ഹരികാണ്ഡം – 2 4

മക്കളൊക്കെ വരാറില്ലേ ചേച്ചീ എന്ന് ചോദിച്ചപ്പോ ഇനി ക്രിസ്മസ് വെക്കേഷനെ ഉണ്ടാകൂ എന്ന് പറഞ്ഞു. ചേച്ചി ഇറങ്ങി, ഞാൻ ബുക്കിലേക്ക് ചേക്കേറി, ഉറക്കം വന്നപ്പോൾ പോയിക്കിടന്നു.

അലസതയുടെ ഞായറാഴ്ച, എഴുന്നേറ്റപ്പോ ഒൻപതു മണിയാകുന്നു. രാവിലെ ചായ വന്നില്ല, പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു താഴേക്കിറങ്ങി ചെന്നു. ചേച്ചിയാണ് അടുക്കളയിൽ, കമല ഞായറാഴ്ച വരാറില്ല എന്ന് പറഞ്ഞു. നീ ഇരിക്ക്, ഞാൻ ഇപ്പൊ ദോശ തരാം, എഴുന്നേറ്റപ്പോ വൈകി, ചേച്ചി പറഞ്ഞത് കേട്ട് ഞാൻ അടുക്കളയിലെ സ്ലാബിലേക്കു കയറി ഇരുന്ന് ചേച്ചി ദോശ ഉണ്ടാക്കുന്നതും നോക്കി ഇരുന്നു.

രണ്ടു ദോശയായതും ഒരു പ്ലേറ്റിലാക്കി ചമ്മന്തിയുമൊഴിച്ചു എനിക്ക് നീട്ടി. ഞാനാ ദോശ കഴിച്ചതും രണ്ടെണ്ണം കൂടി വന്നു. ഒരു മത്സരമായി കണ്ടു ദോശ ഞാൻ ഏഴെട്ടെണ്ണം കഴിച്ചു. എപ്പോഴാ ചേച്ചി പോകണ്ടേ, ഒരു പതിനൊന്നു മണിയാകുമ്പോ ഇറങ്ങാം. എനിക്ക് തുണിയെടുക്കാൻ കുറച്ചു സമയം വേണം, വൈകിട്ടാകുമ്പോഴേക്കും തിരിച്ചും പോരാം. ഞാൻ സമ്മതിച്ചു പ്ലേറ്റും വെച്ച് പുറത്തേക്കിറങ്ങി.

പതിനോന്നു മണിയായപ്പോഴേക്കും ഒരുങ്ങി ഇറങ്ങിച്ചെന്നു, ചേച്ചി റെഡിയായി ഇരിക്കുന്നുണ്ട്. സ്കൂട്ടർ എടുത്തപ്പോ ചേച്ചി ചോദിച്ചു ബസിന് പോയാപ്പോരേടാ, എനിക്കീ സാധനത്തിൽ കയറുന്നതു പേടിയാ, ചേച്ചി ധൈര്യമായി വാ, ഞാൻ ഒരു എക്സ്സ്പേർട്ടാണ് എന്നും പറഞ്ഞു സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. ചേച്ചി മനസ്സില്ലാമനസ്സോടെ കയറിയിരുന്നു. ഞാൻ പതിയെ ആണ് ഓടിച്ചത്.

അര മണിക്കൂറെടുക്കണ്ടയിടത്തു മുക്കാൽ മണിക്കൂറെടുത്താണ് എത്തിയത്. ഒരു മുന്തിയ കടയിലേക്കാണ് ചേച്ചി പോകാൻ പറഞ്ഞത്. ചെന്നപാടെ സാരികൾ ഉള്ളയിടത്തേക്കാണ് പോയത്. കൊറേ സാരികൾ വലിച്ചിട്ടു നോക്കാൻ തുടങ്ങി. ഒന്നര മണിക്കൂറു കഴിഞ്ഞിട്ടും ഒന്നും ആയിട്ടില്ല. ചേച്ചി എഴുന്നേറ്റു എന്നേയും വലിച്ചു പുറത്തേക്കു നടന്നു. ഇവിടെ ഒന്നും നല്ലതില്ലെടാ കുട്ടാ, നമുക്ക് അപ്പുറത്തെ കട നോക്കാം.

