ഹേമലത എന്റെ മേമ – 6 30അടിപൊളി 

 

 

ങ്ഹാ.. ഇന്ന് ചിലപ്പോ പല്ല് തേച്ചു കാണില്ല.. നാട്ടുകാർക്ക് നാറ്റമടിയ്ക്കണ്ടല്ലോ എന്ന് കരുതിയാവും…ഞാൻ അറിയതൊന്നു ഊറി ചിരിച്ചു പോയി….!

 

 

കൃത്യം അതേ സമയം അവളുടെ കണ്ണുകൾ എന്റെ നേരെ നീണ്ടു…..!

 

 

ക്ഷണത്തിൽ ചിരിയടക്കിക്കോണ്ട് ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. മായേച്ചി അവളുടെ നോട്ടം ശ്രദ്ധിച്ചിരുന്നു. അവർ തലയൽപം ചെരിച്ച് എന്നെയൊന്നു പാളിനോക്കി…..!

 

 

“ദിവാകരൻ കൊച്ചേട്ടനെ മലർത്തിയടിച്ചെന്ന് കേട്ടല്ലോ….”!!

 

 

സ്റ്റീൽ പാത്രം നിലത്തു വീണതുപോലൊരു സൗണ്ട് കേട്ട് നോക്കുമ്പോൾ അകത്ത് കണക്കെഴുതിക്കൊണ്ടിരുന്ന ഉണ്ടമ്പൊരി ചേട്ടൻ്റെ ആശ്ചര്യം നിറഞ്ഞ കണ്ണുകൾ എന്നിലേക്ക് നീണ്ടിരിക്കുന്നു….!

 

“ഓഹ് അങ്ങനൊന്നുല്ല…”!!

 

 

ഞാൻ പെട്ടെന്ന് വിനയാന്വിതനായി….!

 

 

“ഏതായാലും നന്നായി അയാളെക്കൊണ്ട് വല്ല്യ ശല്യാരുന്നു . എന്നാലും ഒന്ന് സൂക്ഷിച്ചോ ആളൊരു മൂർഖനാ..!”!!

 

ഉണ്ടാമ്പാതിയരുടെ മുന്നറിയിപ്പ് നിറഞ്ഞ വാക്കുകൾ എൻ്റെ ഉള്ളിൽ ചെറുതല്ലാത്തൊരു ഭയമുണർത്തി…..!

 

മൈരൻ.. പേടിപ്പിച്ചു കൊല്ലും മനുഷ്യനെ “…..!

 

 

 

“ആഹ്..എന്നാ അയാളുടെ കാര്യം പോക്കാ.. ഇവനേ ബ്ലാക്ക് ബെൽറ്റാ അതും 3 തവണ”..!!!

 

 

ഒഴിഞ്ഞ പാത്രവുമായി ഉണുമ്പൊരിക്കരികിലേക്ക് നടക്കവേ മായേച്ചി എന്നെയൊന്നു പൊക്കി….!

 

 

എന്റെമ്മേ …ബിൽഡപ്പു തന്ന് ഈ പെണ്ണുമ്പിള്ള ആളെ കൊല്ലിക്കോ..!!

 

“ചേട്ടാ “..!!!

 

 

ഒരു കിളിനാദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എന്നാൽ പിന്നിലൊന്നും ആരെയും കണ്ടില്ല….!

 

“ചേട്ടാ.ഒഴിയ്ക്ക് “..!!!

 

 

വീണ്ടും ആ ശബ്ദം…..!

 

 

നോക്കുമ്പോൾ കാവ്യ അളവ് പാത്രം നീട്ടിപ്പിടിച്ച് എന്നെ നോക്കുകയാണ്….!

 

 

അയ്ശരി…അപ്പൊ ഇവിടുന്നായിരുന്നോ…..!

 

‘”സോറി മാസ്ക് വച്ചതോണ്ട് സൗണ്ട് വന്നത് എവിടുന്നാസ് മനസ്സിലായില്ല..!

