ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 2 7അടിപൊളി 

 

“അതൊന്നും ഇപ്പോൾ ശ്രീയേട്ടൻ ഓർക്കേണ്ട. അതിനൊക്കെയുള്ള വഴി മുത്ത് കണ്ടിട്ടുണ്ട്. എന്നോട് പറഞ്ഞു. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ നമുക്ക് ഇവിടെ മുത്തിന്റെ കൂടെ കഴിയാം. മുത്ത് നമുക്കുള്ള അറ ഒരുക്കാൻ പോവുകയാ”

 

“അറയോ? മണിയറയോ? ഇപ്പോഴോ.? അതിന് ഇന്നാണോ നമ്മുടെ ആദ്യ രാത്രി.?”

 

“അങ്ങനെ അല്ല ശ്രീയേട്ടാ. നമുക്ക് എന്നും കഴിയാൻ ഉള്ള മുറി ഒരുക്കി വെക്കാൻ ആണ്. ഇനി അധികം ദിവസം എനിക്ക് കാത്തിരിക്കാൻ വയ്യ. എനിക്ക് എല്ലാരീതിയിലും ശ്രീയേട്ടന്റെ ആകണം. ഇന്ന് നടക്കാതെ പോയതും നടന്നതും എല്ലാം ഇനിയും ശ്രീയേട്ടന് എന്നും തരണം. എനിക്ക് ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം.”

 

“അതൊക്കെ നടക്കും… അതവിടെ നിക്കട്ടെ ഉച്ചയാകുമ്പോഴേക്കും എന്റെ പെണ്ണ് വരില്ലേ? ”

 

“വരണോ..? ശ്രീയേട്ടന് ഇവിടെ വന്നൂടെ? മുത്തിന് ശ്രീയേട്ടനെ കാണാൻ ആഗ്രഹം ഉണ്ട് . പ്ലീസ് ഒന്ന് വാ ശ്രീയേട്ടാ .”

 

“ഞാൻ വന്നാൽ മൂത്തുമ്മ എന്ത് കരുതും. ഞാൻ എന്താ പറയുക മൂത്തുമ്മയോട്? ”

 

“എന്റെ ശ്രീയേട്ടാ… ശ്രീയേട്ടൻ വന്നാൽ മൂത്തുമ്മയ്ക്ക് സന്തോഷം ആകും. പിന്നെ മൂത്തുമ്മ നേരത്തെ ശ്രീയേട്ടനോട് പറഞ്ഞില്ലേ. വെറുതെ ഉമ്മ വെക്കേണ്ട കാര്യമായിട്ട് തന്നെ ഉമ്മ വെച്ചോളാൻ. വേറെയും ചിലതൊക്കെ ചെയ്‌തോളാൻ . നമുക്ക് അതൊക്കെ ചെയ്യാം. നമുക്ക് കുറച്ചു സമയം ഇവിടെ കെട്ടിപിടിച്ചു കിടക്കാം. ഉമ്മയും വെക്കാം. ഇവിടെ ഈ വലിയ പറമ്പിൽ നമുക്ക് കൈകോർത്തു നടക്കാം. വാ ശ്രീയേട്ടാ…”

 

“ശരി. ഞാൻ വരാം. നീ ഫോൺ വെച്ചോ.

 

“ശരിക്കും വരുമോ? അതോ എന്നെ വെറുതെ പറ്റിക്കാൻ പറയുന്നതോ?”

 

“അല്ലെടി. ശരിക്കും ഞാൻ വരും. എനിക്ക് ഇപ്പോൾ എന്റെ പെണ്ണിനെ എപ്പോഴും കണ്ടോണ്ടിരിക്കാൻ കൊതിയാവുന്നു.”

 

“എന്നാൽ വേഗം വാ. ഞാൻ ഇത് മുത്തിനോട് പറയെട്ടെ. മുത്തിന് സന്തോഷം ആകും. ”

 

ഞാൻ ഫോൺ വെച്ച ശേഷം വേഗം റെഡിയായി ഇറങ്ങി നടന്നു. നടക്കുമ്പോൾ കാൽ വേദനിക്കുന്നുണ്ടെങ്കിലും ഞാൻ നടന്നു. അവൾ പറഞ്ഞത് പോലെ ഒരു കാലിന് ചെറിയൊരു സ്വാധീനകുറവ് അത്രയേ ഉള്ളൂ. ഒരു കാലിന് വേണ്ടത്ര ബലം കിട്ടുന്നില്ല. കുറച്ചു സമയം നടക്കുമ്പോൾ കാലിന് വിറയൽ വരും . പിന്നെ കുറച്ചു സമയത്തേക്ക് നല്ല വേദനയും.

