ഗായത്രി മിസ്സിന്റെ പുതു ജീവിതം – 21 Likeഅടിപൊളി  

ആ ചിരി അധികനേരം നീണ്ടില്ലെങ്കിലും, ഇന്നലെ രാത്രി മുതൽ ആ വീട്ടിൽ നിറഞ്ഞുനിന്നിരുന്ന ഭാരത്തിന് അതൊരു ചെറിയ ഇടവേളയായിരുന്നു.

ജോലികൾ തീരുന്നതിനിടയിൽ ഗായത്രി പലതവണ ക്ലോക്കിലേക്ക് നോക്കി.

“ഇനി പോയി കുളിക്ക്,” ഗ്രൈസ് പറഞ്ഞു. “ബാക്കി ഞാൻ നോക്കിക്കോളാം.”

“ഉച്ചയ്ക്ക് വേണ്ട സാധനങ്ങൾ എല്ലാം എടുത്തുവച്ചോ?”

“വച്ചു.”

“വീട്ടിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം.”

“ കോളേജിൽ ചെന്നാൽ ഫോൺ എടുക്കുമോ?”

“എടുക്കും. നീ വിളിച്ചാൽ ഇനി തീർച്ചയായും എടുക്കും.”

ഗ്രൈസ് ഒരു നിമിഷം അവളെ നോക്കി.

“മ്മ്….. എനിക്കറിയാം.”

ഗായത്രി മുറിയിലേക്ക് പോയി കുളിച്ച് ഒരുങ്ങി. മുടി ചീകി ഒതുക്കി, ബാഗിൽ പുസ്തകങ്ങളും നോട്ട്ബുക്കുകളും വച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ മുഖത്തെ ക്ഷീണം അവൾക്കുതന്നെ തോന്നി.

മൊബൈൽ എടുത്തപ്പോൾ പാർവതിയുടെ ഓർമ്മ വീണ്ടും വന്നു.

ചാറ്റ് തുറക്കണമെന്നു തോന്നി.

പക്ഷേ അവൾ ഫോൺ തിരികെ വച്ചു.

അടുക്കളയിൽ എത്തിയപ്പോൾ ഗ്രൈസ് അവൾക്കായി ഭക്ഷണം എടുത്തുവച്ചിരുന്നു.

“ഇരിക്ക്.”

“ഗ്രൈസ്, സമയം പോകുന്നു.”

“അഞ്ച് മിനിറ്റ് ഇരുന്നാൽ കോളേജ് അടച്ചുപൂട്ടില്ല.”

ഗായത്രി ചിരിച്ചുകൊണ്ട് ഇരുന്നു.

“നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു?”

ഗ്രൈസ് ഉടൻ മറുപടി പറഞ്ഞു.

“അത് ഇപ്പോൾ ചിന്തിക്കേണ്ട. ആദ്യം ഭക്ഷണം കഴിക്ക്.”

ഗായത്രി അവളെ നോക്കി. ആ നിമിഷം അവൾക്ക് ഒരു കാര്യം വ്യക്തമായി തോന്നി—എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരാൾ അല്ലെങ്കിലും, താൻ തളർന്നുപോകുമ്പോൾ ഒന്നും ചോദിക്കാതെ അരികിൽ നിൽക്കുന്ന ഒരാൾ ഗ്രൈസ് ആയിരുന്നു.

ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ ഗ്രൈസ് അവളുടെ ബാഗ് കൈമാറി.

“ശരി, ഞാൻ പോകുന്നു.”

“ശ്രദ്ധിച്ച് പോ.”

ഗായത്രി വാതിലിനരികിലെത്തി തിരിഞ്ഞുനോക്കി.

“ഗ്രൈസ്…”

“എന്താ?”

“ഒന്നുമില്ല.”

“പറയാൻ തോന്നുമ്പോൾ പറഞ്ഞാൽ മതി.”

ഗായത്രി ചെറുതായി പുഞ്ചിരിച്ചു.

“ശരി.”