 

 

ഞാനൊരു ചമ്മിയ ചിരി ചിരിച്ചു…..!

 

 

അട..! ഛെ….അവൾക്ക് വേണ്ടി സെലക്ട് ചെയ്‌തുവച്ചിരുന്ന സ്പെഷ്യൽ ചിരി ചിരിച്ചാ മതിയായിരുന്നു….!

 

 

ആകെ ഡസ്പടിച്ചു പോയെങ്കിലും ആ കണ്ണുകളിലൊരു പുഞ്ചിരി വിടരുന്നത് കണ്ടപ്പോൾ ഉള്ളൊന്നു കുളിർത്തു. കൊള്ളാം…ഐഡിയ കിട്ടി…! അപ്പൊ എന്റെ ചമ്മി മുഖമായിരിക്കും അവൾക്ക് കൂടുതലിഷ്ട‌ം…എന്നാ ഇനിയതൊരു ശീലമാക്കണം……!

 

 

“എന്താ പേര്..?”!!

 

 

അളവ് പാത്രത്തിലേക്ക് പാലൊഴിച്ചു കൊടുക്കുന്നതിനിടെ ഞാൻ പതിഞ്ഞ ശബ്ദ‌ത്തിൽ ചോദിച്ചു…..!”

 

 

അവളെന്റെ നേരെ മിഴികളുയർത്തി…..!

 

 

“”കാവ്യ “..!!!

 

 

“ഓഹ്…നൈസ് നയിം… പഠിക്ക്യായിരിക്കും…ല്ലേ….”

 

 

കോഴി ഒന്നുകൂടെ കൊക്കരിച്ചു. അടുപ്പമുണ്ടാക്കിയെടുക്കാനുള്ള ചാൻസ് കളയണ്ടല്ലോ….!

 

 

 

എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് നടന്നത്…..!

 

 

 

“ഹാ. അതൊക്കെ ഞാനിന്നലെത്തന്നെ നിന്നോട് പറഞ്ഞു തന്നതല്ലേ.. ഓർക്കുന്നില്ലേ !”!!

 

 

ആശ്ചര്യത്തോടെ ചോദിച്ചുകൊണ്ട് മായേച്ചി ഞങ്ങൾക്കരികിലെത്തി….!

 

 

ഞാൻ ശരിക്കും വിളറിപ്പോയി. അവർ അങ്ങനൊരു നീക്കം നടത്തുമെന്ന് ഞാൻ കരുതിയതേയില്ല…..!

 

 

‘”എപ്പോ.. ഹേയ്.”..!!!

 

 

വിളർച്ച മറയ്ക്കാൻ ഒരു ചിരി ഫിറ്റ് ചെയ്‌തുകൊണ്ട് ഞാനവരെ നോക്കി കണ്ണുരുട്ടി…!

 

 

“ആഹഡാ. ഇന്നലെ നമ്മൾ സാധനങ്ങൾ വാങ്ങിക്കാൻ പോയി വരുമ്പോഴല്ലേ നീ ചോദിച്ചത്.എന്നിട്ട് ഞാനെല്ലാ ഡീറ്റയിൽസും പറഞ്ഞു തന്നല്ലോ..ഓർക്കുന്നില്ലേ..”..!!

 

 

ഒരു കുസ്യതിച്ചിരിയോടെ എൻ്റെ കണ്ണുരുട്ടലിനെ അവഗണിച്ചു കൊണ്ട് അവരെനിക്കിട്ട് നല്ലൊരു താങ്ങ് താങ്ങി….!

 

 

ഞാനാകെ ക്ഷീണത്തിലായി. കാവ്യയുടെ മുഖഭാവമെന്തെന്ന് നോക്കാനൊന്നും മനസ്സ് വന്നില്ല. പെട്ടെന്ന് തന്നെ പാസ്‌ബുക്കുമായി ഉണ്ടമ്പൊരിയുടെ അടുത്തേക്ക് സ്‌കൂട്ടായി….!

Leave a Reply

Your email address will not be published. Required fields are marked *