ഫാമിലി കൗൺസിലർ – 1 10New 

മഹി പതുക്കെ അടുക്കളയുടെ ഭാഗത്തേക്ക് ചെന്നു. ടേബിളിൽ ഉണ്ടായിരുന്ന ഒരു പിച്ചള കൊണ്ടുള്ള ഫ്ലവർവേസ് കൈയിലെടുത്ത് രണ്ടും കൽപ്പിച്ച് മഹി ശ്വാസം വലിച്ച് വിട്ട് അടുക്കള വാതിൽക്കലേക്ക് നീങ്ങി.

അടുക്കള വാതിലിനടുത്തെത്തി മഹി ഒന്നുകൂടി ശ്വാസമെടുത്തു. ഭയം കൊണ്ട് അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. കഴുത്തിലും മുഖത്തും വിയർപ്പ് പൊടിഞ്ഞു. ഫ്ലവർവേസ് ഒന്നു കൂടെ മുറുകെ പിടിച്ച് അവൾ ഒരടി കൂടി മുന്നോട്ട് വെച്ചു.

അതേ നിമിഷം തന്നെ അടുക്കള വാതിലിന്റെ മദ്ധ്യത്തിലായി ഒരു രൂപം തല താഴ്ത്തി അവൾക്കഭിമുഖമായി വന്നു.

“അയ്യോ അടിക്കരുത്. ഞാനാണ്..”

“പ്രസാദ് സാർ…!” മഹി അത്ഭുതത്തോടെ കയ്യിലിരുന്ന ഫ്ലവർവേസ് താഴ്ത്തി.

ഡോർ നമ്പർ പതിനൊന്നിലെ താമസക്കാരനാണ് നാൽപ്പത്തഞ്ചുകാരനായ പ്രസാദ്. കോളേജ് പ്രഫസർ. ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്നു. മഹി ചിലപ്പോഴൊക്കെ അയാളെ കാണാറുണ്ട്. ഹോസ്പിറ്റലിലേക്ക് തിരക്കിട്ടോടുന്നതിനിടയിൽ ശ്രദ്ധിക്കാൻ പലപ്പോഴും പറ്റാറില്ല.

നേരിട്ട് കാണുമ്പോൾ ഒരു ഹായ് പോലും പറഞ്ഞതായി ഓർക്കുന്നില്ല.

ഇയാളിതെന്ത് ഭാവിച്ചാണ് ഇതിനകത്ത് കയറിയത്. എന്ത് തന്നെയായാലും ഒരാൾ തന്റെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയത് പൊറുക്കാൻ മഹിമ തയ്യാറല്ലായിരുന്നു. മാത്രമല്ല അയാളെ അവൾക്ക് വേണ്ടത്ര പരിചയവുമില്ല.

അയാൾ ഏതെങ്കിലും തരത്തിൽ അറ്റാക്ക് ചെയ്താൽ..! ഓർത്തപ്പോൾ

മഹിക്ക് വീണ്ടും ഭയം തോന്നി. അവൾ അയാളെ ശ്രദ്ധിച്ചു നോക്കി.

പ്രസാദ് കൈകൂപ്പി നിൽക്കുകയാണ്.

“മഹിമ.. പ്ലീസ്, ബഹളമുണ്ടാക്കരുത്.. ഞാൻ പൊയ്ക്കൊള്ളാം..”

അയാളുടെ ഭാവത്തിൽ

നിന്ന് അയാൾക്ക് ഉപദ്രവിക്കാനുദ്ദേശമില്ല എന്ന് മഹിക്ക് തോന്നി. മഹി ഒന്നയഞ്ഞു. അവൾ ധൈര്യം സംഭരിച്ചു അയാളെ നോക്കി.

“ഇയാൾ എന്നോട് ചോദിച്ചിട്ടല്ലല്ലോ ഇതിനകത്തോട്ട് കേറിയത്. എന്തുദ്ദേശത്തിലാ ഇങ്ങോട്ട് കയറിയതെന്ന് പറഞ്ഞിട്ട് പോയാ മതി.. അല്ലേൽ ഞാനിപ്പോ സെക്യൂരിറ്റിയെ വിളിക്കും.”

