അവിടെ വർത്തമാനം കേൾക്കുമ്പോൾ ഞാൻ ചെവി കൂർപ്പിച്ച് ഇരിക്കുകയായിരുന്നു എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാൻ മാപ്പു പറഞ്ഞിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്താണ് മനസ്സിൽ എന്ന് ഒരു രൂപവും ഇല്ല ചേട്ടനോട് പറഞ്ഞു കൊടുത്താൽ എന്താകും ഭവിഷത്ത് എന്ന് ചിന്തിച്ചിട്ട് കയ്യും കാലും വിറക്കാൻ തുടങ്ങി, വല്ലാത്ത പരവശം വെള്ളം കുടിക്കണോ ബാത്റൂമിൽ പോകണോ എന്താണ് എന്നുള്ള ഫീലിംഗ്സ് എനിക്കു മനസ്സിലായില്ല. കുറച്ചുനേരം കഴിഞ്ഞ് എൻറെ റൂമിലേക്ക് വന്നു ” എടാ അജയ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് പുറത്തേക്കു വരൂ” എന്നുപറഞ്ഞ് തോടുകൂടി ഞാൻ ശരിക്കും ഭയപ്പെട്ടു വിറച്ചു മറച്ചാണ് ഞാൻ പുറത്തേക്ക് അവനോടൊപ്പം പോയത് എന്താണാവോ അവന് എന്നോട് ചോദിക്കാനും പറയാനും ഉള്ളത് എന്നുള്ള ഭയം എന്നെ കൂടുതൽ വെപ്രാളം പെടുത്തി. അവൻ എന്നെയും കൊണ്ട് ഗേറ്റും കടന്ന് പുറത്തേക്ക് റോഡിലേക്കിറങ്ങി നടന്നു നടന്നു ചെമ്മീൻ കെട്ടിൻ്റെ ഭാഗത്തെത്തി. ഞങ്ങളുടെ വീട്ടിൽ നിന്നും പടിഞ്ഞാറോട്ടു നടന്നാൽ ചെമ്മീൻ കെട്ടിൻ്റെ ഭാഗമാണ്. ഈ സമയം കെട്ടിന് സീസൺ എല്ലാം കഴിഞ്ഞു കൃഷിയുടെ തുടക്കത്തിൻ്റെ സമയമാണ്. പൊക്കാളി നെൽകൃഷിയാണ്. നെല്ല് എല്ലാം വിതച്ച് വളർന്ന് ഏകദേശം അര മീറ്റർ ഉയർന്ന് നെൽച്ചെടികൾ മന്ദമാരുതൻ്റെ തലോടലേറ്റ് ഉലയുന്ന സമയമായിരുന്നു. നടന്നോ ചെമ്മീൻ കെട്ടിനെ വേണ്ടി കെട്ടിയിട്ടുള്ള മാടത്തിന് അരികിലെത്തി. അപ്പോൾ എനിക്ക് മനസ്സിലായി അവൻ ആക്കാര്യം ചോദിക്കാൻ വേണ്ടി ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുവന്നതാണ്. ഇവിടെ വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായാലും ആരും അറിയില്ലല്ലോ. ഞാനും സമാധാന പെട്ടു കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാലും ആരും അറിയുകയില്ല. ഏകദേശം ഉച്ചയോടെ അടുത്ത് സമയമായിരുന്നതിനാൽ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. മാടത്തിൻ അരികിൽ ചിറയിൽ ഉള്ള തെങ്ങു കയറിയിട്ടുണ്ടായിരുന്നതിനാൽ അവിടെ ഓലകളുണ്ടായിരുന്നു, അതിലൊന്നിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഇതുവരെയുള്ള മൗനം എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.
