ആരാണ് ആ പെൺകുട്ടി ” ഇപ്പോഴാണ് പൂർണ്ണതയിൽ എത്തിയത്. എല്ലാം എന്നിൽ എത്തിക്കുവാൻ കണ്ട വഴി കൊള്ളാം.” എടാ ഇനി ഞാൻ പേര് പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് എന്നെ ഇഷ്ടമല്ല എന്നുള്ള കാര്യം കിളിയിലൂടെ ഞാനറിഞ്ഞു, ഇനി ആ പേര് പറയുന്നതിൽ അർത്ഥമില്ല,പോട്ടെ. വരൂ ഊണു കഴിക്കാൻ സമയമായി ” എന്ന് പറഞ്ഞ് ഞാൻ ഓലയിൽ നിന്നും എഴുന്നേറ്റു ഒപ്പം അവനും തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൻ പല തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു, എനിക്ക് അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എൻറെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി. കിളി നഷ്ടപ്പെടുമെന്ന അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീടെത്തുമ്പോൾ അമ്മുമ്മ അവിടെയുണ്ടായിരുന്നു. “നിങ്ങൾ എവിടെ പോയിരുന്നു മക്കളെ?” അവൻ പറഞ്ഞു: – ” ഞങ്ങൾ എങ്ങും പോയില്ല കുറച്ചു നടക്കാൻ പോയി ” അമ്മൂമ്മ ” ഈ നട്ടുച്ച നേരത്തൊ? വാ ചോറ് തിന്നാം ” അവനും അമ്മൂമ്മയും അകത്തേക്ക് കയറിപ്പോയി ഞാൻ സിറ്റൗട്ടിൽ കസേരയിലിരുന്നു. ഇനി എന്ത്? അമ്മൂമ്മ സ്ഥലത്തുള്ള അതിനാൽ ഇനി ഒറ്റയ്ക്ക് കണ്ട് സംസാരിക്കലും നടക്കില്ല. എൻറെ വിശപ്പും ദാഹവും എല്ലാം നഷ്ടപ്പെട്ടു. അങ്ങനെയിരിക്കെ കുറച്ചുകഴിഞ്ഞ് കിളി വന്നു പറഞ്ഞു ” ദേ വല്യമ്മയും ചേട്ടനും ഊണുകഴിക്കാൻ ഇരുന്നു, വിളിക്കുന്നു” അതും പറഞ്ഞ് തിരിച്ചുപോയി. ഞാൻ അവിടെ നിന്നും എഴുന്നേറ്റു ടേബിളിന് അടുത്തേക്ക് ചെന്നു അവിടെ എനിക്കുള്ള ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് അവർ മൂന്നുപേരും ഭക്ഷണം കഴിക്കുന്നു. ഞാൻ കസേരയിൽ ഇരുന്നു ഒരു പിടി ചോറ് വാരി കയ്യിലെടുത്തു വായിൽ വെച്ചു പക്ഷേ എനിക്ക് ഇറക്കാൻ കഴിഞ്ഞില്ല ഒരുകണക്കിന് വായിൽ വച്ച് ഭക്ഷണം ഇറക്കി പിന്നീട് വെള്ളവും കുടിച്ച് എഴുന്നേറ്റ് പോകുംവഴി അമ്മുമ്മ ” എന്താടാ ചെക്കാ നിനക്ക് വിശപ്പില്ലെ?” അതിനു മറുപടി പറയാതെ ഞാൻ സിറ്റൗട്ടിലേക്ക് നടന്ന് കസേരയിൽ പോയിരുന്നു. അവർ ഭക്ഷണം കഴിച്ചു എഴുന്നേറ്റു, പ്രകാശൻ അമ്മൂമ്മയോട് യാത്രയും പറഞ്ഞ് പുറത്തേക്ക് വന്നു. സിറ്റൗട്ടിൽ വന്ന് എന്നോട് ” എടാ ‘രാവണപ്രഭു’ സിനിമ കാണാൻ വരുന്നോ, ദേവാസുരം സിനിമയുടെ രണ്ടാം ഭാഗം നല്ല കിടിലൻ സിനിമയാണെന്ന് പറയുന്നത് കേട്ടു. വട ഞാൻ നിനക്ക് ടിക്കറ്റ് എടുത്തു തരാം
