ഒരു കാര്യം ചെയ്യ് നിന്റെ കല്യാണം കഴിഞ്ഞ നീയും നിന്റെ ചെക്കനും കൂടി ഒരു മന്തി വാങ്ങി തന്നാൽ എല്ലാം സോൾവ്… Deal or no deal… ഞാൻ ചിരിച് കൊണ്ട് അവളോട് ചോദിച്ചു….
മട്ടൻ മന്തി തന്നെ വാങ്ങി തരാം… Deal പക്ഷെ എനിക്ക് കല്യാണം ഒന്നും വേണ്ട..
ആ എന്നാൽ ഒരു 1 കൊല്ലം കഴിഞ്ഞ് കല്യാണം കഴിപ്പിക്കാം ഇപ്പോൾ മോള് ഈ ബന്ന് കഴിക്ക്.. ഞാൻ ചിരിച്ചു അവളും
അവൾ ബന്ന് തിന്നാൻ പോകുമ്പോൾ ആണ് ഞാൻ ശ്രദ്ദിച്ചത്… അവളുടെ മുടി മൊത്തം പാറി പറന്നിട്ട ഉള്ളത് ഇടക്ക് വായിലേക്ക് വരെ പോകുന്നു നല്ല നീണ്ട കറുത്ത മുടിയും ആണ് ഇവൾക്ക്….
ഞാൻ അവളോട് ബന്ന് എന്റെ കയ്യിൽ വാങ്ങി മുടി കെട്ടാൻ പറഞ്ഞു…. അവൾ നീഡിൽ കുത്തിയ കൈ പൊക്കി കാണിച് ഒന്ന് ചിരിച്ചു… ഞാൻ മെല്ലെ അവളുടെ പിന്നിൽ പോയി
മുടി കോതി എടുത്തു അവളുടെ രണ്ട് ചെവികളുടെ ഇടയിൽ നിന്ന് മുടി മെല്ലെ എടുത്തപ്പോൾ അവൾ ഇക്കിളി ആയ പോലെ ഒന്ന് ഞെട്ടി… മെല്ലെ പിന്നിലേക്ക് വലിച് ഇളകി പോയ ബാൻഡ് എടുത്ത് ഞാൻ കെട്ടി വച്ചതും ഡോർ തുറന്ന് ഒരാൾ ഉള്ളിലേക്കു കേറി….
ഫൈറു…. 😳 പടച്ചോനെ ഇവളെന്താ ഈ സമയത്ത് ഇവിടെ….
തീർന്നു ഇനി ഇവൾ ഇതും പറഞ് ആവും…… ഗൗരവം ഇട്ട് ഇരുന്ന് നോക്കാം..
ആഹ രണ്ടാളും ഒന്നായോ…. ഇങ്ങനെ വേണം പെണ്ണിനെ നോക്കാൻ…. നീ അടിപൊളി ആണെടാ ഫാരി ഇവനേ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവള അല്ലെ ഷാഹി…
ഞാൻ ആകെ ചമ്മി നാറി…
ഞാൻ മുടി അവിടെ ഇട്ട് മെല്ലെ സീറ്റിൽ വന്നു ഇരുന്നു…
ഷാഹിന എന്തോ പുഞ്ചിരിയോടെ എന്നെ നോക്കി….
എന്താ ഷാഹി ഈ പെണ്ണ് പിടിയൻ നിന്നെ ശല്യം ചെയ്തോന്നും ഇല്ലാലോ…
ഞാൻ കണ്ണുരുട്ടി ഫൈറുവിനെ നോക്കി…
മജീദ്ക്ക വന്നിരുന്നോ ഫൈറു…. അവൾക് കാര്യം മനസ്സിലായി മറ്റേ ബ്രാ കേസ് ആണെന്ന്…
ഇല്ലെടാ വന്നില്ല എന്തെ നിനക്ക് വേണോ വീട്ടിൽ പോയി പെറുക്കി എടുത്തോ
പ്ഫാ.. എനിക്കതല്ലേ പണി…
ഷാഹിനയും പെട്ടെന്ന് ഫൈറുവിന് മറുപടി കൊടുത്തു
ഫാരി അങ്ങിനെ പെണ്ണ് പിടിയൻ അല്ല.
