എന്റെ മാത്രം ചെക്കൻ – 3 Likeഅടിപൊളി 

എന്റെ മാത്രം ചെക്കൻ 3

Ente Mathram Chekkan Part 3 | Author : George Sir

[ Previous Part ] [ www.kambi.pw ]


 

അവളെ കുറച്ച് നേരം ഞാൻ നോക്കി നിന്നു…. എന്തോ ഞാനും ജാഫറും ഒരുപോലെ ആണെന്ന് ഒരു തോന്നൽ അവൻ ശരീരം വേദനിപ്പിച്ചു… ഞാൻ മനസ്സും…..

എങ്ങിനെയൊക്കെ ന്യായീകരിച്ചാലും കൂടുതൽ വേദനിച്ചത് ഇവൾ തന്നെ അല്ലെ….. എന്തോ ഒരു കുറ്റബോധം എന്നിലും വന്നു… ഒരു തോന്നലിന്റെ പുറത്ത് ഞാൻ ഉപ്പയുടെ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടു……അത് ഇങ്ങനെ ആയിരുന്നു

ഇന്നലെ ഉണ്ടായ സംഭവങ്ങൾ ഈ കല്യാണത്തിന്റെ സന്തോഷത്തേ ഇല്ലാതെയാക്കി എന്ന് എനിക്കറിയാം മനസ്സ് കൊണ്ട് ഞാൻ അറിയാത്ത കാര്യത്തിൽ എന്നെ കുറ്റക്കാരൻ ആക്കിയപ്പോൾ എന്റെ നിയന്ത്രണം വിട്ട് പോയതാണ്..

ഒരു പെണ്ണിനോടും ഞാൻ അങ്ങിനെ പെരുമാറുകയോ പെരുമാറണം എന്ന് ചിന്തിക്കുകയോ ചെയ്തിട്ടില്ല എങ്കിലും നല്ലൊരു ദിവസം നശിപ്പിച്ച ഈ സംഭവത്തിൽ അറിയാതെ എനിക്കും പങ്കുണ്ട് എല്ലാരും എന്നോട് ക്ഷമിക്കണം… പിന്നേ ഈ കുടുംബത്തിലെ പെൺകുട്ടികളോട്…

ഷാഹിന ചെയ്തത് തന്നെയാണ് ശരി പ്രതികരിക്കണം നിങ്ങളെ ശാരീരികം ആയിട്ടും മാനസികം ആയിട്ടും വേദനിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കണം…

പക്ഷെ ആദ്യം സത്യം അറിയാൻ ശ്രമിക്കുക. ചെയ്യാത്ത തെറ്റിന് എന്നെ കുറ്റപ്പെടുത്തിയപ്പോൾ ഉമ്മ പൊലും കൈ വിട്ടപ്പോൾ തോന്നിയ ദേഷ്യത്തിലും സങ്കടത്തിലും പറ്റിപ്പോയത് ആണ് എല്ലാം അത് കാരണം ഷാഹിന അനുഭവിച്ചതിനും ഞാൻ അവളോട് മാപ്പ് ചോദിക്കുന്നു….

മെസ്സേജ് അയച്ച ശേഷം ഞാൻ ഫോൺ പിന്നേ നോക്കിയില്ല ഷാഹി അതെ കിടത്തം തന്നെ ആണ്

ഞാൻ നഴ്സിനെ വിളിച് കൊണ്ട് വന്നു… ട്രിപ്പ്‌ ഇട്ട് കിടന്നത് അല്ലെ…. പെട്ടെന്ന് എഴുന്നേറ്റത് കൊണ്ട് തല കറങ്ങിയത് ആവും bp വല്ല്യ വേരിയേഷൻ കാണുന്നില്ല കുറച്ച് കഴിഞ്ഞ് ഒരു ചായയും ബന്നും വാങ്ങി കൊടുത്ത് നോക്…

ചെറിയ പനി പോലെ കാണുന്നുണ്ട് ഡോക്ടറെ വിളിച് പറഞ്ഞിട്ട് മെഡിസിൻ കൊടുക്കാം…

കുറച്ച് കഴിഞ്ഞ് ഷാഹിന എഴുനേറ്റു…

ഇപ്പോൾ എങ്ങിനെ ഉണ്ട്..

