“”ആരാണ് ഇത്…………?”” അവൻ റിപ്ലൈ ചെയ്തു കാത്തിരുന്നു. മെസ്സേജ് സെന്റ് ആയി ഒരു മിനിറ്റ് കഴിഞ്ഞതും
മറുപടിയെത്തി.
“”അനീഷ് അല്ലേ…..😊
അതിനിടയ്ക്ക് നമ്മളെയൊക്കെ മറന്നോ.?””
“”ആരാണെന്നു മനസിലായില്ല🤔
അതല്ലേ ചോദിച്ചത്.””
“”എനിക്ക് മനസിലായി അനീഷ് ആണെന്ന്…
പിന്നെ ഓർതിരിക്കാൻ വേണ്ടി നമ്മൾ തമ്മിൽ അത്ര പരിചയമൊന്നും ഇല്ല കെട്ടോ😀😀””
“”ഹ്മ്മ്മ്……… ഞാൻ അനീഷ് ആണ്☺️
പക്ഷെ, എനിക്ക് അങ്ങോടു മനസിലായില്ല ആരാണെന്ന്.. സ്ഥലം എവിടെയാ… കൊല്ലം ആണോ.?”” കൂട്ടുകാർ വല്ലതും പുതിയ നമ്പർ എടുത്തപ്പോൾ പറ്റിക്കാൻ മെസ്സേജ് അയേച്ചതാണെന്നു കരുതി അവൻ ചോദിച്ചു.
“”കൊല്ലമൊന്നും അല്ല….😇🙂””
“”എന്നാൽ ഇടുക്കി ആയിരിക്കും🤔😊
എനിക്ക് വേറെ പരിചയക്കാരൊന്നും ഇല്ലല്ലോ.””
“”ഇടുക്കിയാണ് ഞാനും😊😊
പക്ഷെ, നമ്മൾ പരിചയക്കാരൊന്നും അല്ല.””
“”ഹ്ഹ………
നമ്പർ എവിടുന്നു കിട്ടി അപ്പോൾ🤔?”
“”അതൊക്കെ കിട്ടി…😅😇
മെസ്സേജ് അയേച്ചതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ.?””
“”ബുദ്ധിമുട്ടൊന്നും ഇല്ല☺️☺️
എന്നാലും ആരാണെന്നു അറിയണ്ടയോ.?””
“”അതിനൊക്കെ സമയം ഇനിയുമുണ്ടല്ലോ😛””
“”ഓഹ്… തന്റെ പേരെന്താണ്.?
അല്ലങ്കിൽ ഒരു ഫോട്ടോ ഇട്… കണ്ടിട്ടുണ്ടെങ്കിൽ പറയാം😊😊””
“”ഹ്മ്മ്മ്……… എന്നെ കണ്ടുപിടിക്കാൻ അല്ലെ….
അങ്ങനെ വേഗം കണ്ടുപിടിക്കണ്ടാ.
ആ ത്രില്ല് അങ്ങ് പോകില്ലേ😜😜😜””
“”ത്രില്ലോ…… എനിക്കൊരു ത്രില്ലുമില്ല☺️😇””
“‘അതെന്താ പെണ്ണുങ്ങളോട് സംസാരിക്കാൻ
ഇഷ്ടമല്ലാത്ത ആളാണോ😊😊””
“”പെണ്ണോ……..🤔 മറഞ്ഞിരുന്നു മെസ്സേജ് അയേച്ചാൽ ആണാണോ പെണ്ണാണോ എന്നൊക്കെ ആർക്കേലും മനസ്സിലാകുമോ.””
“”എന്തായാലും ഞാനൊരു പെണ്ണാണ്…😀😉
ഒന്നു ശ്രമിക്കെന്നെ കണ്ടുപിടിക്കാൻ.””
“”ഒരു ക്ലൂ പോലും ഇല്ലാതെ ഞാൻ എങ്ങനെ കണ്ടുപിടിക്കാനാണ്🙃🙂””
“”സമയം ഉണ്ടല്ലോ അതിനൊക്കെ😛😛””
“”ആഹ് നോക്കാം………😇
പക്ഷെ, എന്തേലും കാര്യം ഉണ്ടാകുമല്ലോ മെസ്സേജ് അയയ്ക്കാൻ….
