദിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ എനിക്ക് മുഖം തരാനോ എൻറെ അടുത്തേക്ക് വരാനോ ഞാൻ പറയുന്നത് ശ്രദ്ധിക്കാനോ ശ്രമിച്ചില്ല. ഞാനിപ്പോൾ ചെയ്തതു തന്നെ തെറ്റാണ്. എൻറെ അവിവേകത്തിന് മാപ്പ് തരണം ഞാൻ ഒരിക്കലും ഇനി ഉപദ്രവിക്കുകയില്ല, ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും. എനിക്ക് എന്തുമാത്രം വിഷമം ഉണ്ടായി എന്നറിയാമോ മോളുടെ ഈ പ്രവർത്തികൾ മൂലം. എന്നോട് ദേഷ്യം ഉണ്ടെങ്കിൽ മോൾക്ക് എന്നെ അടിക്കാം ഞാൻ കാലുപിടിച്ചു വേണമെങ്കിൽ മാപ്പ് പറയാം. ഞാനൊരിക്കലും മോളെ ശല്യപ്പെടുത്തുകയില്ല, ഇതൊന്നു പറയാനാണ് ഞാൻ ശ്രമിച്ചത് പക്ഷേ നടക്കാത്തതിനാൽ ആണ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യേണ്ടി വന്നത് ” ഞാൻ കെട്ടുകൾ അഴിച്ചു വിട്ടപ്പോൾ എഴുന്നേറ്റു ബ്റാ ഒക്കെ ശരിയാക്കി ബ്ലൗസിൻ്റെ ഹുക്കുകൾ പൂട്ടി “എന്നെ അടിക്കണമെങ്കിൽ അടിച്ചോളൂ, ഇങ്ങനെ ഒരു ശത്രുവിനെ പോലെ പെരുമാറരുത് എനിക്ക് സഹിക്കില്ല ഞാൻ മോളെ ഒരുപാട് ഇഷ്ടപ്പെടുന്നു. അപ്പോൾ സംഭവിച്ചത് എനിക്കു പറ്റിയ തെറ്റാണ് എന്നോട് ക്ഷമിക്കണം, ഞാൻ വേണമെങ്കിൽ കാലു പിടിക്കാം എന്നോട് ക്ഷമിച്ചു എന്ന് പറയണം” ഇത് പറഞ്ഞു ഞാൻ കാലു പിടിക്കാൻ തുനിഞ്ഞപ്പോൾ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ഞാൻ ഇളിഭ്യനായി അവിടെ ഇരുന്നു. ഈ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് തോന്നി. പുറത്തേക്കിറങ്ങി സൈക്കിളെടുത്ത് കൊണ്ടുവന്ന് വെച്ചു എൻറെ മുറിയിൽ കയറി വാതിലടച്ചു കിടന്നു. ഓർത്തിട്ട് വിഷമം സഹിക്കാൻ കഴിയുന്നില്ല മനസ്സ് വല്ലാതെ വിങ്ങി പൊട്ടുന്നു. ആ നേരത്തെ എൻറെ പ്രവർത്തിയെ വല്ലാതെ വെറുത്തു. ചെയ്യാൻ പാടില്ലാത്ത അതി നികൃഷ്ടമായ പ്രവർത്തിയാണ് എൻറെ കയ്യിൽ നിന്നും വന്നത് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത പൊറുക്കാൻ പറ്റാത്ത പ്രവർത്തി. എൻറെ മനസ്സ് പല വഴിയിലൂടെ സഞ്ചരിച്ചു ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചു. ഇനി എന്ത് എന്ന ചിന്ത എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി, എനിക്ക് അവളോട് അടക്കാനാവാത്ത പ്രണയമാണ്. എൻറെ മനസ്സ് തുറന്നു കാണിച്ചിട്ടും അവൾക്ക് എന്തേ മനസ്സിലാകാത്തത്, .മന.സ്സിലായിട്ടും മനസ്സിലാകാത്ത പോലെ
