“മ്. ശരി രണ്ടും വീട്ടിലേക്ക് നടക്ക് എന്നിട്ട് ഫ്രഷായി വന്നു വല്ലതും കഴിക്ക്. അപ്പോഴേക്കും മുത്ത് എന്തെങ്കിലും ഉണ്ടാക്കാം..”
അതും പറഞ്ഞു മുത്ത് നടന്നു. അപ്പോൾ ഫിദ പറഞ്ഞു.
“അത് പറ്റില്ല. എന്നെ അടിച്ചപോലെ ശ്രീയേട്ടനെയും അടിക്കണം. ഞങ്ങൾ ഒരുമിച്ച ഇങ്ങോട്ട് വന്നത് . എന്നിട്ട് എന്നെ മാത്രം അടിച്ചാൽ എങ്ങനെയാ”
“അത് ശരിയാണല്ലോ..? ഒരാളെ മാത്രം അടുക്കുന്നത് മോശം ആണ് . കിട്ടുമ്പോൾ രണ്ടാൾക്കും ഒരുമിച്ചു കിട്ടണം.”
അങ്ങനെ പറഞ്ഞു മുത്ത് വീണ്ടും കൈ വീശി ഫിദയുടെ കുണ്ടിയിൽ അടിച്ചു..
“ഊ.. ഉമ്മ. എന്തിനാ വീണ്ടും എന്നെ അടിച്ചത്..? എനിക്ക് നേരത്തെ തന്നില്ലേ..?”
ഫിദ അവളുടെ കുണ്ടിയിൽ തടവിക്കൊണ്ട് ചോദിച്ചു.
“നീയല്ലേ എന്റെ മോനെ ഇങ്ങോട്ട് കൂട്ടി വന്നത്. അതിനാണ് ഇപ്പോൾ കിട്ടിയത്. പിന്നെ നേരത്തെ കിട്ടിയത് ആ പുതപ്പിനാ. നിന്റെ വെണ്ണ കുണ്ടിയിൽ കൊണ്ടിട്ടു പോലും ഉണ്ടാവില്ല. അതാ ഇപ്പോൾ ഒന്ന് കൂടെ ശരിക്കും തന്നത്. ”
അത് കേട്ട് വായ പൊത്തി ഞാൻ നിന്നു ചിരിച്ചു.
“ച്ചീ.. ഈ മുത്ത്.” . എന്നും പറഞ്ഞു ഫിദ വീട്ടിലേക്ക് നടന്നു. കുറച്ചു നടന്ന ശേഷം അവിടെ നിന്ന് തിരിഞ്ഞു നോക്കി. മുത്ത് അവളോട് വിളിച്ചു പറഞ്ഞു.
“നീ പോയിക്കോ. ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ..? വേഗം റെഡിയായി അടുക്കളയിൽ വന്നോളണം”
അതിന് ശേഷം എന്നോട് പറഞ്ഞു
“എന്റെ മോൻ ഇവിടെ നിന്ന് ചിരിക്കുകയാ. ആ പെണ്ണിന്റെ എല്ലാ കുസൃതിക്കും കൂടെ നിന്നിട്ട്.”
അങ്ങനെ പറഞ്ഞുകൊണ്ട് വേദനിപ്പിക്കാതെ എന്റെ കുണ്ടിയിലും മുത്ത് കൈ വീശി അടിച്ചു.
അത് നോക്കി ചിരിച്ചു കൊണ്ടു ഫിദ വീട്ടിലേക്ക് ഓടി. അവളുടെ പിറകെ പതിയെ ഞാനും. എന്റെ പിറകെ മുത്തും നടന്നു..
ഞാൻ നേരെ ഹാളിലെ സോഫയിൽ പോയി ഇരുന്നു. മുത്ത് വന്നു എന്റെ അടുത്ത് ഇരുന്ന് ഇങ്ങനെ ചോദിച്ചുകൊണ്ട് എന്റെ കാല് എടുത്തു മടിയിൽ വെച്ച് മസ്സാജ് ചെയ്തു.
“മോന് കാല് വേദന എടുക്കുന്നുണ്ടോ അതിന്റെ മണ്ടയ്ക്കൊക്കെ വലിഞ്ഞു കയറിയിട്ട് ?”
“ഇല്ല മുത്തേ എനിക്ക് വേദന ഒന്നും ഇല്ല. ” ഞാൻ പറഞ്ഞു.
മുത്ത് കരയുന്നുണ്ടായിരുന്നു കണ്ണീർ തുടച്ചുകൊണ്ട് മുത്ത് പറഞ്ഞു.
“എന്റെ കുട്ടന് അതിന്റെ മുകളിൽ കയറുമ്പോൾ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഈ മുത്ത് എങ്ങനെ സഹിക്കും. ഞാൻ മറ്റുള്ളവരോട് എന്ത് സമാധാനം പറയും പ്രത്യേകിച്ച് നിന്റെ അമ്മയോട്. ? എല്ലാത്തിന്റേം പഴി ഞാൻ കേൾക്കേണ്ടിവരും. ഒരിക്കൽ ഞാൻ കൊറേ കേട്ടതാ. അതിന്റെ ശിക്ഷയ എന്റെ ഈ ജീവിതം. ഞാൻ അനുഭവിച്ചു തീർക്കുന്ന ഈ തനിച്ചുള്ള ജീവിതം . എന്റെ ഫിദമോൾ വന്നപ്പോൾ ആണ് എന്റെ ജീവിതത്തിൽ ഇത്തിരിയെങ്കിലും മാറ്റം വന്നത്. ഇപ്പോൾ എന്റെ മോൻ കൂടെ എന്റെ അടുത്ത് വന്നപ്പോൾ ഇതിൽ പരം മറ്റൊന്നും എനിക്ക് ഇനി ഈ ജീവിതത്തിൽ കിട്ടാനില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അത് നിങ്ങളുടെ കുഞ്ഞിനെ കാണുക എന്നതാ. ആ കുഞ്ഞിനെ എടുത്തു നടക്കണം പണ്ട് മോനെ എടുത്തു നടന്നപോലെ. അത്രയെ ഇനി ഈ മുത്തിന് വേണ്ടു. ”
“മുത്തേ.. എന്താ മുത്തേ ഇത് മുത്ത് എന്തിനാ ഇങ്ങനെ കരയുന്നത്…..? അതിന് എനിക്ക് ഒന്നും പറ്റിയില്ലല്ലോ..?”
ഞാൻ എന്റെ കാല് താഴെ വെച്ചു. മുത്തിനെ കെട്ടിപിടിച്ചു മുത്തിന്റെ കവിളിൽ ഉമ്മ വെച്ചു. വാതിലിന്റെ മറവിൽ നിന്ന് ഫിദ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഓരോ പാർട്ടുകളും നന്നാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അതുപോലെ വായിച്ചാൽ ഹൃദയം തരാനും നല്ല വാക്കുകൾ പറയാനും എന്റെ പ്രീയ വായനക്കാരും മടിക്കാതിരിക്കുക. എന്നാൽ അത് വലിയൊരു സന്തോഷം ആകും എഴുതാൻ ഉള്ള ഊർജ്ജവും.
