Forgiven – 5 12

“ഇല്ല, ചേച്ചിക് ആരെങ്കിലും കൊല്ലണോ..”..സേവി ദേഷ്യത്തിൽ കിർത്താനയെ നോക്കി..പക്ഷേ അവന്റെ ചുണ്ടിൽ ഒരു ചിരിയും ഉണ്ടയിരുന്നു…

“വെറുതെ ചോദിച്ചു എന്നെയുള്ളു.”..സേവിയുടെ നോട്ടത്തിന്റെ പേടി മറച്ചു പിടിച്ചു ചമ്മിയാ ഭാവത്തിൽ അവൾ മറുപടി പറഞ്ഞു..

“അവന്റെ ഇടി കിട്ടാൻ മിനിമം കുറച്ചു ആരോഗ്യം വേണം എന്റെ ചേച്ചി”.. സേവി പഴയ തമാശമൂഡിലേക്കു വന്നു…

“ഇത്രേം നെഗറ്റീവ് കാര്യങ്ങൾ ചെയ്യുന്ന സേതുവിനെ അനുവിന് എങ്ങനെ ഇഷ്ടമായി..”..കിർത്താന സേവിയെ വിടാൻ ഭാവമില്ലായായിരുന്നു…

“എന്നിക് ചേച്ചിയെ കണ്ടപ്പോൾ ഇഷ്ടമായില്ലേ, ചേച്ചിയുടെ സ്വഭാവം അറിഞ്ഞിട്ട് ആണോ..”.. സേവി കിർത്താനയെ അടിക്കൻ തന്നെ തീരുമാനിച്ചു…

“ഡാ ചെക്കാ..”..നമ്മടെ സേവിയുടെ ടീച്ചർ പഴയ ഫോമിൽ തിരിച്ചുയെത്തി…

“ഞാൻ പോട്ടെ,പിന്നെ ചേച്ചിയെ എവിടോ അവനും ഇഷ്ടമാണ് അല്ലെങ്കിൽ ചേച്ചി ഇപ്പോൾ ചേച്ചിയുടെ വീട്ടിൽ നിന്നെന്നെ..”..സേവി തിരിച്ചു നടന്നു…

“ഞാൻ പറഞ്ഞപ്പോൾ എന്തയി..”.. കിർത്താന മേഘയെ കൺവീൻസ് ചെയ്യാൻ നോക്കി..

“എന്നിക്ക് എന്റെ സേതുയെട്ടനെ വേണം..”..ടീച്ചർ അവളുടെ ഗോപുസിനെ വിടുമോ..

“നിന്നക് ഭ്രാന്ത്ണ്..”..

“എന്നിക്ക് മനസിൽലായി, എന്നെ ഡിവോഴ്സ് ആക്കി എന്റെ സേതുവേട്ടനെ നിനക്ക് കെട്ടാൻ അല്ലെ..”.. കിർത്താൻയുടെ തോളിൽ പിടിച്ചു മേഘ പറഞ്ഞു..

“നിന്നക് മുഴുത്ത ഭ്രാന്ത് തന്നെയാണ്..”..മേഘയെ വിട്ടു കിർത്താന സ്റ്റാഫ് റൂമിലേക്ക്‌ നടന്നു..

മേഘ കോളേജിൽ നിന്ന് വീട്ടിൽ വന്നു..

സേതു റൂമിൽ കട്ടിലിൽ കിടക്കുയായിരുന്നു..

അവൾ ബാത്‌റൂമിൽ കയറി മുഖം ഒന്നും കഴുകി തിരിച്ചു വന്നു..

“അതെ സേതുയേട്ടാ,നമ്മക്ക് ഒന്നും പുറത്തു പോയാലോ..”..ടീച്ചർ ആദ്യത്തെ ബോംബ് പൊട്ടിച്ചു..

“എന്താ.”..സേതു അവന്റെ കണ്ണുകൾ തുറന്നു അവളെ നോക്കി..

“നമ്മക്ക് ഒന്നും പുറത്തു പോയാലോയെന്ന്, എന്റെ സേതുയേട്ടാ..”..സാരി അരയിൽ കുത്തി ലാസഭാവത്തോടെ കട്ടിലിലേക്കും നടന്നു അടുത്തും മേഘ…

എന്താ ഇവിടെ നടക്കുന്നത് എന്ന് അറിയാതെ സേതു ബെഡിൽ നിന്നു എഴുന്നേറ്റു..

