“ഇല്ല. സമ്മതിക്കില്ല. അങ്ങനെ എന്റെ മോള് ഇവിടെ കിടന്ന് ഉറങ്ങേണ്ട. അയ്യടാ. അവൾക്ക് വീണ്ടും ഉറങ്ങാൻ കണ്ട സ്ഥലം. എടി കിടന്നു ഉറങ്ങാൻ ആണെങ്കിൽ നിനക്ക് വീട്ടിൽ കിടന്ന് ഉറങ്ങിയാൽ പോരെ.. ഇവിടെ ഈ കാട് പോലെ കിടക്കുന്ന പറമ്പിൽ തന്നെ കിടന്നുറങ്ങണോ..?” . ”
” അത് ഉറക്കം വന്നപ്പോൾ ഞങ്ങൾ വെറുതെ ഇവിടെ കിടന്നതാ. അങ്ങനെ കിടന്നപ്പോൾ അറിയാതെ ഞങ്ങൾ ഉറങ്ങിപ്പോയതാ മുത്തേ. ” ഞാൻ പറഞ്ഞു.
” ശരി വേഗം എഴുന്നേറ്റ് വാ. ഭക്ഷണം കഴിച്ചിട്ട് എനിക്കൊരു ഇടം വരെ പോകാനുണ്ട്. വേഗം വാ രണ്ടും. ” മുത്ത് പറഞ്ഞു.
” എവിടെയാ മുത്തേ പോകേണ്ടത്..? ഞാനും കൂടെ വരണോ..?” ഫിദ ചോദിച്ചു.
” പിന്നെ!!! നീ വരുന്ന്!!. നീ വന്നാൽ പിന്നെ എന്റെ കുട്ടന് ഇവിടെ ആരാ കൂട്ട് .? ” മുത്ത് ചോദിച്ചു
“എന്നാൽ ഞാനും വരാം മുത്തേ. ഞങ്ങൾ രണ്ടാളും മുത്തിന്റെ കൂടെ വരാം. ” ഞാൻ മുത്തിനോട് പറഞ്ഞു.
“അങ്ങനെ ഇപ്പോൾ രണ്ടാളും എന്റെ കൂടെ വരേണ്ട. ഇതിന് ഞാൻ ഒറ്റയ്ക്ക് മതി. അതു വരെ. എന്റെ മക്കൾ വീടിന്റെ അകത്ത് കിടന്ന് സ്നേഹിച്ചോ. ഇതുപോലെ പുറത്ത് കിടന്ന് സ്നേഹിക്കണ്ട.”
അതും പറഞ്ഞു മുത്ത് തിരിച്ചു വീട്ടിലേക്ക് നടന്നു. പിറകെ ഞങ്ങളും.
ഉച്ചയ്ക്ക് മുത്തിന്റെ കൂടെ ഇരുന്ന് ഞങ്ങൾ മുത്ത് ഉണ്ടാക്കിയ ബിരിയാണി കഴിച്ചു. കഴിച്ച് കഴിഞ്ഞ ഞാൻ സോഫയിൽ പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞു ഫിദ എന്റെ അടുത്ത് വന്ന് ഇരുന്നു. പിന്നേയും കുറച്ചു സമയം കഴിഞ്ഞപ്പോൾ മുത്ത് വേഷം മാറി അവിടേക്ക് വന്നിട്ട് പറഞ്ഞു
“അതേ ഞാൻ പുറത്ത് പോയി വരുമ്പോൾ .. രണ്ടുംകൂടെ വാതിലും തുറന്നിട്ട് വല്ല മരത്തിന്റെ താഴെയോ മുകളിലോ പോയി കിടന്നേക്കരുത്. കേട്ടല്ലോ”
“ഇല്ല. ഞങ്ങൾ എവിടേക്കും പോകുന്നില്ല. ഞങ്ങൾ വാതിലും പൂട്ടിയിട്ട് റൂമിൽ തന്നെ ഇരുന്നോളാം. ” ഫിദ പറഞ്ഞു.
ഫിദ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് മുത്ത് പുറത്തേക്ക് പോയി.
ഞാൻ അവിടെ ഹാളിൽ തന്നെ ഇരുന്നു. മുത്ത് എവിടെ ആയിരിക്കും പോയത്. എവിടെ പോകുന്നു എന്ന് പോലും പറഞ്ഞില്ലല്ലോ. ഇനി എന്റെ അമ്മയെ കാണാൻ ആയിരിക്കുമോ..? ഞങ്ങളുടെ കല്ല്യാണ കാര്യം സംസാരിക്കാൻ. ഏയ് അല്ല. മുത്ത് അങ്ങനെ ഒന്നും പോകില്ല. ഇനി ഇവളുടെ ഉമ്മയെ കണ്ട് സംസാരിക്കാൻ ആയിരിക്കുമോ..? ഏയ് അതും ആകില്ല. പിന്നെ ഈ മുത്ത് ഇപ്പോൾ എവിടെ പോയതാ. എന്റെ ചിന്തകൾ പലവഴി പോയി.
ഇനി ഈ കാര്യം എങ്ങനെ അമ്മയോട് പറയും. എങ്ങനെ അമ്മയോട് പറഞ്ഞു സമ്മതിപ്പിക്കും. പറഞ്ഞാൽ തന്നെ അമ്മ സമ്മതിക്കുമോ. ഞങ്ങളെ രണ്ടു പേരേയും അടിച്ചു പുറത്താക്കാനും വഴിയുണ്ട്. അച്ഛനോ…. അച്ഛൻ എന്ത് പറയും. ഒന്നും അറിയില്ല.
. ഫിദയുടെ കല്യാണം വേഗം ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാ പെട്ടന്ന് തന്നെ ഇങ്ങനെ കല്ല്യാണം നടത്തേണ്ടി വന്നത്. അല്ലെങ്കിൽ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ച ശേഷം ഞങ്ങളുടെ കല്യാണം നടത്തിയാൽ മതിയായിരുന്നു.
ഞാൻ അങ്ങനെ ഇരുന്ന് ഓരോന്ന് ആലോചിച്ചു. ഫിദ എന്റെ അടുത്ത് ഇരുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല.
“ഹലോ എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്. ആ രേഷ്മയെ കുറിച്ച് ആണോ..? ” അവൾ ചോദിച്ചു.
അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്.
“നീ എന്താ ചോദിച്ചത്..?” ഞാൻ ഫിദയോട് ചോദിച്ചു.
“അല്ല! ശ്രീയേട്ടൻ എന്തോ വലിയ ആലോചനയിൽ ആയിരുന്നല്ലോ. ഞാൻ അടുത്ത് തന്നെ ഇരുന്നിട്ടും എന്നെ ഒന്ന് ശ്രദ്ധിച്ചു പോലും ഇല്ലല്ലോ . എന്താ ഇങ്ങനെ ആലോചിക്കുന്നത്..? ആ രേഷ്മയെ കുറച്ചു ആണോ..?”
ഞാൻ ഫിദയെ നോക്കിയിട്ട് പറഞ്ഞു.
“പോടി പെണ്ണേ. അവളെ കുറിച്ചല്ല. അവളുടെ അമ്മയെ കുറിച്ച്.”
“ങ്ങേ! അവളുടെ അമ്മയെ കുറച്ചോ. ശ്രീയേട്ടൻ എന്തിനാ അവളുടെ അമ്മയെ കുറച്ചു ആലോചിക്കുന്നത്. ” ഫിദ ഞെട്ടികൊണ്ട് എന്നോട് ചോദിച്ചു.
