ജന്മാന്തര ബന്ധം 2
Janmanthara Bandham Part 2 | Author : Alchemist
[ Previous Part ] [ www.kambi.pw ]

നമസ്കാരം. ഞാൻ വീണ്ടും ആഗതനായിരിക്കുന്നു. പതിയെ പേജ് കൂട്ടി എഴുതാം എന്നാണ് കരുതിയത്. പക്ഷെ അങ്ങനെ ചിന്തിച്ചാൽ എനിക്ക് മടിവരുമോ എന്ന് പേടിയുണ്ട്. അതുകൊണ്ടാണ് ഞാൻ വേഗം വന്നത് പേജ് കുറഞ്ഞതിൽ ക്ഷമിക്കണം അതിനു പകരമായി ഭാക്കിയുള്ള ഭാഗം ഞാൻ വേഗം അയക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശവും എന്റെ തുടർന്നെഴുതാനുള്ള അഭിനിവേശം ആളി കത്തിക്കുന്നു. പിന്നെ എന്റെ പേരിലുള്ള വേറൊരു ആൽകെമിസ്റ്റ് ഇവിടെയുണ്ട്. അതിനാൽ തന്നെ പറയുന്നു എന്റെ സ്ഥിരം ഡയലോഗായ ആരംഭിക്കലാമ ഉള്ളതാണ് ശരിക്കുള്ള ഈ ഞാൻ എന്ന് പറഞ്ഞു കൊണ്ട് ആവർത്തിക്കുന്നു..
ആരംഭിക്കലാമാ🔥🔥
പാൽ.. ഏറെ മധുരവും ഇമ്പവുമുള്ള സ്വരത്തിൽ അവൾ പറഞ്ഞു. എ..എനിക്ക് വേണ്ട. ഞാൻ എങ്ങനെയോ പറഞ്ഞാപ്പി ച്ചു. ശേഷം തലേണയും എടുത്ത് അവിടുള്ള സോഫയിലേക്ക് നടന്നു….
ഞാൻ സോഫയിൽ കിടന്നു പതുക്കെ ശൂന്യമായ സ്വപ്നത്തിലേക്ക് കാൽ വച്ചു.
ശൂന്യം എന്നാൽ ചുറ്റും കറുപ്പ് മാത്രം അവിടെ ഒരു കണ്ണാടിയുണ്ട് ഞാൻ പതിയെ അങ്ങോട്ട് നടന്നു എന്റെ പ്രതിഫലം ആ ഞാൻ കണ്ടു.അതിന്റെ ചുണ്ടിൽ ഒരു പുഛ ഭാവമുണ്ട്. ആ അപരൻ എന്നെ നോക്കി സംസാരിക്കാൻ തുടങ്ങി.
– ടാ അഖിലേ. നീ എന്നാ ഉണ്ണാക്കനാണ്. നീ തിരഞ്ഞു നടന്ന നിന്റെ പാതി അവിടെയുണ്ട് എന്നാൽ നീ ഇവിടെ സോഫയിൽ മലച്ചുകിടക്കുന്നു നിനക്ക് മനുഷ്യർക്കുണ്ടാകുന്ന സ്വാഭാവിക വികാരം പോലും ഇല്ലേ.
ദർപ്പണത്തിൽ നിന്നും ഉയർന്ന ശബ്ദം എന്റെ മനസ്സിൽ ആശയ കുഴപ്പമുണ്ടാക്കി.
എന്ത് വികാരം. മനസ്സിൽ ചിന്തിചപ്പോൾ മാനത്തു കണ്ടതു പോലെ.
ദർപ്പണം- നീ കാമം,പ്രേമം, എന്ന് കേട്ടിട്ടുണ്ടോ. lust and love എന്ന്.
ഞാൻ -പിന്നല്ലാതെ ഇതെല്ലാം അറിയാത്ത മനുഷ്യർ ഉണ്ടോ.
