ഹരികാണ്ഡം – 4 2

നോക്കിയപ്പോൾ ധന്യയാണ്, എനിക്കുള്ള ഭക്ഷണവുമായി വന്നതാണ് അവൾ. സ്റ്റെപ് കയറി വന്നിട്ട് ഭക്ഷണപ്പൊതി ടീപ്പോയിൽ വെച്ച് അവൾ സോഫയിലേക്കിരുന്നു. മാഷ് നല്ല വലിയാണല്ലേ, എന്തൊരു മണമാണ് ഇവിടെയൊക്കെ, എനിക്കീ മണമടിക്കുന്നതെ കലിയാ. അച്ഛൻ്റെ വലി കാരണം ഒരു വെറുപ്പായിപ്പോയി ഈ മണത്തോട്. അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ മിണ്ടാതെ അകത്തു കയറി കൈയും വായും കഴുകി തിരിച്ചു വന്നു. നീ എങ്ങിനാ വന്നേ, ഞാൻ ചോദിച്ചു. നടന്നാ വന്നേ, ഇരുട്ടിത്തുടങ്ങിയത് കൊണ്ട് പേടിയായിരുന്നു. എങ്ങും നോക്കാതെ നടന്നും ഓടിയുമാ വന്നത്. അവളൊന്നു ചിരിച്ചു. നിനക്കെന്നാ പേടിയാണോ, ഞാൻ ഒന്ന് കളിയാക്കി. രാത്രി പാമ്പും തവളയുമൊക്കെ കാണില്ലേ, എനിക്ക് പേടിയാ, അവളുടെ മുഖത്തൊരു ദൈന്യ ഭാവം.

അപ്പൊ നീ എങ്ങിനെ തിരിച്ചു പോകും, ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അത് മാഷ് കൊണ്ട് വിടണം. ഞാൻ ഒറ്റയ്ക്ക് പോകില്ല. അവൾക്കു ശെരിക്കും പേടിയുണ്ടെന്നു തോന്നി. ഞാൻ കൊണ്ടുവിടുമൊന്നും ഇല്ല, എനിക്ക് വേറെ പണിയുണ്ട്, ഞാൻ ഒന്ന് കളിപ്പിക്കാൻ നോക്കി. എന്നാ ഞാൻ ഇവിടെ കിടക്കും, രാവിലെ പൊക്കോളാം എന്നവൾ എടുത്ത പടി മറുപടി പറഞ്ഞു. എന്നാ അത് മതി എന്നും പറഞ്ഞ് ഞാൻ ഫുഡ് കഴിക്കാൻ ഇരുന്നു.

പ്ലേറ്റെടുത്ത് അവളെനിക്ക് വിളമ്പിത്തന്നു, എൻ്റെ അടുത്തിരുന്നു ഞാൻ ഉണ്ണുന്നതും നോക്കി ഇരുന്നു. ഇടക്കൊരു ഉരുള ഞാൻ അവൾക്ക് നീട്ടി, കൊതി കിട്ടണ്ടല്ലോ എനിക്ക് ഞാൻ ചിരിച്ചും കൊണ്ട് പറഞ്ഞു. ഞാൻ ഉണ്ടതാ മാഷെ,എന്നാലും മാഷ് തന്നതല്ലേ വാങ്ങിച്ചേക്കാം എന്ന് പറഞ്ഞവൾ വാ തുറന്ന് എൻ്റെ കൈയിലിരുന്ന ഉരുള വാങ്ങിച്ചു.

ഊണ് കഴിഞ്ഞ് അവൾ പത്രങ്ങളൊക്കെ എടുത്ത് വെച്ചു. പ്ലേറ്റ് ബാത്‌റൂമിൽ കയറി കഴുകി വെച്ച് പുറത്തേക്കു വന്നു. ഞാൻ അകത്തു കയറി കൈ കഴുകി വന്നപ്പോൾ അവളെവിടെ ഇരുന്ന ബുക്കുകൾ തിരയുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നൊരു ചുമട് ഞാൻ വീട്ടിലെത്തിച്ചിരുന്നു. ഓരോന്നായി വായിച്ചു തീർക്കും, കൊണ്ടുപോയി കൊടുക്കും.

