ഞാൻ വെറോരക്ഷരം പറയാതെ അവരുടെ മറുപടി കിട്ടിയേ തീരൂ എന്ന വാശിയിൽ അവരെ തന്നെ നോക്കി നിന്നു…….!
“അത് അത് പിന്നെ നീ നീ എന്റെ കയ്യിൽ കയറി പിടിച്ചില്ലേ. എന്നെ ഉമ്മ വയ്ക്കാൻ നോക്കിയില്ലേ”..!!!!
അവർ നിന്ന് വിക്കി…..
“വാട്ട്”..!!!
എന്റെ ശബ്ദം വല്ലാതങ്ങു ഉയർന്നു പോയി. ആരെങ്കിലും കേട്ടു കാണുമോ എന്ന ഭയപ്പാടോടെ മേമ വാതിലിനടുത്തേയ്ക്ക് നോക്കി…….!
“ഉമ്മ വയ്ക്കനോ. നിങ്ങൾക്കെന്താണ് ഹേ ഭ്രാന്തുണ്ടോ ആര് എപ്പോ ഉമ്മ വച്ചെന്ന”..!!!!
ഞാൻ ശെരിക്കും അന്തം വിട്ട് പോയിരുന്നു. ചെയ്യാത്ത ഒരു കാര്യത്തെ കുറിച്ചാണ് അവർ പറയുന്നത് അതിന്റെ പേരിലാണ് പലതും എനിക്ക് കേൾക്കേണ്ടി വന്നത്
എന്റെ മേലാസകാലം വലിഞ്ഞു കയറി……!
എനിയ്ക്കറിയണം മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു കാര്യം എങ്ങനെ നടന്നെന്നു.
എന്ത് പ്രശ്നം ഉണ്ടായാലും അത് പറയാതെ ഞാൻ വാതിൽ തുറക്കില്ല…….!
“നീ… നീ ഇങ്ങനെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്റെ കൈ”..!!!!
മേമ കൈപ്പടം അവരുടെ ചുണ്ടിനരികിൽ മുട്ടിച്ചു……!
“എന്റെ ദൈവമേ”..!!!!
ഞാൻ ശെരിക്കും തലയിൽ കൈ വച്ചു പോയി. എന്റെ ഓർമ്മയിൽ അങ്ങനെ ഒരു സംഭവമേ ഉണ്ടായിരുന്നില്ല.
ഇനിയെന്ത് പറയണമെന്ന് ഒരു ഊഹവുമില്ലാതെ ഒരു തളർച്ചയോടെ ഞാൻ ചുമരിലേയ്ക് ചാരി…..!
എന്ത് പറഞ്ഞാലും അവർ വിശ്വസിക്കില്ല. അതിനവർക്ക് കാരണവും ഉണ്ട്. അനുഭവങ്ങൾ ഒരുപാട് ഞാനായിട്ട് തന്നെ ഉണ്ടാക്കികൊടുത്തിട്ടുണ്ട്…….!
“പിന്നെ നീയെന്തിനാ എന്റെ കയ്യിൽ പിടിച്ചത്.എന്നിട്ടിങ്ങനെ ചുണ്ടിന്റെ അടുത്ത് വരെ കൊണ്ട് പോകുകയും ചെയ്തു”..!!!!
ഒരല്പം ഭയാശങ്ക ഉണ്ടെങ്കിലും വാക്കുകളിൽ ഈർഷ്യ പ്രകടമായിരുന്നു.
ഞാനാ മുഖത്തേയ്ക്ക് നോക്കി. പെട്ടന്നവർ നോട്ടം മാറ്റിക്കളഞ്ഞു……!
“അതിനു മുന്നേ നിങ്ങൾ എന്തായിരുന്നു മേമേ ചെയ്തു കൊണ്ടിരുന്നത്. ഓർമ്മയുണ്ടോ എനിക്ക് വേദനിച്ചപ്പോൾ ഞാനാ കൈപ്പത്തിയിൽ ഒന്ന് പിടിച്ചു അതിന് അതിനാണോ നിങ്ങളെന്നെ പട്ടിയെന്നു വിളിച്ചത്”..!!!!
എന്റെ സ്വരം അല്പം പതറി പോയിരുന്നു. അടുത്ത നിമിഷം മിന്നൽ വേഗത്തിൽ ഞാനാ കൈയിൽ കടന്നു പിടിച്ചു……!
“ഇത് പോലെ ഒന്ന് പിടിച്ചതിനാണോ നിങ്ങൾ എന്നെ പട്ടിയെന്നു വിളിച്ചത്.കൊള്ളാം”..!!!!
എന്റെ ഉള്ളിലൊരു നീറ്റലനുഭവപ്പെട്ടു. മോശായി നോക്കിയപ്പോളാണ് അവരങ്ങനെ വിളിച്ചത് എങ്കിൽ ഞാൻ കെട്ടിരുന്നേനെ.പക്ഷെ അവരും ഒപ്പം ചേർന്ന് നിന്ന് തമാശ പോലെ ചെയ്തതിനു ഇത് പോലൊക്കെ കേൾക്കേണ്ടി വന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു……!
ഞാൻ മെല്ലെ ആ കൈ വിട്ട് മുഖത്തേയ്ക്ക് നോക്കി.