ഞാൻ ഒക്കെ ആണ്

എന്നാ ഞാൻ ചായ വാങ്ങിയിട്ട് വരാം….

മ്മ്… അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..

ഞാൻ ചായയും ബന്നും വാങ്ങി വന്നപ്പോൾ നേഴ്സ് എന്തോ ഇൻജെക്ഷൻ കൊടുക്കുന്നുണ്ടായിരുന്നു….
ഇറങ്ങും നേരം നേഴ്സ് എന്നെ നോക്കി ഇനി ആളെ സങ്കടപ്പെടുത്തണ്ട കേട്ടോ….

പുല്ല് എല്ലാരും ഇത് തന്നെ ആണല്ലോ പറയുന്നേ…

ഞാൻ ഷാഹിനയെ ചാരി ഇരിക്കാൻ സഹായിച്ചു പക്ഷെ ഒന്നുകിൽ ഗ്ലാസ്‌ അല്ലെങ്കിൽ ബന്ന് അതെ അവൾക് പിടിക്കാൻ പറ്റു മറ്റേ കയ്യിൽ നീഡിൽ ഇട്ടിട്ടുണ്ട് ഞാൻ ചായ പതിയെ അവളുടെ ചുണ്ടിൽ വച് കൊടുത്തു….

രണ്ട് തവണ കുടിക്കുമ്പോളേക്കും അവളുടെ കണ്ണ് നിറയാൻ തുടങ്ങി…. ഞാൻ ഇത്ര വേദനിപ്പിച്ചിട്ടും…..അതും പറഞ് വീണ്ടും വിതുമ്പാൻ തുടങ്ങി

മതി… നിർത്ത്… അത് കഴിഞ്ഞു… ഞാൻ അത് വിട്ടു

ഫാരിസ്ക.. ഇനി ഒരിക്കലും നേരത്തെ പറഞ്ഞ പോലുള്ള വാക്ക് പറയരുത്… ഞാൻ കാല് പിടിക്കാം

ഇല്ലാ.. പറയില്ല പോരെ ഞാൻ മരിച്ച നീ ധൈര്യമായി കാണാൻ വന്നോ…ഫസ്റ്റ് കാണാൻ നിനക്ക് അവസരം 😁

ആ കോമഡി വേണ്ടായിരുന്നു എന്ന് അപ്പോൾ തന്നെ എനിക്ക് മനസ്സിലായി വീണ്ടും ഒരു കരച്ചിലും ഫാരിസ്ക അല്ലല്ലോ ഞാൻ അല്ലെ മരിക്കാൻ കൂടുതൽ യോഗ്യ എന്നൊരു ഡയലോഗ്

ദയവ് ചെയ്ത്‌ ഒന്ന് നിർത്ത് മതി ഞാനൊരു ചളി അടിച് പോയി അതിൽ കേറി ഇനി ആടാൻ നിക്കണ്ട..

എനിക്കത് തമാശ അല്ല ഫാരി… നേരത്തെ അങ്ങിനെ പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നി…. ഞാൻ കാല് പിടിക്കാം ആരുടെ മുന്നിൽ വച്ചും മാപ്പ് പറയാം….

ഷാഹി ഒന്ന് നിർത്ത് നീ എന്താ ഇങ്ങനെ ഇന്നലെ കണ്ട ആ പുലി പോലത്തെ പെണ്ണ് എവിടെ ഇത്ര സങ്കടപ്പെടാൻ ഒന്നും ഇല്ലാ… അങ്ങിനെ ഒരു മോശം ദിവസം ഉണ്ടായി അത് കഴിഞ്ഞു…. ഇവിടെന്ന് ഡിസ്ചാർജ് ആയി വീട്ടിൽ പോയാൽ ഇനി അടുത്ത കല്യാണത്തിന് കണ്ട കണ്ടു…. അപ്പോളേക്കും ഇതൊക്കെ മറക്കും..

Leave a Reply

Your email address will not be published. Required fields are marked *