അവൾ പുറത്തേക്ക് ഇറങ്ങി.

വാതിൽ അടഞ്ഞതിന്

ശേഷവും ഗ്രൈസ് കുറച്ചുനേരം അവിടെ തന്നെ നിന്നു. ഗായത്രി പുറത്തുപോകുമ്പോൾ എപ്പോഴും തിരിഞ്ഞുനോക്കാറുണ്ടെന്ന് അവൾക്കറിയാമായിരുന്നു. ഇന്നും അതുതന്നെയായിരുന്നു.

കഴിഞ്ഞ രാത്രിയിൽ മുതൽ അവരുടെ ബന്ധത്തിന് വലിയ വാക്കുകളൊന്നും ആവശ്യമില്ലായിരുന്നു. ചിലപ്പോൾ ഒരു കപ്പ് ചായ, സമയത്ത് കഴിക്കണമെന്ന് പറയുന്ന ഒരു ശാസനം, ഒന്നും ചോദിക്കാതെ കൂടെയിരിക്കുന്ന ഒരു നിശ്ശബ്ദത—അത്രയൊക്കെയായിരുന്നു ആ സൗഹൃദത്തിന്റെ ആഴം.

ബാക്കിയുള്ളവരെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടി തകർന്നപ്പോൾ ഗ്രൈസ് മാത്രം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു. തലേന്നും, അന്നും, ഒന്നും യാതൊരു വിധമായ കഴപ്പിന്റെ ചിന്തകളും അവളിൽ പ്രതിഭളിച്ചില്ല എന്നത് ഒരു വലിയ അത്ഭുതമായി തോന്നി.

പാർവതിയോട് ഉള്ള അവളുടെ സ്നേഹം സത്യമായിരുന്നു. അവളുടെ പിണക്കം അവളെ വല്ലാതെ തകർത്തു കളഞ്ഞിരുന്നു. മമ്മയോടും ടീമിനോടും ഉള്ള ദേഷ്യത്തെക്കാൾ പാർവതി തന്നോട് അകന്നു പോയതിൽ ഉള്ള പരിഭവം അവളെ വേട്ടയാടി.

കോളേജിൽ വെച്ചും അവൾ വളരെ ഡെസ്പ് ആയി ആണ് പെരുമാറിയത്. അന്ന അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിലൊന്നും വിശ്വാസം വന്നില്ല.

അവൾ പരമാവധി അന്നയിൽ നിന്ന് പോലും ഒഴിഞ്ഞു മാറി.

അത് മനസ്സിലാക്കിയ അന്ന മമ്മയ്ക്ക് മെസ്സേജ് ഇട്ടു.

അന്ന : ഗായത്രി ആകെ തകർന്നു നിൽക്കുക ആണ്…

മമ്മ : ഗുഡ്… അവൾക്ക് ഞാൻ ഇന്നൊരു സമ്മാനം കൂടി കൊടുക്കുന്നുണ്ട്…

അന്ന : അത്രയ്ക്ക് വേണോ? അവൾ വല്ല കടുങ്കയ്യും ചെയ്താൽ?

മമ്മ : അത് അപ്പോൾ നോക്കാം….

അന്ന : ഓക്കേ….. എങ്കിൽ ശെരി.

അന്നയുമായുള്ള ചാറ്റ് കട്ട് ചെയ്ത ശേഷം മമ്മ അടുത്ത ഒരു നമ്പറിലേക്ക് മെസ്സേജ് ഇട്ടു.

മമ്മ : എന്തായി?

വിൻസി : ഓൾ സെറ്റ്….

തന്റെ ഫോണിൽ വന്ന മെസ്സേജ് തുറന്നതും മമ്മയുടെ കണ്ണുകൾ വിടർന്നു.

നൈസ്…. അവൾ മനസ്സിൽ പറഞ്ഞു

മമ്മ : ഗുഡ്….. അപ്പോൾ വൈകിട്ട്

Leave a Reply

Your email address will not be published. Required fields are marked *