ആരോടും സംസാരിക്കാൻ സമ്മതിക്കാതെ അച്ഛൻ എന്നെ കുട്ടികൊണ്ട് വന്നു…
“എനിക്കും ശ്രീകുട്ടിയെ കാണണം “..എനിക്കും നേരെ കാലുകുത്തി നിൽക്കാൻ പോലും പറ്റിയില്ലയായരിന്നു ആ സമയം…
“സ്വന്തം തള്ള ചവാൻ കിടുബോൾ ആണ് അവന്റെ ശ്രീകൂട്ടി “…
ഞാൻ നാട്ടിൽ വരുബോൾ അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു…
അമ്മയോ ശ്രീകുട്ടിയോ…അച്ഛൻ എന്റെ മുന്നിൽ വെച്ച് തന്നതു എന്റെ പ്രിയപ്പെട്ട രണ്ടുപേരുടെ ജീവിതം ആയിരുന്നു…
എല്ലാം മാധവന്റെ പ്ലാൻ ആയിരുന്നു…പക്ഷേ രാജ പറഞ്ഞു വാക്കും പാലിച്ചു… കിരൺനെ ഒന്നും അനങ്ങാൻ പോലും അവസ്ഥയിൽ ആക്കിയിരുന്നു…
രാജ എന്നെ വന്നുകണ്ടു എല്ലാം പറഞ്ഞു…ശ്രീകൂട്ടി ഹാപ്പിയാണെന്നു അവര് അവളെ വിളിച്ചു വന്നിലെന്നു പറഞ്ഞു…
എന്നെ ശ്രീകൂട്ടി മറന്നോ…തെളിവിനു വേണ്ടി ഞാൻ അവളുടെ കഴുത്തിൽ ഇട്ടുകൊടുത്ത മാല രാജയുടെ കൈയിൽ കൊടുത്തുവിട്ടുയിരുന്നു… പതുകെ ഞാനും എല്ലാം മറന്നു…എങനെയെങ്കിലും ഈ ജീവിതം ജീവിച്ചു തീർക്കണം…അതിന്റെ ഇടയിലേക്കും താൻ കയറിവന്നതും…കഴിഞ്ഞു ദിവസം അവൾ വിളിച്ചുയിരുന്നു എനിക്കും പോണം പാവം അവൾ കരയുന്നത് എനിക്കും കേൾക്കാമായിരുന്നു…
എന്തു സംഭവിച്ചാലും ഞാനും പോകും എനിക്കും പോകണം…
എല്ലാം കേട്ടുകഴിഞപ്പോൾ മേഘക്കും മനസിലായിരുന്നു താൻ എത്രയൊക്കെ പിടിച്ചുനിർത്തിയാലും തന്റെ പ്രിയപ്പെട്ടവൻ തടയാൻ കഴിയില്ലെന്നു…
സേതു ആ റൂമിൽ നിന്നും പുറത്തേക്കുയിറങ്ങി പോയിയിരുന്നു…
മേഘ അവളുടെ വസ്ത്രപോലും മാറാതെ ആ കട്ടിലിലേക്കും കിടന്നു…
പിറ്റേ ദിവസം രാവിലെ മേഘ പതിവുപോലെ കോളേജിൽ പോകുവാണെന്നു അമ്മയോട് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതും സേതു അവന്റെ കാറിൽ അവളെ ഫോളോ ചെയുണ്ടായിരുന്നു…
മേഘന യുടെ കാർ അവളുടെ വീട്ടിന്റെ മുന്നിൽ നിന്നും സേതു അവന്റെ കാറിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്കും നടന്നു ചെന്നു…
“അനുവിനെ കാണുബോൾ ഞാൻ അനേഷിച്ചു എന്ന് പറയണം.”…
സേതു അതിനു തലയട്ടി..
“ഞാനും വരാം അകത്തേക്കും “..സേതു അവളോട് പറഞ്ഞു…
“പോകോ “..
മനസിലെ സങ്കടം പുറത്തു കാണിക്കാതെ അവനെനോക്കി ചിരിച്ചു മേഘ തന്റെ വീട്ടിൽ ലേക്കും കയറി പോയി…
“ഞാനും വരാടാ..”..പോകുന്നതിനു മുന്നേ സേവിയെ കാണാൻ വന്നതായിരുന്നു സേതു…
“വേണ്ടടാ,ഞാൻ ഇനി തിരിച്ചു വരില്ലടാ ശ്രീക്കുട്ടി ആയിട്ട് വേറെ എവടെ എങ്കിലും പോയി ജീവിക്കണം..”…
സേതു തന്റെ കാർ എടുത്തു പോയി…
യാത്രയുടെ പകുതി ആയപ്പോൾ മിനി ആന്റിയുടെ കോൾ അവനും വന്നു..
“എന്താ ആന്റി..”..
“നീ എവടെയായി..”..
“ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നു ഒരു മണിക്കൂർ ഞാൻ എത്തി..”…
കോൾ കട്ട് ആയി..
അടുത്ത നിമിഷം റിജോയുടെ കോൾ വന്നു..
“എന്താ മോനെ..”.. സേതു സന്തോഷത്തോടെ കോൾ എടുത്തു…
“നീ എവടെയാണ്..”..
“ഞാൻ ശ്രീകുട്ടിയെ വിളിക്കാൻ പോകുവാടാ..”..
റിജോയും കോൾ കട്ട് ചെയ്തു…
സേതു കാറിന്റെ വേഗം കൂട്ടി…
——————————————————————
മേഘ 💔
വീട്ടിൽ എത്തിയാ മേഘ അമ്മയോട് പറഞ്ഞു കിർത്താനയുടെ അടുത്തേക്കാണ് പോയത്.. അമ്മ ചോദിപ്പോൾ ഗോപു രണ്ടും ദിവസം ഒരു യാത്രയിൽ ആയിരിക്കുമെന്നു പറഞ്ഞു…
മേഘ കിർത്തനയുടെ വീട്ടിൽ എത്തി രണ്ടുംപേരും ഇന്ന് കോളേജിൽ ലീവാക്കിയിരുന്നു…
“മോളെ സേവി പറഞ്ഞിട്ടു പോയതുപോലെ ഈ നമ്പർ ടു ബിസിനസ് എന്നു പറയുന്നത് കുറച്ചു റിസ്ക് ഉള്ള പരുപാടിയാണ് “..കിർത്തന ശേഖരനെയും അയാള്യുടെ ബിസിനസ് ഓക്കേ അവളുടെ ഒരു പരിചയകാരൻ വഴി അറിഞ്ഞുയിരുന്നു…
“നിന്റെ അച്ഛൻ അയാളെ വെച്ച് നോക്കുബോൾ ഒന്നുമല്ല “…
“കുറച്ചു സമാധാനം കിടാൻ ആയിട്ടാണ് നിന്റെ അടുത്തേക്കും വന്നതും “…മേഘ കിർത്താൻയുടെ വീട്ടിൽ നിന്ന് ഇറങ്ങൻ ഒരുങ്ങി…
“നീ ഇത് ഒന്നും നോക്കും “..പോകാൻ ഒരുങ്ങിയ മേഘയെ പിടിച്ചു നിർത്തി കിർത്തന കുറച്ചു പത്രവാർത്തകൾ കാണിച്ചു…
പോലീസും കള്ളകടത്തും സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടൽ 30 കൊടിയോളം വരുന്ന സ്വർണം പിടിച്ചു എടുത്തു…
“ഇതിൽ എന്താ “..പത്രവാർത്തയിൽ നോക്കി മേഘ തിരിച്ചു ചോദിച്ചു…