 

അതേ സമയം ഫിദ അടുക്കളയിൽ പോയി ഇത്തയെ ഇനി ഇത്ത അല്ലല്ലോ. അപ്പോൾ മൂത്തുമ്മയെ കെട്ടിപിടിച്ചു.

 

“എന്താടി പെണ്ണിന് വീണ്ടും ഇളക്കം. മോൻ ഫോണിൽ കൂടെ ഉമ്മ തന്നോ?”

 

“എന്തിനാ ഫോണിൽ കൂടെ നേരിട്ട് തരാൻ എന്റെ ശ്രീയേട്ടൻ വരുന്നുണ്ട്.. ”

 

“ആണോ? ശരിക്കും എന്റെ ശ്രീമോൻ വരുന്നുണ്ടോ? എന്റെ ശ്രീമോന് ഞാൻ ഇപ്പോൾ എന്താ കൊടുക്കുക..? വേഗം ബിരിയാണി ഉണ്ടാക്കിയാലോ? ബീഫ് ഉണ്ട് അത് ഫ്രൈ ആക്കാം. ചായ വേണോ അതോ ജ്യൂസ് മതിയോ.. പഴം പൊരി ആക്കാം. . പെട്ടന്ന് ഇങ്ങനെ എന്റെ മോൻ വരുമ്പോൾ. എന്റെ പടച്ചോനെ ഞാൻ എന്താ എന്റെ മോന് കൊടുക്കുക?” മുത്ത് എന്ത് ചെയ്യണം എന്നറിയാതെ ഓരോന്ന് പറഞ്ഞു. അത്ര സന്തോഷം ആയിരുന്നു മുത്തിന്.

 

“മുത്തേ… ഏത് മുറിയ … ഞങ്ങളുടെ അറ.? ഏത് മുറിയ ഒരുക്കേണ്ടത്? ”

 

“എന്റെ മോന് എന്താ തിന്നാൻ കൊടുക്കുക എന്നാലോചിച്ചു നിൽക്കുമ്പോഴാ അവളുടെ ഒരു അറ. എന്റെ മോന് വിശക്കുന്നുണ്ടാവും. എടി എന്റെ മോന് നടന്നു വന്നാൽ കാൽ വേദനിക്കില്ലേ? നീ ഒരു കാര്യം ചെയ്‌ നിനക്ക് ഇഷ്ട്ടപെട്ട നല്ലൊരു മുറി ഒരുക്കി വെക്ക്. എന്റെ മോന് കാല് വേദന ഉണ്ടെങ്കിൽ നല്ലൊരു ബാം ഉണ്ട് മുത്തിന്റെ മുറിയിൽ അതെടുത്ത് നന്നായി കാലിന് പുരട്ടി കൊടുക്ക്. കേട്ടോ? ഞാൻ വേഗം കഴിക്കാൻ ഉള്ളത് ഉണ്ടാക്കട്ടെ.”

 

ഫിദ വേഗം അവൾക്ക്‌ അവിടെ ഇഷ്ട്ടമുള്ള മുറിയിലേക്ക് പോയി . അത് മൂത്തുമ്മ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറി ആയിരുന്നു. അതിൽ അറ്റാച്ചിട് ബാത്രൂം ഉണ്ട്. ഫിദ വേഗം കിടക്കയുടെ വിരി മാറ്റി വിരിച്ചു. അവിടെ സുഗന്ധം നിറയാൻ റൂം ഫ്രഷ്ണർ എടുത്തു വെച്ചു. പിന്നെ ജനാലയുടെ തുറന്നിട്ട വാതിലുകൾ അടച്ചു. അവിടെ ac ഉണ്ടായിരുന്നു അത് ഓൺ ചെയ്തു വെച്ചു പിന്നേയും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അവിടെ ചുറ്റും നോക്കി.

Leave a Reply

Your email address will not be published. Required fields are marked *