ഞാൻ അവളുടെ അടുത്തിരുന്ന് കൊണ്ട് ചോദിച്ചു, വായിക്കാറുണ്ടോ നീ. അവളൊന്നു ചിരിച്ചു, പഠിക്കാൻ ഉള്ള പുസ്‌തകം തന്നെ വായിക്കാൻ പറ്റുന്നില്ല, പിന്നെ അല്ലെ ഇതൊക്കെ, അഞ്ജന ചേച്ചി ചോദിച്ചായിരുന്നു കൊറച്ചു ബുക്കൊക്കെ എവിടെ കിട്ടുമെന്ന്, ഞാൻ പറഞ്ഞേക്കാം മാഷിനെ കാണാൻ.

അതിനവൾ നാളെ പോകില്ലേ, കല്യാണമൊക്കെ കഴിഞ്ഞു വന്നാൽ, ഞാൻ ചോദിച്ചു. ഇല്ല, ചേച്ചി ഇവിടെ കൊറച്ചു ദിവസം കാണും, ചേച്ചിയുടെ കല്യാണം ഉറപ്പിച്ചതല്ലേ അപ്പൊ അമ്മായിയുടെ കൂടെ ഇനി നില്ക്കാൻ പറ്റില്ലല്ലോ എന്ന് പറയുന്ന കേട്ടു. അവൾ പറഞ്ഞു. എന്തായാലും നിർമലച്ചേച്ചിയെ കൊറച്ചു ദിവസം തനിച്ചുകിട്ടില്ല എന്നുറപ്പായി.

മാഷ് ആള് കള്ളനാ കേട്ടോ, ഇന്നലെ തീയേറ്ററിൽ എന്തിനാ കൈ പിടിച്ചത്, ഞാൻ ഉറക്കെ ചിരിച്ചിട്ട് ചോദിച്ചു, ഞാൻ അല്ലല്ലോ, നീയല്ലേ ആദ്യം പിടിച്ചത്. അവളൊന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു, എനിക്കിഷ്ടമാ മാഷിനെ, എനിക്കൊരുത്തൻ ഉണ്ടായിപ്പോയി പ്രേമിക്കാൻ. അല്ലേ ഞാൻ കേറി പ്രേമിച്ചേനെ. ഞാൻ അമ്പരന്ന് അവളെ നോക്കി.

അതാരാടീ നിൻ്റെ കാമുകൻ, ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. ഒന്ന് നാണിച്ചിട്ട് അവൾ പറഞ്ഞു, ഉണ്ട്, വീട്ടിൽ ഒക്കെ അറിയാം, എൻ്റെ പഠിത്തം കഴിഞ്ഞാൽ കല്യാണം ഉണ്ടാകും. ഇവിടെ തന്നെ ഉള്ളതാ, പേര് സനീഷ്. ടൗണിൽ ഒരു തയ്യൽക്കട ഉണ്ട്. മാഷിൻ്റെ അത്ര സുന്ദരനൊന്നും അല്ല, പക്ഷേ സ്നേഹമുള്ളവനാ. അവൾ ചിരിച്ചു.

ഞാൻ അവളുടെ നേരെ തിരിഞ്ഞ് ചോദിച്ചു, അപ്പൊ അവൻ ഇല്ലായിരുന്നെ നീ എന്നെ പ്രേമിക്കുവായിരുന്നോ. അവൾ ഒന്ന് മുഖം കോണിച്ചിട്ടു പറഞ്ഞു, അയ്യടാ, പൂതി കൊള്ളാം. പിന്നെ ഒന്ന് ചിരിച്ചു, ഇഷ്ടമല്ലായിരുന്നേ കൈ പിടിക്കാൻ സമ്മതിക്കുവായിരുന്നോ മാഷെ.. ഞാൻ വെറുതേ ചിരിച്ചു.

അവളുടെ അടുത്തേക്കല്പം നീങ്ങിയിരുന്നിട്ട് ആ മെലിഞ്ഞ കൈപ്പത്തിയുടെ പുറത്തൊന്ന് തൊട്ടു. അല്പം നീണ്ട വെളുത്ത നഖങ്ങൾ അവളുടെ കൈകൾക്ക് അഴകായി തോന്നി. ഒന്ന് തെരുപ്പിടിച്ചു.

Updated: October 16, 2025 — 4:32 pm

Leave a Reply

Your email address will not be published. Required fields are marked *