നല്ല തിരക്കുണ്ട്,ഇപ്പോൾ പോയാലെ ടിക്കറ്റ് കിട്ടു” ഞാൻ പറഞ്ഞു: – ” എനിക്ക് നല്ല തലവേദന എടുക്കുന്നുണ്ട് പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു, സിനിമ കൂടി കണ്ടാൽ അത് കൂടും. അതുകൊണ്ട് ഞാനില്ല” പ്രകാശൻ സൈക്കിളുമെടുത്ത് വളരെവേഗം പോയി. അമ്മൂമ്മ സിറ്റൗട്ടിലേക്ക് വന്നു :- ” ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, ഭയങ്കര കൊതുക് ആയിരുന്നു. ഞാനൊന്നു കിടക്കട്ടെ ” ഇതും പറഞ്ഞ് തിരിച്ചുപോയി റൂമിലേക്ക് കയറി വാതിൽ നടക്കുന്ന ശബ്ദം കേട്ടു. വാഷിംഗ് മെഷീൻ വർക്ക് ചെയ്യുന്ന ശബ്ദം അപ്പുറം കേൾക്കുന്നുണ്ട് അപ്പോൾ കക്ഷി തുണികൾ മാഷ് ചെയ്യുന്ന പണിയിലാണ്. എല്ലാം കൈമോശം വന്നു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല. കക്ഷിക്ക് എന്നോട് ഇഷ്ടം ഇല്ല എന്നുള്ള കാര്യം വേറൊരാൾ മുഖാന്തരം അറിയിച്ചു കഴിഞ്ഞു. ആകെ ഭ്രാന്ത് എടുക്കുന്നതു പോലെ ആയി. അവിടെ ഇരുന്നു ഓരോന്നാലോചിച്ച് ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ റൂമിലേക്ക് കയറി കിടന്നുവെങ്കിലും ആ വന്ന ഉറക്കം പാടേ പോയി. തുണിയെടുത്ത് കുടയുന്ന ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്. കിടന്നിട്ട് സമാധാനം കിട്ടാതിരുന്നത് കൊണ്ട് എഴുന്നേറ്റ് പുറത്തേക്കിറങ്ങി, അമ്മാവനെ കുറേ സ്ഥലം ഉള്ളതുകൊണ്ട് അടുത്തെങ്ങും വീടുകൾ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കോമ്പൗണ്ടിൽ നിന്ന് സംസാരിച്ചാൽ ആരും അങ്ങനെ കേൾക്കില്ല പ്രത്യേകിച്ച് പുറകിൽ. അതുകൊണ്ട് വീടിനു പുറകിൽ ചെന്നപ്പോൾ തുണി വിരിക്കുകയാണ് കിളി, എന്നെ കണ്ടതും മുഖം കടന്നൽ കുത്തിയ പോലെ കേറ്റി പിടിച്ച് വിരിക്കാനുള്ള ബാക്കി തുണി ബക്കറ്റിൽ ഇട്ട് പോകാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു ” ശല്യപ്പെടുത്താൻ വന്നതല്ല, എനിക്കൊന്ന് കാണണമെന്ന് തോന്നി അതുകൊണ്ടു വന്നതാണ്. ഞാൻ പൊയ്ക്കോളാം” എന്നു പറഞ്ഞ് ഞാൻ മുൻവശത്തേക്ക് പോയി. എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. എനിക്ക് കിളി യോടുള്ള സ്നേഹം മറക്കാൻ കഴിയുന്നില്ല. അത് ആലോചിക്കുമ്പോൾ തന്നെ പറയാൻ പറ്റാത്ത വിധത്തിലുള്ള വിഷമമാണ്.