നടിക്കുകയാണൊ എന്തോ എന്തായാലും പറയാനുള്ളത് മുഴുവൻ ഞാൻ തുറന്നു പറഞ്ഞു കഴിഞ്ഞു മനസ്സിലാകും എങ്കിൽ മനസ്സിലാക്കട്ടെ. അമ്മൂമ്മ ഇതുവരെ എത്തിയിട്ടില്ല. ഇനി അവരുടെ കൂടെ വരുകയുള്ളൂ എന്നു തോന്നുന്നു. സൈക്കിളിൽ മീൻ വിളിച്ച് ഒരാൾ വരുന്നത് കണ്ടപ്പോൾ കിളി എന്നോട് വന്നു പറഞ്ഞു “കറിക്ക് എന്തെങ്കിലും മേടിക്കണം എന്ന് വല്യമ്മ പറഞ്ഞിട്ടുണ്ട് ” അതും പറഞ്ഞ് അതേ വേഗത്തിൽ തിരിച്ചു പോയി. ഞാൻ സൈക്കിൾ കാരൻറെ അടുത്തേക്ക് പോയി മീൻ വാങ്ങി കൊടുത്തു. എനിക്ക് മുഖം തരികയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഞാൻ ഒരു നെടുവീർപ്പിട്ട് തിരിച്ചുനടന്നു. ഞാനങ്ങനെ വീടിന് മുമ്പിൽ മുറ്റത്ത് നടക്കുമ്പോൾ അതാ വരുന്നു കിളിയുടെ നേരെ മൂത്ത ആങ്ങള. കിളിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ, അവർ അഞ്ച് മക്കളാണ് നാല് ആണും ഒരു പെണ്ണും. നാലാമത്തേതാണ് കിളി അതിൽ താഴെ ഒരു ആങ്ങള കൂടിയുണ്ട്. ചെളിയുടെ നേരെ മൂത്ത ആങ്ങള എൻറെ കൂട്ടുകാരൻ കൂടിയാണ്, എന്നേലും രണ്ടു വയസ്സിനു മൂത്ത ആണെങ്കിലും ഞങ്ങൾ തമ്മിൽ എടാ പോടാ വിളിയാണ്. പേര് പ്രകാശൻ. സൈക്കിളിലാണ് മൂപ്പരുടെ വരവ് സൈക്കിൾ കൊണ്ടുവന്ന് സ്റ്റാൻഡിൽ വച്ച് – ” ചേച്ചിയുടെ അടുത്ത് ആശുപത്രിയിൽ കറിയും ചോറും കൊടുത്തിട്ടാണ് ഞാൻ വരുന്നത് ഇന്ന് ഡിസ്ചാർജ് ആവും അവളെയും കണ്ടു ഒന്നു പോകാമെന്ന് കരുതി അവൾ എന്തിയേ ” എൻറെ മനസ്സ് പൈലോ പൈലോ ആയെങ്കിലും അടുക്കളയിൽ ഉണ്ട് എന്ന് പറഞ്ഞു. അവൻ എൻറെ സൈക്കിൾ ഒക്കെ ഒന്ന് പരിശോധിച്ച് “കൊള്ളാമല്ലോ ഡാ നിൻറെ സൈക്കിൾ റൈസിംഗ് ഒക്കെ പോകുന്ന ടൈപ്പ് ആണല്ലോ, ഞാൻ വീട്ടിൽ നിന്നും ആശുപത്രിയിൽ ചോറ് കൊണ്ടുവന്നു കൊടുക്കുന്നതു കൊണ്ട് നീ രക്ഷപ്പെട്ടു” ഇതും പറഞ്ഞ് ഞങ്ങൾ രണ്ടുപേരും അകത്തേക്ക് കയറി അവൻ അടുക്കളയിലേക്കും ഞാനെൻറെ റൂമിലേക്കും. ഞാൻ എൻറെ റൂമിലേക്ക് പോയത് എന്നെ കണ്ടാൽ കുരിശു കണ്ട ചെകുത്താനെ പോലെയാണ് അതുകൊണ്ട് എൻറെ സാന്നിധ്യം വേണ്ട എന്ന് തീരുമാനിച്ചു. എന്നാലും എൻറെ മനസ്സ് പൈലോ പൈലോ ആയിരുന്നു തലേദിവസത്തെ കാര്യം വല്ലതും പറഞ്ഞു കൊടുക്കുമോ എന്നുള്ള പേടി.