അതെന്താണ്.?””
“” എല്ലാം ഇന്നുതന്നെ അറിയണമെന്നുണ്ടോ….
എല്ലാം വളരെ ഫാസ്റ്റ് ആണല്ലോ😝😝””
“”അതല്ലേ നല്ലത്…..😀😀
ചിലപ്പോൾ ഇങ്ങനെ മെസ്സേജ് അയേച്ചു പറ്റിക്കാൻ ആണെങ്കിലോ.””
“”ഞാൻ ഒരിക്കലും പറ്റിക്കില്ല പോരെ..☺️””
“”ഓക്കേ………😅😅
അപ്പോൾ ഇനി ഇപ്പഴാണ് വരുന്നത്.””
“”അതിനു ഞാൻ എവിടെയും പോയില്ലല്ലോ…..
ഞാൻ എപ്പഴും ഫ്രീയാണ്😉😉””
“”എന്നാൽ വേഗം കണ്ടുപിടിക്കും
നോക്കിക്കോ😜””
“”കണ്ടുപിടിച്ചിട്ടോ..🤔🤔””
“”ആരാണെന്നു മനസ്സിലായാൽ പിന്നെ നമ്മുക്ക് അയാളോട് സംസാരിക്കാമല്ലോ എപ്പഴും😊””
“‘ഹ്മ്മ്മ്… ഞാൻ അതിനു ഫേക്ക് അല്ല.
സംസാരിച്ചിരിക്കാൻ ആളൊന്നും ഇല്ലാത്തതുകൊണ്ട് മെസ്സേജ് അയേച്ചതാണ്.
ബുദ്ധിമുട്ടോ വിശ്വാസകുറവോ എന്തേലുമൊക്കെ ഉണ്ടെങ്കിൽ കുഴപ്പമില്ല🙂🙂””
“”ഓ……… അതൊന്നുമില്ല☺️
സംസാരിക്കാൻ ഞാനുണ്ട് പോരെ….”” അനീഷ് പറഞ്ഞതും അതിനുള്ള മറുപടി എത്തിയത് വോയിസിൽ ആയിരുന്നു.
പെണ്ണിന്റെ കിളിനാദം കേട്ടതും അവന്റെ ചുണ്ടിൽ ചെറുചിരി വിടർന്നു.
“”അപ്പോൾ സത്യമായിരുന്നു അല്ലേ😛😛””
“”ഹ്മ്മ്മ് ഇപ്പം വിശ്വാസം ആയില്ലേ…😀””
“”മ്മ്മ്മ്………… പിന്നെന്താ പരിപാടി.?
ജോലിവല്ലതുമുണ്ടോ അതോ വീട്ടിൽത്തന്നെ ആണോ😊”‘
“”ഒരു ജോലിയും ഇല്ല….
ഇപ്പഴത്തെ ജോലി ഉറക്കം തന്നെ😴😴””
“”ഹ്മ്മ്മ് ഭാഗ്യവതി😄😄
“”അതെന്താ……🤔””
“”ജോലിക്കൊന്നും പോകണ്ട. പിന്നെ എന്തേലുമൊക്കെ കഴിച്ചിട്ട് കിടന്നുറങ്ങിയാൽ പോരെ😉””
“”അതാണോ ഭാഗ്യം…😇😇
ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നവർക്കറിയാം അതിന്റെയൊക്കെ ബുദ്ധിമുട്ട്””
“”അതൊക്കെ ശരിയാണ്……
എന്നാലും ഒരു സുഖമുള്ള ഏർപ്പാടല്ലേ വീട്ടിൽ ആരുടേയും ശല്യമില്ലാതെ ഇരിക്കുന്നത്☺️☺️””
“”എനിക്കിഷ്ടമല്ല….🙃
മിണ്ടാനും പറയാനുമൊന്നും ആളില്ലാതെ ഇരിക്കാൻ.””
“”അതാണോ എനിക്ക് മെസ്സേജ് ഇട്ടത്..😜””
“”ആഹ്….. ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ഒറ്റയ്ക്കാണെന്നു തോന്നുകയുമില്ല😊😊””
“”ഓഹോ……… എന്നാലും എന്നെ എങ്ങനെ അറിയാം😇🤔””
