അവൾ എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ച ശേഷം എഴുന്നേറ്റു മുത്തിനോട് പറയാൻ ഓടി. ഞാൻ എഴുനേറ്റ് അവളുടെ പിറകെ നടന്നു
അവൾ അടുക്കളയിൽ എത്തിയ ഉടനെ മുത്തിനെ കെട്ടിപിടിച്ചു. മുത്തിന്റെ കവിളിൽ ഉമ്മ വെച്ചു. അത് കണ്ടു മുത്ത് ചോദിച്ചു.
“എന്താടി പെണ്ണെ ഇത്ര സന്തോഷം..? എന്താണ് ശ്രീമോൻ വിത്ത് വിതച്ചോ? അതാണോ ഇത്രയും സന്തോഷം?”
“ആ നാളെ ഞങ്ങൾ വിത്ത് വിതയ്ക്കും…
“ങ്ങേ!! ശരിക്കും. നീയല്ലേ പറഞ്ഞത് അതൊക്കെ വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ എന്ന്. എന്നിട്ട് ഇപ്പോൾ എന്താ ഒരു മാറ്റാം.?”
” എന്റെ മുത്തേ ശ്രീയേട്ടന്റെ കൂട്ടുകാരൻ വിളിച്ചിരുന്നു. നാളെ അങ്ങോട്ട് പോയാൽ വിവാഹം നടത്താം എന്ന് പറഞ്ഞു. അതിന് വേണ്ടതെല്ലാം ചെയ്ത് തരാം എന്ന്. വെറും രെജിസ്റ്റർ മേരേജ് മാത്രം അല്ല. അവിടെയുള്ള ഏതോ അമ്പലത്തിൽ വെച്ച് മുത്ത് ആഗ്രഹിച്ച പോലെ താലി കെട്ടിയുള്ള വിവാഹം. നാളെ തന്നെ നടത്താം എന്ന് വരെ പറഞ്ഞു.. നമ്മൾ നാളെ അവിടെ പോയാൽ മതി. ശ്രീയേട്ടനും സമ്മതിച്ചു.”
“സത്യമാണോടാ.. മോൻ നാളെ എന്റെ മോളെ വിവാഹം ചെയ്യുമോ?” അവളുടെ പിറകെ അവിടെ എത്തിയ എന്നോട് മുത്ത് ചോദിച്ചു.
“ആ മുത്തേ. നാളെ തന്നെ വിവാഹം നടത്താം. പിന്നെ അവൻ
അങ്ങനെ ആണ് മുത്തേ പറഞ്ഞത്. അതുകൊണ്ട് നാളെ തന്നെ വിവാഹം നടത്താം. തല്ക്കാലം ആരും അറിയേണ്ട. അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ച ശേഷം നമുക്ക് എല്ലാവരേയും അറിയിക്കാം.”
“അത് മതി മോനെ. അത് മതി. എനിക്ക് സന്തോഷം ആയി. ഈ പെണ്ണിന് മോനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ മുതൽ മുത്ത് ആഗ്രഹിക്കുന്നതാ നിങ്ങളുടെ വിവാഹം”
അതും പറഞ്ഞു മുത്ത് ആദ്യം ഫിദയേയും പിന്നെ എന്നേയും കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു.
“മോളെ നമുക്ക് ഇന്ന് പോയിട്ട് എല്ലാം വാങ്ങണം.. ഡ്രെസ്സും താലിയും മോതിരവും പിന്നെ എന്തൊക്കെയാണോ വേണ്ടത് എല്ലാം വാങ്ങണം.. നാളെ എപ്പോഴാ അങ്ങോട്ട് പോകുക.? ”
“നാളെ രാവിലെ പോകാം. വൈകുന്നേരം മടങ്ങി വരാം. അല്ലെങ്കിൽ ഒന്ന് രണ്ടു ദിവസം വേണമെങ്കിൽ അവിടെ നിൽക്കാം. അതൊന്നും പ്രശ്നമില്ല. പക്ഷെ ഇവൾ എങ്ങനെ വരും. അതാ ഞാൻ ആലോചിക്കുന്നത്?”
“ശ്രീയേട്ടൻ അത് ഓർത്ത് ടെൻഷൻ ആകേണ്ട.. എപ്പോൾ വേണമെങ്കിലും ഞാൻ വരും. അവിടെ നിൽക്കുന്നതിലും പ്രശ്നം ഇല്ല. അതിനുള്ള വഴിയൊക്കെ എനിക്കറിയാം.”
“അപ്പോൾ എന്റെ മക്കൾ ബാക്കി കാര്യം പ്ലാൻ ചെയ്‌തോ.. മുത്ത് കൂടെയുണ്ട്. അപ്പോഴേക്കും ബിരിയാണി റെഡി. അതും കഴിച്ചു കഴിഞ്ഞിട്ട് നമുക്ക് ഒരു ഓട്ടോ പിടിച്ചു ടൗണിൽ പോകാം. മോനും വാ.”
“അത് വേണ്ട മുത്തേ? ഞാൻ ഇപ്പോൾ നിങ്ങളുടെ കൂടെ വരുന്നത് കണ്ടാൽ അത് പ്രശ്നം ആകും. അത് കൊണ്ട് അത് വേണ്ട. പിന്നെ താലിയും മോതിരവും എല്ലാം നാളെ അവിടുന്ന് വാങ്ങിക്കാം. അത് പോരെ? ”
“അപ്പോൾ അതിനൊക്കെ സമയം കിട്ടുമോ? മോൻ ഒരു കാര്യം ചെയ് . മോൻ ഒരു ഓട്ടോ പിടിച്ചു ടൗണിൽ വന്നാൽ മതി. മോൻ ഇറങ്ങിയ ശേഷം കുറച്ചു സമയം കഴിഞ്ഞു ഞങ്ങളും വരാം. ഇതുവരെ പോകാത്ത ഏതെങ്കിലും കടയിൽ കയറാം. മോൻ അവിടെ എത്തിയിട്ട് ഫോൺ വിളിച്ചാൽ മതി. അല്ലാതെ അതൊന്നും നാളേക്ക് വെക്കേണ്ട. അതിനുള്ള പൈസയെ കുറിച്ചും മോൻ ആലോചിക്കേണ്ട വേണ്ടത്തിന്റെ ഇരട്ടി മോന് ഈ മുത്ത് തരാം. ”
ഇത്തവണ ഞാൻ ആണ് മുത്തിനെ കെട്ടിപിടിച്ചത്. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എന്തിനാടാ ചെക്കാ.. ഇങ്ങനെ എന്റെ മോൻ കണ്ണ് നിറച്ചത്. നീ എന്റെ മോൻ അല്ലേ.. എനിക്ക് ഉള്ളതെല്ലാം നിനക്കും കൂടെ ഉള്ളതല്ലേ? അത് ഞാൻ തരേണ്ടത് ഒന്നും ഇല്ല. എന്ത് വേണമെങ്കിലും മോന് എടുക്കാം.. എന്നോട് ചോദിക്കണം എന്ന് പോലും ഇല്ല. ”
അങ്ങനെ പറഞ്ഞപ്പോൾ ആണ് മുത്ത് എന്റെ വേഷം നോക്കുന്നത്. അത് കണ്ടിട്ട് ഫിദയോട് ചോദിച്ചു.
“അല്ല!! ഇതെന്ത് വേഷമാടി എന്റെ മോന് നീ കൊടുത്തത്? വേറെ ഒന്നും കിട്ടിയില്ലേ എന്റെ മോന് കൊടുക്കാൻ..?”
