ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 2 7അടിപൊളി 

 

പിന്നെ നടന്നത് മുഴുവനും ഫിദ ഇത്തയോട് പറഞ്ഞു. എന്നാലും ചിലത് മറച്ചു വെച്ചു. അവൾക്ക് പറയാൻ നാണം തോന്നിയത് .

 

” ഇത്രയൊക്കെ നടന്നോ ? എന്നാൽ ആദ്യ രാത്രി കൂടെ ആഘോഷിച്ചുകൂടായിരുന്നോ..? എന്തിനാ അത് മാത്രം വേണ്ടെന്ന് വെച്ചത്. എന്നാലും എന്റെ മോളെ നിനക്ക് ഇത്രയും ധൈര്യം ഉണ്ടായിരുന്നോ?

 

“അതിനെന്തിനാ ഇത്ര ധൈര്യം. ഞാൻ ശ്രീയേട്ടന്റെ ആണ്. ശ്രീയേട്ടനെ അല്ലാതെ ഞാൻ ആരേയും വിവാഹം കഴിക്കില്ല. അതുകൊണ്ട് ശ്രീയേട്ടന്റെ മുന്നിൽ എന്ത് ചെയ്യാനും.എങ്ങനെ നിൽക്കാനും എനിക്ക് മടിയില്ല. ശ്രീയേട്ടനും എന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. പിന്നെ ഞാൻ എന്തിന് പേടിക്കണം. കൂടാതെ എന്റെ മുത്ത് ഞങ്ങളുടെ കൂടെയില്ലേ ?”

 

 

ഇത്ത സന്തോഷം കൊണ്ട് ഫിദയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു..

 

“അങ്ങനെ എന്റെ മോളുടെ കല്ല്യാണം നടക്കാൻ പോകുന്നു.” ഇത്ത സന്തോഷത്തോടെ പറഞ്ഞു.

ഞാൻ എന്താ എന്റെ മോൾക്ക് തരേണ്ടത്? നമുക്ക് ഇന്ന് തന്നെ കുറച്ചു സാധനങ്ങൾ വാങ്ങണം. മണിയറ ഓരുക്കണം. താലി വാങ്ങണം. ”

 

“എന്റെ മുത്തെ… ഇപ്പോൾ വെറും രജിസ്റ്റർ മാരേജ് മാത്രമേ ചെയ്യുന്നുള്ളൂ. താലി ഒന്നും കെട്ടുന്നില്ല. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ ആയിട്ടില്ല. അതിന് എനിക്ക് ഒരു ജോലി വേണം. എനിക്ക് എന്റെ ശ്രീയേട്ടനെ പൊന്നു പോലെ നോക്കണം. ഒരു കുറവും വരാതെ.’

 

“അതിന് വേണ്ടി മുത്തിന്റെ പൊന്നുമോൾ ജോലിയൊന്നും നോക്കേണ്ട.. ഈ മുത്തിന് ഉള്ളത് മുഴുവനും നിങ്ങള് രണ്ടാൾക്കും ഉള്ളതാ. അതുകൊണ്ട് നിങ്ങൾക്ക് സുഖമായി കഴിയാം. നമ്മൾ ഡ്രെസ്സ് എടുക്കാൻ പോകുന്ന കടയടക്കം ഉള്ള ആ ബിൽഡിങ് മുഴുവനും എന്റെ പേരിൽ ആണ്. മൂന്നു നിലകളിലായി ആകെ പതിനഞ്ചു മുറികൾ അതിന്റെ വാടക മാത്രം മതി നിങ്ങൾക്കും നിങ്ങൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും സുഖമായി കഴിയാൻ. പിന്നെ ഞാൻ ഇപ്പോഴേ നിനക്ക് തന്ന പറമ്പിലെ ആദയവും. അത് പോരെ. പോരെങ്കിലും അതിൽ ഒരു മുറിയിൽ നിങ്ങള് എന്തെങ്കിലും തുടങ്ങിക്കോ.”