അവിടെ ഒരു കുറ്റബോധം ഉടലെടുക്കുന്ന പോലൊരു ഭാവം മാറി വരുന്നുണ്ടായിരുന്നു.
വാതിൽ കുറ്റിയെടുത്തു മലർക്കേ തുറന്നിട്ട് ഞാൻ ചുമരിൽ ചാരി തലയും താഴ്ത്തി നിന്നു……!
“നീ നീയെന്നെ വളരെ മോശമായിട്ട കാണുന്നത്
പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. തീരെ ശെരിയല്ലായിരുന്നു നോട്ടം”..!!!!
അവരുടെ സ്വരം ഒരല്പം മയപ്പെട്ടിരുന്നു
ഞാൻ ഒന്നും മിണ്ടാതെ അതെ പോലെ നിന്നതെ ഉള്ളു. എന്നിൽ നിന്നും എന്തെങ്കിലും വരുമോ എന്ന് കാത്തു ഒരു നിമിഷം അവർ മൗന ആയി.പിന്നെ മെല്ലെ എഴുന്നേറ്റു…….!
“പെ..പെട്ടന്ന് എനിക്കെന്തോ എന്തോ ദേഷ്യം വന്നു പോയി. കൈ അങ്ങോട്ട് കൊണ്ട് പോകുന്നത് കണ്ടപ്പോ. ഇന്നും ഇന്നലെയുമായി നടന്നതൊക്കെ ഓർത്തപ്പോ ആ ആ വാക്ക് അറിയാതെ പുറത്തു വന്നു പോയതാ”..!!!!
അവർ വല്ലാതെ പതറി കൊണ്ടാണ് അത് പറഞ്ഞത്വാ.ക്കുകൾ പലപ്പോഴും മുറിഞ്ഞു. കുറ്റബോധത്തിന്റെഅലകൾ ആ സ്വരത്തിൽ നല്ലത് പോലെ നിഴലിക്കുന്നുണ്ടായിരുന്നു…..!
“ശെരിയ ഞാൻ നിങ്ങളെ അങ്ങനെ നോക്കിയിട്ടുണ്ട്. മനുഷ്യനാണ് മേമേ.. ഈ കണ്ണെന്നു പറയുന്ന സാധനം അങ്ങോട്ടുമിങ്ങോട്ടും ഉരുളുന്നതിനിടയിൽ സംഭവിച്ചിട്ടുണ്ടാകാം. ആ നോട്ടം നിങ്ങളിൽ എത്തുന്ന സമയം മാത്രമായിരിക്കും നിങ്ങളത് ശ്രെധിച്ചിട്ടുണ്ടാവുക. അതിനു മുൻപ് ഞാൻ ചിലപ്പോ പാടത്തേയ്ക്കോ പറമ്പത്തേയ്ക്കോ ആയിരിക്കും നോക്കിയിട്ടുണ്ടാവുക. കല്ലിലെയ്ക്കോ പുല്ലിലെയ്ക്കോ കിളിയിലെയ്ക്കോ അങ്ങനെ ഏതിലെങ്കിലും ആയിരിക്കും. ഇടയ്ക്കു ആ നോട്ടം നിങ്ങളിലെയ്ക്ക് വരുമ്പോൾ മാത്രം നിങ്ങളത് ശ്രെധിച്ചു. എന്നിട്ടങ്ങു തീരുമാനിച്ചു.എന്റെ മനസ്സിൽ ആ നോട്ടം ആഭാസമല്ല. എനിക്കിഷ്ടപെടുന്ന സന്തോഷം തരുന്ന കാഴ്ചകളിലെയ്ക്ക് നോട്ടം പോകുന്നത് എനിക്കൊരിക്കലും മോശമായി തോന്നുകയുമില്ല.പക്ഷെ നിങ്ങള്ക്ക് പ്രതികരിയ്ക്കാമായിരുന്നു.എന്റെ പ്രവർത്തി നിങ്ങളിൽ അറപ്പുളവാക്കിയിരുന്നെങ്കിൽ ആ സമയത്ത് തന്നെ പ്രതികരിയ്ക്കാമായിരുന്നു. അടിക്കോ ഇടിക്കോ തെറി പറയുകയോ എന്ത് വേണമെങ്കിലും. ഒരു വാക്ക് മറുത്തു പറയാതെ എല്ലാം ഞാൻ ഏറ്റു വാങ്ങുമായിരുന്നു. കേട്ടിരിക്കുമായിരുന്നു. കാരണം നിങ്ങൾക്കതിൽ ന്യായമുണ്ട്. പക്ഷെ ഇപ്പൊ നിങ്ങൾ ഈ കാണിച്ച ഷോ ഉണ്ടല്ലോ. വിളിച്ച തെറി ഉണ്ടല്ലോ അതിൽ നിങ്ങൾക്ക് പറയാൻ ഒരു ന്യായവുമില്ല. കാരണം ഞാനങ്ങനെ ചെയ്തിട്ടില്ല ചെയ്യാൻ ശ്രെമിച്ചിട്ടുമില്ല.വിശ്വസിക്കാൻ വേണ്ടി പറയുന്നതല്ല വിശ്വസിക്കണമെന്നുമില്ല”..!!!!
