ഹരികാണ്ഡം – 1 3

സ്കൂലേക്കിറങ്ങി. സോമൻ സാര് വെളിയിൽ നില്കുന്നു. എങ്ങിനെ ഹരി സ്ഥാലമൊക്കെ ഇഷ്ടപ്പെട്ടോ, ചിരിച്ചു കൊണ്ട് ഉവ്വ് എന്നുത്തരം നൽകി. ഞാൻ ഒന്ന് DEO ഓഫീസിൽ വരെ പോകുവാ, ഉച്ചത്തേക്ക് സ്കൂളിലേക്ക് വരും. ഞാൻ തലയാട്ടി ഇറങ്ങി നടന്നു. പോർച്ചിലിരിക്കുന്ന സ്കൂട്ടർ അപ്പോഴാണ് കണ്ണിൽ പെട്ടത്. മൂടിയ തുണിയിൽ നിറയെ പൊടി പിടിച്ചിരിക്കുന്നു. ഞാൻ നോക്കുന്ന കൊണ്ടാണെന്ന് തോന്നുന്നു, മോൻ്റെയാ, എനിക്കോടിക്കാൻ അറിയില്ല, ഹരി ഓടിക്കുവോ. തലയാട്ടി, അവനോടോന്നു ചോദിക്കട്ടെ, സമ്മതിക്കുവാണെ ഹരി ഉപയോഗിച്ചോ. നമുക്കൊരുമിച്ചു പോകാമല്ലോ സ്കൂളിലേക്ക്. ഞാൻ ചിരിച്ചുകൊണ്ട് മൂടിയ തുണി ഒന്ന് മാറ്റി നോക്കി. ചാരനിറത്തിലുള്ള ഒരു വിജയസൂപ്പർ, കിട്ടിയാൽ നന്നായിരുന്നേനെ എന്ന് മനസ്സിൽ പറഞ്ഞു. സാറിനോട് പോകുവാ എന്നും പറഞ്ഞു ഇറങ്ങി നടന്നു.

ആലീസിനെ ഒന്ന് കാണണം എന്ന് തോന്നി, കടയിലേക്ക് കയറിച്ചെന്നു. രണ്ടു പേന വാങ്ങിച്ചു, വൃത്തിയായ നിരനിരയായ പല്ലുകൾ കാണാൻ നല്ല ഭംഗി. ഈ സുന്ദരി എങ്ങിനെ ആ കോന്തൻ മാത്യൂസിന് കിട്ടി എന്നോർത്ത് ചിരി വന്നു. ചേച്ചിക്ക് കുട്ടികളൊക്കെ, എന്ന ചോദ്യത്തോടെ ആ ചിരി മാഞ്ഞു. ഒന്നും ആയിട്ടില്ല മാഷെ എന്ന ഉത്തരത്തിൽ ആ വിഷാദം ഞാൻ അറിഞ്ഞു. സാരമില്ല, അതൊക്കെ സമയത്തു ശെരിയായിക്കോളും എന്നൊരു ഭംഗിവാക്ക് പറഞ്ഞു. ഇനി എന്നാകാനാ മാഷെ, എനിക്ക് മുപ്പത്തിയഞ്ചു കഴിയാറായി, പതിമൂന്നു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇതൊക്കെ ഒരു പ്രായമാണോ ചേച്ചി ഇനിയും സമയമുണ്ടെന്നു പറഞ്ഞതിന് ചിരി മറുപടിയായി കിട്ടി. ഏതെങ്കിലും ഡോക്ടറെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് പട്ടണത്തിലെ ഏതോ ഡോക്ടറുടെ പേര് പറഞ്ഞു. പൈസ വാങ്ങുമ്പോൾ ശ്രദ്ധിച്ചു, നഖങ്ങളുടെ നിറം മാറിയിരിക്കുന്നു. നേരിയ ചുവന്ന നിറം, ഞാൻ നോക്കുന്ന കണ്ടിട്ടാകണം ഇന്നലത്തെ കളർ അത്ര നല്ലതായിരുന്നില്ല, അത് കൊണ്ട് മാറ്റി. മുഖത്തു നേരിയ നാണമുണ്ടോ എന്നൊരു സംശയം, ഞാനാ വിരലുകളിൽ ഒന്ന് തൊട്ടു. ചേച്ചി എല്ലാ ദിവസും നിറം മാറ്റുകയാണേൽ ഞാൻ എന്നും രാവിലെ വരേണ്ടി വരുമല്ലോ എന്ന് പറഞ്ഞപ്പോ, എല്ലാ ദിവസവും ഒന്നും മാറ്റാൻ സമയമുണ്ടാകില്ല മാഷെ, പക്ഷെ എല്ലാ ദിവസവും വന്നോളൂട്ടോ എന്ന് പതിയെ പറഞ്ഞു. ഞാനാ കൈകൾ എൻ്റെ കൈക്കുള്ളിലാക്കി ഒന്ന് തെരുപ്പിടിച്ചു. ഒരു കൂട്ടം കുട്ടികൾ കടയിലേക്ക് വരുന്ന കണ്ടു ഞാൻ ഇറങ്ങി സ്കൂളിലേക്ക് നടന്നു. തിരിഞ്ഞു നോക്കി, പതിവ് പുഞ്ചിരി കിട്ടി.