പ്രസാദ് ദയനീയമായി അവളെ നോക്കി. അപാർട്മെന്റിലെ വിടൻമാരായ പലരെക്കുറിച്ചും മഹി കേട്ടിട്ടുണ്ട്. ചിലരുടെ നോട്ടവും, ശല്യവുമൊക്കെ മഹിക്ക് നേരിട്ടനുഭവവുമുണ്ട്. അതിലൊന്നും പക്ഷേ ഈ നിൽക്കുന്ന പ്രസാദ് സാർ പെട്ടിട്ടില്ലായിരുന്നു.

“ഞാൻ… എനിക്ക് മഹിമയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. അതിന് വേണ്ടി വന്നതാ…”

“അതിനാണേൽ ആളെ പേടിപ്പിച്ച് കള്ളൻമാരെപ്പോലെയാണോ വരുന്നത്..?”

പ്രസാദ് നന്നായി ശ്വാസമെടുത്തു.

“സത്യമായിട്ടും ഞാൻ തന്നോട് സംസാരിക്കാൻ തന്നെ വന്നതാ… ഇവിടെയെത്തിയപ്പോൾ എന്റെ ധൈര്യമെല്ലാം ചോർന്നു പോയി.. ആദ്യത്തെ കാളിംഗ് ബെല്ലടിച്ചതും, 5D യിലെ സക്കറിയ സാർ പുറത്തിറങ്ങുന്നത് കണ്ടു.

പുള്ളീടെ കണ്ണിൽ പെടാതിരിക്കാൻ ഞാനെൻ്റെ ഫ്ലാറ്റിലേക്ക് തന്നെ തിരികെ കയറി. പിന്നെ ധൈര്യം സമ്പരിച്ച് വീണ്ടും വന്നു ബെല്ലടിച്ചപ്പോ വരാന്തയുടെ അറ്റത്ത് അരോ വരുന്ന ശബ്ദം കേട്ടത്, ആ വെപ്രാളത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പെട്ടെന്ന് ഡോർ തുറന്ന് അകത്ത് കയറി..

കയറിക്കഴിഞ്ഞപ്പോഴാ.. ഞാൻ അതിക്രമിച്ച് കടന്ന പോലുള്ള ഒരു തോന്നൽ വന്നത്. പെട്ടന്ന് പേടിയായി. മഹിമ കാണാതെ കിച്ചണിൽ ഒളിച്ച് നിക്കാനാ തോന്നിയത്.. പരിഭ്രമം കൊണ്ട് സംഭവിച്ച് പോയതാ.. ക്ഷമിക്കണം..”

മഹിമ പ്രസാദ് ആ പറഞ്ഞത് വിശ്വാസത്തിലെടുത്തു. മുപ്പതുകളുടെ തുടക്കത്തിലുള്ള ഒരു പരിചയസമ്പന്നയായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിൽ അവളെ സംബന്ധിച്ച് അത്തരമൊരു മാനസികാവസ്ഥ മനസ്സിലാക്കാൻ വലിയ പ്രയാസമില്ല.

അനാവശ്യ ഭയം നിമിത്തം

മറ്റുള്ളവരിൽ നിന്നൊളിക്കാൻ ശ്രമിച്ച് പ്രശ്നത്തിൽ പെട്ട പലരേയും മഹിക്കറിയാമായിരുന്നു.

* * * * * * * * * * * *

കസേരയിൽ മഹിക്ക് അഭിമുഖമായി പ്രസാദ് ഇരുന്നു. അയാളുടെ വിവാഹം മുതൽ ഭാര്യ പിണങ്ങിപ്പോയതു വരെയുള്ള സംഭവങ്ങൾ അയാൾ ചുരുക്കിപ്പറഞ്ഞു. മഹി ശ്രദ്ധാപൂർവ്വം കേട്ടു.

Updated: October 9, 2026 — 2:29 pm

Leave a Reply

Your email address will not be published. Required fields are marked *