“നിന്നക്ക് ഈ പേര് എവടെ നിന്ന് കിട്ടി..”..അവന്റെ അടുത്തേക്കും വന്നുനിന്ന മേഘയെ പേടിയോടെ നോക്കി അവൻ ചോദിച്ചു..

“എന്നിക്ക് പ്രശ്നം ഒന്നുല്ല ഞാൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് തരാം,പക്ഷേ എന്നിക്ക് അനുവിനെ പറ്റി അറിയണം.”..അവന്റെ മുന്നിൽ കൈകെട്ടി നിന്നും മേഘ ചോദിച്ചു…

“അനു അല്ല,എന്റെ ശ്രീക്കുട്ടി എന്റെ മാത്രം”…

ഗോപുസ് അവന്റെ ടീച്ചറിനോട് സേതുവിന്റെ കഥാപറഞ്ഞു തുടങ്ങി…

പ്ലസ്ടു കഴിഞ്ഞു അച്ഛന്റെ മുതലാളിയുടെ കമ്പനിയിൽ ജോലിക്കും കയറിയതാണ്…

കമ്പനിയിൽ നിന്ന് ഒരു ഫയൽ എടുത്തു മുതലാളിയുടെ വീട്ടിലേക്കും വരുന്നവഴി വണ്ടി പണി തന്നു റോഡിൽ കിടക്കുമ്പോൾ ആയിരുന്നു സേവി അതുവഴി വന്നതും..അവനോട് കാര്യങ്ങൾ സംസാരിച്ചു നിന്നപ്പോൾ ആയിരുന്നു ആദ്യമായി ഞാൻ അവളെ കാണുന്നത്…കാറിന്റെ പുറകിലെ സീറ്റിൽ ഒരു സൺഗ്ലാസ്‌ ഓക്കേ വെച്ചു എന്നെ പുച്ഛിച്ചു സംസാരിച്ച അവളുടെ മുഖത്തേക്കല്ല ഞാൻ നോക്കിയതും അവളുടെ കോന്ത്രപല്ല്ലേക്കാണ് എന്റെ നോട്ടം പോയതും…

ആദ്യതെ കുട്ടികാഴ്ചാ കഴിഞ്ഞു ഞാൻ അവളെ പിന്നെ കാണുന്നത് ഓണത്തിനാണ്.. ശേഖരൻ മാമ്മൻ പറഞ്ഞ പ്രകാരം അവരുടെ കുടുംബഅമ്പലത്തിൽ പോകാൻ ഞാൻ റെഡിയായി ചെന്നു…

ചുവന്ന ഹാഫ്സാരി കഴുത്തിൽ സ്വർണചെയിൻ കാതിൽ ജിമ്മിക്കി കൈയിൽ ചുവന്ന കുപ്പി വള്ളകൾ…

കുറെ സമയത്തെക്കും ഞാൻ വേറെരോരു ലോകത്തുയായിരുന്നു…

“സേതുവാണോ ഈ തവണ കൂടെ വരുന്നേ “..അനിത അമ്മായി ആയിരുന്നു അത്..

ശേഖരനെ മാമ്മൻ എന്നു അനിതയെ അമ്മായി എന്നുമാണ് ഞാൻ വിളിച്ചുയിരുന്നത്…എന്റെ അച്ഛൻ സത്യൻ ആണെന്നും അറിയാവുന്നതു അവർക്കു മാത്രമായിരുന്നു…

അനിതഅമ്മായിടെ ശബ്ദം എന്നെ തിരിച്ചു അങ്ങോട്ട് കൊണ്ടുവന്നു…

യാത്രയിൽ ഉടാനീളം റിയർവ്യൂ മിററിലുടെ അവളെ തന്നെ ഞാൻ നോക്കുയായിരുന്നു അജുവിനോട് തമാശകൾ പറഞ്ഞു ചിരിച്ചു അവന്റെ ദേഹത്ത് കുസൃതി കാണിച്ചു നോവിച്ചു…അമ്പലത്തിൽ എത്തിയതും പോലും ഞാൻ അറിഞ്ഞില്ല…

Updated: January 22, 2025 — 2:08 pm

Leave a Reply

Your email address will not be published. Required fields are marked *