ആദ്യത്തെ അവർ ക്ലാസില്ലായിരുന്നു. പാതിവർഷത്തിൽ നിന്നാണ് പഠിപ്പിക്കേണ്ടത്. രണ്ടാമത്തെ അവർ ക്ലാസ്സിലേക്ക് പോയി, സയൻസാണ് വിഷയം. ആറിലും ഏഴിലുമായി ഉച്ച വരെ നിർത്താതെ ക്ലാസുകൾ, ക്രിസ്മസ് പരീക്ഷക്കിനി ഒന്നര മാസം കൂടിയേ ഉള്ളു, ഒരുപാടു പഠിപ്പിച്ചു തീർക്കാനുണ്ട്. സ്റ്റാഫ്റൂമിലേക്ക് ചെന്നപ്പോൾ ഉച്ചഭക്ഷണം മേശയിൽ ഇരിക്കുന്നുണ്ട്. വനജ ഒരു കാപ്പിപ്പൊടി നിറത്തിലുള്ള സാരിയിൽ അവിടിരിക്കുന്നുണ്ട്. സോമൻസാറിൻ്റെ അവിടാണല്ലേ താമസം, ഞാൻ തലയാട്ടി. എല്ലാവരും ഊണിൻ്റെ തയ്യാറെടുപ്പിലാണ്. ഞാനും കൂടെ ഇരുന്നുണ്ടു. എല്ലാവരും കുഴപ്പമില്ലാത്തവരെന്നു തോന്നി, മാഷുമാരിൽ അബ്ദുള്ള മാഷൊരു കോഴിയെണെന്നു തോന്നുന്നു. വനജയെ നോക്കി ചോര കുടിക്കുന്നത് കണ്ടു.

അസ്വസ്ഥയായി അവൾ എല്ലാ രണ്ടു മിനിട്ടിലും സാരി വലിച്ചിടാൻ നോക്കുന്നു. ഞാൻ ഒന്ന് നോക്കി ചിരിച്ചു. ഊണ്കഴിഞ്ഞു എല്ലാവരും പുറത്തേക്കുനടന്നു. കഴുകാൻ പ്ലേറ്റ് എടുത്തപ്പോ വനജ പറഞ്ഞു അവിടെ വെച്ചേരെ മാഷെ, ഇപ്പൊ ആ നാണിത്തള്ള വന്നു കഴുകിവെച്ചോളും. മാസം ഒരു നൂറു രൂപ കൊടുത്തിരുന്ന്നാ മതി, ഞാൻ തലയാട്ടി പുറത്തേക്കു നടന്നു. കൈ കഴുകി മാറിയപ്പോ അബ്ദുള്ള മാഷ് ചോദിച്ചു, വരുന്നോ മാഷെ, ഒന്ന് നടന്നിട്ടു വരാം, ഞാൻ തലയാട്ടി കൂടെ നടന്നു. സ്കൂൾ ഗ്രൗണ്ടിന് പുറകിലുള്ള ചെറുവഴിയിലൂടെ നടന്നൊരു മൺറോഡിലേക്കെത്തി. അവിടൊരു മുറുക്കാൻ കട, അബ്ദുള്ള മാഷൊരു സിഗരെറ്റ് കത്തിച്ചു, വലിക്കുവോ മാഷെ, വല്ലപ്പോഴും എന്ന് പറഞ്ഞു ഞാനും ഒരു സിഗരെറ്റ് വാങ്ങി കത്തിച്ചു. മൂന്ന് ദിവസം കൂടിയാണ് വലിക്കുന്നത്, ആത്മാവിന് ഒരു സുഖം. കാശെടുത്തില്ലല്ലോ മാഷെ എന്ന് പറഞ്ഞപ്പോ, അബ്ദുള്ള പറ്റുബുക്കെടുത്തു നീട്ടി. ആഴ്ചയിലൊരിക്കൽ തീർത്താൽ മതി മാഷെ. ഞാൻ എൻ്റെ വക ഒരു പുതിയ താളിലേക്കെഴുതി. കോയക്കുട്ടിയുടെ കടയിൽ അത്യാവശ്യ സാധനങ്ങളൊക്കെ ഉണ്ടായിരുന്നു. വിവിധ ഇനം മുട്ടായികൾ, ബീഡി, സിഗരെറ്റ്, മുറുക്കാൻ പിന്നെ സൈക്കിൾ പഞ്ചറൊട്ടിക്കലും. സിഗരെറ്റും വലിച്ചു തീർത്തു തിരിച്ചു നടന്നു. അബ്ദുള്ള മാഷൊരു രസികനാണ്, സ്കൂളിലുള്ള സകല വാർത്തകളും ചുരുക്കത്തിൽ പറഞ്ഞു.

Updated: October 16, 2025 — 4:18 pm

Leave a Reply

Your email address will not be published. Required fields are marked *