ഫേക്ക് ലവ് – 1 9

അശ്വിൻ : അത് മോഡലാടി…

നീതു : കഴുത്തും അല്പം ഇറക്കം കൂടുതലാ

ഇത് കേട്ട അശ്വിൻ പതിയെ ചിരിച്ചു അവൻ മനപൂർവ്വമായിരുന്നു അല്പം ഇറക്കം കുറഞ്ഞ ടോപ്പ് വാങ്ങിനൽകിയത്…

നീതു : എന്തിനാ ചിരിക്കുന്നെ

അശ്വിൻ : ഒന്നുമില്ല നീ സമയം കളയാതെ വന്നേ ആകെ കുറച്ച് സമയമേ ഉള്ളു

അവർ പതിയെ പുറത്ത് പാർക്ക്‌ ചെയ്തിരിക്കുന്ന ബൈക്കിനടുത്തേക്ക് എത്തി

നീതു : ഹെൽമെറ്റ്‌ എടുക്ക്

അശ്വിൻ : നീ എന്തിനാടി വെറുതെ വെക്കുന്നെ… ഇവിടെ നിന്നെ അറിയുന്ന ആരെങ്കിലും ഉണ്ടോ..

നീതു : ആരെങ്കിലും ഒരാള് കണ്ടാൽ മതി

ഇത്രയും പറഞ്ഞു നീതു ഹെൽമെറ്റ്‌ വച്ചോണ്ട് ബൈക്കിൽ കയറി

നീതു : എങ്ങോട്ടാ പോകാൻ പോകുന്നെ…

അശ്വിൻ : ഇവിടെ അല്പം ദൂരെയായി ഒരു ഗാർഡൻ സെറ്റപ്പ് ഉണ്ട് വലിയ മരങ്ങൾ ഒക്കെ നിറഞ്ഞ… നല്ല തണലും ഉണ്ടാകും കാണാനും കുറേ ഉണ്ടാകും

ഇത്രയും പറഞ്ഞു അശ്വിൻ ബൈക്ക് മുന്നോട്ട് എടുത്തു

കുറച്ച് സമയത്തിനു ശേഷം ഇരുവരും ഗാർഡനുള്ളിൽ

നീതു : എന്ത് ഭംഗിയാ അല്ലെ…ഈ സ്ഥലം എങ്ങനെ അറിയാം

അശ്വിൻ : അതൊക്കെ അറിയാം

നീതു : അധികം ആളുകളെയൊന്നും കാണുന്നില്ലല്ലോ

അശ്വിൻ : ടിക്കറ്റ് നല്ല റേറ്റാ അതാ ആള് കുറവ്

നീതു : നല്ല റേറ്റോ… എത്രയായി നല്ല കാശ് പൊടിച്ചു അല്ലെ

അശ്വിൻ : അതൊന്നും നീ അറിയണ്ട വാ കുറേ കാണാൻ ഉണ്ട്

അവർ മുന്നോട്ട് നടന്നു

നീതു : ഇതൊക്കെ എന്ത് ചെടികളാ അശ്വിനെ നമ്മുടെ നാട്ടിൽ ഒന്നും കണ്ട് പരിചയമില്ലല്ലോ

അശ്വിൻ : ആർക്ക് അറിയാം എന്തായാലും കാണാൻ കൊള്ളാം നിന്നെ പോലെ തന്നെ…

നീതു : ഇത് ഇത്തിരി ഓവറാ കേട്ടോ…

അശ്വിൻ : എന്തായാലും നിനക്ക് ഇഷ്ടപെടുന്നുണ്ടല്ലോ…

നീതു : ആര് പറഞ്ഞു

അശ്വിൻ : ഞാൻ ഇടക്കിടക്ക് ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്റെ മുഖം ചുമക്കുന്നത് ഞാൻ കാണുവല്ലേ…

നീതു : നീ പോയേ…

അശ്വിൻ : അതെന്താ നോക്കുന്നെ

നീതു : ഈ ചെടിയുടെ വിത്ത് വല്ലതും കിടപ്പുണ്ടോ എന്ന് നോക്കുന്നതാ

അശ്വിൻ : എന്റെ വാവേ അവിടുന്ന് ഇങ്ങ് വന്നേ ചെടിയിൽ എങ്ങാനും തൊട്ടാൽ അവര് തൂക്കി വെളിയിലാക്കും എല്ലായിടത്തും ക്യാമറയുണ്ട്… വാ ഇവിടെ വന്നു നിക്ക് ഒന്ന് രണ്ട് ഫോട്ടോസ് എടുക്കട്ടെ