 

“മുത്തെ… ഉപ്പ.. എന്തെങ്കിലും ചെയ്താൽ. അതാണ് എന്റെ പേടി. ” ഫിദ ഇത്തയെ കെട്ടിപിടിച്ചു കരഞ്ഞു.

 

“നീയും അവനും എനിക്ക് ഒരുപോലെ അല്ലേ. നിക്കാഹ് കഴിഞ്ഞു നിങ്ങൾ ഇവിടെ എന്റെ കൂടെ നിന്നാൽ മതി. നിന്റെ ഉപ്പ ഒന്നും ചെയ്യില്ല. ഉപ്പയെന്നല്ല ആരും ആരും നിങ്ങളെ ഒന്നും ചെയ്യില്ല. അത് മുത്തിന്റെ ഉറപ്പാ. പിന്നെ എന്തായാലും രെജിസ്റ്റർ കല്യാണം ചെയ്തു ഒരുമിച്ചു ജീവിക്കാൻ പോകുന്നതല്ലേ? അപ്പോൾ അന്ന് തന്നെ ഒരു താലിയും കെട്ടണം. അതിൽ ഒരു തെറ്റും ഇല്ല. എല്ലാവരും സമ്മതിച്ചൊരു കല്ല്യാണം ഒന്നും നടക്കാൻ പോകുന്നില്ല. അപ്പോൾ താലികെട്ട് കൂടെ നടക്കട്ടെ.

“മുത്തേ.. അത് ഇപ്പോൾ വേണോ..? ”

 

“എന്നായാലും വേണ്ടേ ? താലി കെട്ടിയെന്നു കരുതി ഉടനെ ഒന്നിച്ചു ജീവിക്കണം എന്നില്ല. അങ്ങനെ ആയാലും കുഴപ്പമില്ല. പക്ഷെ അതും നടക്കണം”

 

“എന്നാൽ ഞാൻ ശ്രീയേട്ടനോട് ചോദിക്കെട്ടെ. എന്നിട്ട് തീരുമാനിക്കാം”

 

ഫിദ എന്നെ ഫോൺ വിളിച്ചു. വിളിച്ച ഉടനെ അവൾ പറഞ്ഞു.

 

“ശ്രീയേട്ടാ ഞാൻ മൂത്തുമ്മയ്ക്ക് ഫോൺ കൊടുക്കാം”

 

അവൾ ഇത്തയ്ക്ക് ഫോൺ കൊടുത്തു. ലൗഡ് സ്പീക്കർ ഇട്ടാണ് അവൾ കൊടുത്തത്.

 

“ഹോലോ ഇത്താ”

 

“ഇത്താന്നോ? മൂത്തുമ്മ എന്ന് വിളിക്കെടാ.. എന്റെ മോളെ കെട്ടാൻ പോകുന്ന ചെക്കൻ എന്നെ ഇത്താ എന്നാണോ വിളിക്കുക. അല്ലെങ്കിൽ അവൾ ഇടക്ക് വിളിക്കുന്ന പോലെ മുത്തെന്ന് വിളിച്ചോ. അതാ എനിക്ക് കൂടുതൽ ഇഷ്ട്ടം.?”

 

“ഓഹ്! സോറി. മൂത്തുമ്മേ… അല്ല. മുത്തേ… മുത്ത് ഇപ്പോൾ എന്തിനാ വിളിച്ചത്. ”

 

“നിങ്ങള് വിവാഹത്തിന് മുൻപ് ആദ്യ രാത്രി ആഘോഷിച്ചോ എന്നറിയാൻ ആണ്.”

 

“അയ്യോ! ഇല്ല മുത്തേ… അങ്ങനെ ഒന്നും ഇല്ല. ജസ്റ്റ്‌ ഒന്ന് കെട്ടിപിടിച്ചു. എന്നെ ഉള്ളൂ. വേറെ ഒന്നും ചെയ്തില്ല.”

 

“അപ്പോൾ ഉമ്മ വെച്ചില്ലേ..?”

Leave a Reply

Your email address will not be published. Required fields are marked *