അല്ല ഇനിയും ആയിക്കൂടെന്നില്ലല്ലോ
ആയാൽ ഞാൻ സഹിച്ചു… അത് പറഞ്ഞ ശേഷം ആണ് അത് വേണ്ടായിരുന്നു എന്ന് അവൾക് തോന്നിയത് ഷാഹിന ഒന്ന് നാവ് കടിച്ചു… പറഞ്ഞത് പാളി എന്നവൾക് തോന്നി
പടച്ചോനെ ഇത് എങ്ങോട്ടേക്ക പോകുന്നെ…
സംഗതി ഭംഗി ഉള്ള പെണ്ണ് തന്നെ ആണ് പക്ഷെ ബന്ധു ആണ്… മുളയിലേ നുള്ളണം വീണ്ടും കുടുംബത്തിൽ കേറ്റാൻ പറ്റാത്തവൻ ആവും..ഇല വന്നു മുള്ളിൽ വീണാലും……..
പിന്നേ എങ്ങിനെയോ ടോപ്പിക്ക് മാറി
അല്ല നീ എന്താ ഈ സമയത്ത്
നിങ്ങളെ ഓർത്തപ്പോൾ സ്കൂട്ടി എടുത്ത് ഇങ് വന്നു പിന്നേ ഇവിടത്തെ കാന്റീനിൽ നല്ല ഫിൽറ്റർ കോഫി ആണ്…അത്രേ ഉള്ളു എന്തെ ഇഷ്ടപ്പെട്ടില്ലേ
ഇല്ലാ കുറച്ച് സ്വസ്ഥത ഉണ്ടായിരുന്നു… നേരത്തെ… ഹഹ
എന്തോ ഫൈറുവിന് അത് ഫീൽ ആയ പോലെ അവൾ മുഖം ഒന്ന് താഴ്ത്തി
പെട്ടെന്ന് അവൾക് വാക്ക് കിട്ടത്ത പോലെ..
ടാ ഞാൻ വെറുതെ പറഞ്ഞതാ….
എനിക്ക് മനസ്സിലായി ഫാരി…
പക്ഷെ അവളുടെ ഒരു മുഖ ഭാവം ആകെ മാറിയിരുന്നു
പിന്നേ ഗ്രൂപ്പിലെ നിന്റെ മെസ്സേജ് കണ്ടു… ഷാഹിനയെ കുറിച് നീ പറഞ്ഞത് സത്യം അവൾ ചെയ്തതിൽ ഒരു ശരിയുണ്ട്… പക്ഷെ നീ തെറ്റുകാരൻ ആയത് എങ്ങിനെ അത് എനിക്ക് അങ്ങട് അംഗീകരിക്കാൻ പറ്റിയില്ല അല്ല നീ എന്താ ജാഫറിനെ പറ്റി പറയാതെ വിട്ടത്… ഞാൻ എന്തായാലും റിപ്ലൈ ഇട്ടു… Proud of you faari എന്ന് പിന്നേ കുടുംബത്തിൽ കേറ്റാൻ പറ്റാത്ത രണ്ട് ആൾക്കാരെ ഇന്ന് അത് കൊണ്ട് മനസ്സിലാക്കാനും പറ്റി എന്ന്…
എടി ഫൈറു… നീ എന്തിനാ അങ്ങിനെ ഒക്കെ ഇടാൻ പോയെ… എന്നെ എന്തായാലും പുല്ല് വില ആണ് അത് പോലെ അല്ല നീ..
നിനക്ക് വേണ്ടിയും ആരെങ്കിലും സംസാരിക്കേണ്ട…ഫാരി
എന്തിന്… നീ എന്താ എന്റെ കെട്ടിയോളോ… വെറുതെ ബന്ധുക്കളെ വെറുപ്പിക്കാൻ നിക്കണ്ട…
ഇതെന്ത് കുന്തം ആണ് റബ്ബേ ഇവളെന്തിനാ എന്നെ തുറിച്ചു നോക്കുന്നെ എല്ലാം നെഗറ്റിവ് ആണലോ നടക്കുന്നെ
എന്നാ ഞാൻ പോട്ടെ… രണ്ടാളും ദേഷ്യത്തിൽ ഒന്നും പരസ്പരം മിണ്ടാതെ ഇരിക്കുകയാണെങ്കിലോ ഒന്ന് വന്നു നോക്കാം എന്ന് കരുതി ഇറങ്ങിയത് ആണ്