നീതു പതിയെ അവന്റെ അടുത്തേക്ക് വന്നു

അശ്വിൻ : തിരിഞ്ഞു നിന്നെ

നീതു : എന്തിന്

അശ്വിൻ : ദോ അങ്ങോട്ട് നോക്ക് പെണ്ണെ

നീതു പതിയെ തിരിഞ്ഞു അവൻ പറഞ്ഞ ഇടത്തേക്ക് നോക്കി

നീതു : ഒന്നുമില്ലല്ലോ

അശ്വിൻ പതിയെ തന്റെ പോക്കറ്റിൽ നിന്നും ചെറിയ ലോക്കറ്റോട് കൂടിയ ഒരു മാല കയ്യിലേക്ക് എടുത്ത് പിന്നിൽ നിന്ന് അവളുടെ കഴുത്തിലേക്ക് അണിയിച്ചു

“ഹാപ്പി ബർത്ത് ഡേ വാവേ ”

നീതു വേഗം തന്നെ അവനെ തിരിഞ്ഞു നോക്കി

അശ്വിൻ : മാല എങ്ങനെയുണ്ട്

നീതു : ഇതിപ്പോൾ എന്തിനാ ഡ്രസ്സ്‌ വാങ്ങി തന്നതല്ലേ… നല്ല വിലയുണ്ടോ… വേണ്ട അശ്വിനെ ഇത് തിരിച്ചെടുക്ക്

അശ്വിൻ : ഞാൻ തന്ന കാര്യം തിരിച്ചെടുക്കില്ല എന്ന് അറിയില്ലേ… നിന്റെ കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കാണാൻ ഒരു രസവുമില്ല.. ഇപ്പോഴാ ഒരു ചന്തം വന്നേ…

ഇത് കേട്ട നീതു വേഗം തന്നെ അശ്വിനെ കെട്ടിപിടിച്ചു… അശ്വിൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…

അശ്വിൻ : മതി… മതി ക്യാമറ ഉണ്ട് കേട്ടോ…

നീതു അവന്റെ ദേഹത്ത്‌ നിന്ന് വിട്ടുമാറി ശേഷം പതിയെ തന്റെ കണ്ണ് തുടച്ചു

അശ്വിൻ : നീ കരഞ്ഞോ…

നീതു : ഹേയ് ഇല്ല… നീ വാ ഫോട്ടോ എടുക്കണ്ടേ… ഞാൻ കണ്ണാടി മാറ്റാം നിനക്ക്‌ അതല്ലേ ഇഷ്ടം

അശ്വിൻ അവളുടെ ഫോട്ടോട് എടുക്കാൻ തുടങ്ങി

അശ്വിൻ : ഇതാ ഈ പൂവ് കൂടി വച്ചോ

നീതു : ഇത് എവിടുന്ന് കിട്ടി

അശ്വിൻ : അതൊക്കെ കിട്ടി

ഇത്രയും പറഞ്ഞു അശ്വിൻ അത് അവളുടെ മുടിയിൽ വച്ചു

അശ്വിൻ : ഉം… കൊള്ളാം ഇനി ആ കണ്ണാടി എടുത്ത് വച്ചോ വെറുതെ തട്ടി തടഞ്ഞു വീഴണ്ട

അവർ കുറേ നേരം കൂടി അവിടെ ചുറ്റി കറങ്ങി

നീതു : കോളേജ് ടൈം കഴിഞ്ഞു… നമുക്ക് പോയാലോ

അശ്വിൻ : പോകാം. അടുത്തല്ലേ ബീച്ച് അങ്ങോട്ട് പോകാം

നീതു : ഇനി ബീച്ചിൽ പോണോ..

അശ്വിൻ : പോകാതെ പിന്നെ…

നീതു : ഹോസ്റ്റലിൽ കയറാൻ താമസിച്ചാൽ…

Leave a Reply

Your email address will not be published. Required fields are marked *