അടുത്ത കടയിലേക്ക് പോകും വഴി ഉച്ചഭക്ഷണം കഴിച്ചു. പോറോട്ടയാണ് ഓർഡർ ചെയ്തത്, ചേച്ചിക്ക് മുട്ടക്കറിയും എനിക്ക് ബീഫ് റോസ്റ്റും, വയറു നിറഞ്ഞപ്പോൾ ഒരു ആശ്വാസം. അടുത്ത കട മുന്പത്തേക്കാട്ടിലും വലുതായിരുന്നു. സാരിക്ക് ഒരു നില തന്നെ ഉണ്ട്. ചേച്ചിയെ സാരി തിരയാൻ വിട്ടു ഞാൻ പുറത്തു പോയി ഒരു സിഗരറ്റ് വലിച്ചിട്ടു വന്നു.

ഒരു മണിക്കൂറു കൊണ്ട് ചേച്ചി അഞ്ചു സാരി സെലക്ട് ചെയ്തെന്നെ വിളിച്ചു. അതിൽ നിന്ന് മൂന്നെണ്ണം എടുക്കണം, ഞാൻ പറയുന്നതെടുക്കാം എന്നാണ് പറയുന്നേ, നല്ലതെന്നു തോന്നിയ മൂന്നെണ്ണം ഞാൻ ചൂണ്ടിക്കാണിച്ചു. രണ്ടു വില കുറഞ്ഞ സാരി കമലക്കും വാങ്ങി എന്നെ അവിടെ നിർത്തി വേറെ എന്തെല്ലാമോ വാങ്ങിക്കാനുണ്ടെന്നു പറഞ്ഞു പോയി, അടിവസ്ത്രങ്ങളാകും. തിരികെ വന്നു എന്നെയും വലിച്ചുകൊണ്ട് ആണുങ്ങളുടെ ഭാഗത്തേക്ക് പോയി, എനിക്കൊരു ഷർട്ട് എടുത്തു തന്നു. വേണ്ട എന്ന് ആവുന്ന പറഞ്ഞു നോക്കിയെങ്കിലും സമ്മതിച്ചില്ല. ബില്ലുമടച്ചു ഇറങ്ങുമ്പോൾ നാലു മണിയായി.

പോരുന്ന വഴി ചേച്ചി ഒരു വീട്ടിൽ പോകണമെന്ന് പറഞ്ഞു, കൂട്ടുകാരിയാണത്രെ. അവിടെ ചെന്നപ്പോഴാ അറിഞ്ഞേ കൂട്ടുകാരി തന്നെ തയ്യൽക്കാരി എന്ന്, ബ്ലൗസ് തയ്പ്പിക്കാൻ കൊടുക്കാൻ വന്നതാണ്. ഞാൻ ഇറയത്തു കാത്തിരുന്നു, അര മണിക്കൂർ കഴിഞ്ഞാണ് ചേച്ചി പുറത്തേക്കു വന്നത്. വന്നപാടേ കൂട്ടുകാരി എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു, എന്താ ഹരീ വിശേഷങ്ങൾ. ഞാൻ ഞെട്ടി, ചേച്ചി എന്നെക്കുറിച്ചു പറഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ഞാൻ സുഖം എന്ന് തലയാട്ടി, പുറത്തേക്കിറങ്ങി.

വരുന്ന വഴി ആലീസിൻ്റെ കടയിലേക്കൊന്നു നോക്കി, അടഞ്ഞു കിടക്കുന്നു. ഞായർ അവധിയായിരിക്കും എന്നൂഹിച്ചു. അഞ്ചു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും. ഞാൻ മടുത്തിരുന്നു. ചേച്ചിയെ ഇറക്കി ഞാൻ സ്കൂട്ടർ ഒതുക്കി.

ഹരീ, ഞാൻ മൂന്നു സാരിയും ഒന്നുടത്തു കാണിക്കാം, ഏതാ നല്ലതെന്നു പറയുവോ. നീ പറയുന്നതുടുത്തു കല്യാണത്തിന് പോകാം, എനിക്കെല്ലാം നല്ലതെന്നാ തോന്നുന്നേ. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം ചേച്ചീ എന്ന് പറഞ്ഞു മുകളിലേക്ക് നടന്നു. ആ നീ കുളിച്ചു വാ, അപ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം എന്ന് പറഞ്ഞു ചേച്ചി അകത്തേക്ക് പോയി. ഒന്ന് വിസ്തരിച്ച്‌ കുളിച്ചു. ഒരു കൈലിയും ഷർട്ടും എടുത്തിട്ട് ഞാൻ താഴെക്കു ചെന്നു.

Updated: October 16, 2025 — 4:23 pm

Leave a Reply

Your email address will not be published. Required fields are marked *