നടക്കുന്ന വഴിയും അവൻ ഒന്നും സംസാരിച്ചിരുന്നില്ല. ഉള്ളിൽ ഭയം ഉണ്ടായിരുന്നതിനാൽ ഞാനും ഒന്നും ചോദിച്ചില്ല. മൗനം ഭഞ്ജിച്ചു കൊണ്ട് അവൻ ” നിന്നെ അവിടെക്ക് ഒന്നും കാണുന്നില്ലല്ലോ, അല്ലെങ്കിൽ ഇടയ്ക്കിടക്ക് വീട്ടിലേക്ക് വരുന്നത് ആണല്ലോ അതുപോട്ടെ ഞാൻ ചോദിക്കാൻ വന്നത് വേറൊരു കാര്യമാ, നീ കഴിഞ്ഞ രാത്രി എന്താണ് ചെയ്തത്? കിളി എന്നോട് എല്ലാം പറഞ്ഞു ” ഇത് കേട്ടതോടുകൂടി എന്താ സർവ്വനാഡിയും തളർന്നു ഞാൻ മറ്റേതോ ലോകത്തായി അവൾ എല്ലാം പറഞ്ഞു കൊടുത്തിരിക്കുന്നു. ഇനി എന്തു പറയാൻ ചെയ്തത് എല്ലാം തെറ്റാണ്, തെറ്റ് ഏറ്റു പറഞ്ഞിട്ടും കാര്യമില്ല അത്രയ്ക്കും അധാർമ്മികമായ പ്രവർത്തിയാണ് എൻറെ കയ്യിൽ നിന്നും വന്നുചേർന്നിട്ടുള്ളത്. എന്നാലും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല ഞാൻ ഇന്നുകൂടി കരഞ്ഞു മാപ്പുപറഞ്ഞ് അപേക്ഷിച്ചതാണ്, എന്നിട്ടും മനസ്സലിവ് തോന്നിയില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത്. എൻറെ തൊണ്ടയിലെ വെള്ളം വറ്റിവരണ്ടു, ചിറയിൽ നല്ല തണുത്ത കാറ്റ് ഉണ്ടായിട്ടും വിയർത്തു കുളിച്ചു. മറുപടിക്ക് വേണ്ടി ഞാൻ വലഞ്ഞു. എന്തുപറയും ഏതായാലും ഏറ്റു പറയാം എന്ന പ്രതീക്ഷയിൽ ” പ്രകാശ ഞാൻ ” എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൻ ” എടാ വല്യമ്മ അവിടെ ഇല്ലാതിരുന്ന സമയത്ത് രാത്രിയിൽ നീ” ഇതു മുഴുവൻ പറക്കുന്നതിന് മുമ്പ് ഞാൻ അവൻറെ കൈകളിൽ പിടിച്ച് പൊട്ടിക്കരയാനുള്ള ഭാവത്തിലേക്ക് എത്തുന്നതിനുമുമ്പ് ” രാത്രി ഒമ്പത് മണി വരെ അവളെ ഒറ്റയ്ക്ക് ആക്കി എവിടെപ്പോയിരുന്നു. അവൾ ഒരുപാട് പേടിച്ച് ആണ് ഇരുന്നത് എന്ന് പറഞ്ഞു” ഇത് കേട്ടതോടുകൂടി എൻറെ ശ്വാസം നേരെ വീണു. ” അവൾ നിന്നോട് ഒന്നും ചോദിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ടു കൂട്ടി കൊണ്ടുപോന്നത്, അവൾ പറഞ്ഞു അത് ഒരിക്കലും നിന്നോട് ചോദിക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ പതിയെ നിന്നെ അവിടെ നിന്നും മാറ്റിയത് ” വീണ്ടും തീവെട്ടി. എന്താണാവോ അടുത്ത രഹസ്യം എന്തു കോടാലി ആണ് ആവോ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ഒരു പെരുമഴ പെയ്തു തോർന്നതേയുള്ളൂ അടുത്ത പേമാരി എന്താണാവോ വീണ്ടും എൻറെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. ” നിനക്ക് ഒരു ലൈൻ ഉണ്ടെന്നൊക്കെ പറയുന്നത് കേട്ടല്ലോ ആരാടാ അത്. അവളോട് ചോദിച്ചിട്ട് അവൾ അതിനു മറുപടി തന്നില്ല, നമ്മൾ തമ്മിൽ സുഹൃത്തുക്കൾ ആയതു കൊണ്ടായിരിക്കാം അവൾ എന്നോട് വിവരം പറഞ്ഞത്. നിൻറെ അടുത്ത് ചോദിക്കരുത് എന്ന് പറഞ്ഞെങ്കിലും ഞാൻ പറയുമെന്ന് അവൾക്കറിയാം, ഒന്നുകൂടി പറഞ്ഞു നീ നോക്കുന്ന പെൺകുട്ടിക്ക് നിന്നെ ഇഷ്ടമല്ല എന്നു കൂടി അവൾ പറഞ്ഞു, ആരാടാ ആ പെൺകുട്ടി അവളോട് പറഞ്ഞില്ല നീ എൻറെ കൂട്ടുകാരൻ അല്ലേ നിനക്ക് എന്നോട് പറഞ്ഞുകൂടെ