ദർപ്പണം ഉടനടി മറുപടി അയച്ചു – ഉണ്ട്. അതാണ് നീ.
പെട്ടന്ന് വല്ലാത്ത കാറ്റ് കണ്ണാടി പൊട്ടിച്ചിതറി. അതിലെ ഒരു കഷ്ണം എന്റെ നെറ്റിയിൽ തറച്ചു കയറി. വല്ലാത്ത വേദന.
ഞാൻ ആ റൂം തുറന്ന് പുറത്തിറങ്ങി. ആ റൂമിൽ മൂഴുവൻ അന്ധകാരമാണെങ്കിൽ ഇവിടം കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമാണ്.
കണ്ണ് തുറക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി. ഞാൻ കഷ്ടപ്പെട്ട് തുറന്നപ്പോൾ സ്വർണ്ണവും രത്നവും കുറേ പെട്ടിയിൽ നിറച്ചിരിക്കുന്നു.
ഞാൻ ചുറ്റും നോക്കി. ഒരു രാജകൊട്ടാരം പോലെ തോന്നുന്നു. എന്റെ തല്ല ചെറുതായി വേദനിക്കാൻ തുടങ്ങി. കലശലായ ക്ഷീണം. എന്തോ ഒരു ശബദം എന്റെ കാതുകളിൽ നിന്ന് ആത്മാവിനോട് രഹസ്യം പറയുന്നത് പോലെ.
ഭാഷ എനിക്ക് മനസ്സിലാകുന്നില്ല. വേദന സഹിക്കവയ്യാതെ എന്റെ ചെവി രണ്ടും പൊത്തി.
പെട്ടന്ന് ആ ശബ്ദം നിലച്ചു ഞാൻ പതിയെ ചെവിയിൽ നിന്ന് കയ്യെടുത്തു. കയ്യിൽ മുഴുവനും ചോരയുടെ കട്ടി ചുവപ്പ്.
പെട്ടന്ന് ചീവിടിന്റെ ശബ്ദം പോലെ ചെവിയിലേക്ക് എന്തോ കയറി വല്ലാത്ത ശബ്ദം. ഞാൻ ചെവിപൊത്തിക്കൊണ്ട് മുട്ടിൽ ഇരുന്നു.
കണ്ണ് മങ്ങിപ്പോകുന്നു. ഞാൻ ജീവിതത്തിൽ ഇത്രയും വേദന ശാരീരികമായി അനുഭവിച്ചിട്ടില്ല. എന്റെ ജീവൻ അവസാനിക്കുകയാണോ എന്ന് പോലും തോന്നി.
ആദ്യം വന്നത് അച്ഛൻ ദേവരാജ വർമ്മയുടേയും അമ്മ ശാരുതി ദേവിയുടേയും മുഖമാണ്.
പിന്നെ അർജുൻ, അഫ്സൽ, അഫ്സലിന്റെ അനിയൻ സിനാൻ എന്നിവരുടെ മുഖമാണ്. പിന്നെ ദേവ്നയുടെ മുഖം. അവളുടെ മുഖം. ആ ചാര കണ്ണുകൾ എല്ലാം എന്തിനോ എന്റെ മനസ്സിൽ നിറഞ്ഞു.
പെട്ടന്ന് തലയിലെ വേദന കുറഞ്ഞു. അസഹിനിയമായ ശബ്ദം പൂർണ്ണമായും നിലച്ചു. ഞാൻ മെല്ലെ എഴുന്നേറ്റു. ചുമരിൽ ഒരു ഫോട്ടോ എന്നെ ആകർശിച്ചു ഞാൻ അതിന്റെ അരികിലേക്ക് നടന്നു. ആ ചിത്രത്താൻ ഒരു കൂറ്റൻ നാഗം അതിന് പല നിറങ്ങളിലായി 12 തലകളുണ്ട്. അത് ഒരു വാളിനെ ചുറ്റിവരിഞ്ഞിരിക്കുന്നു. വാളിൽ പച്ച മാണിക്യം പതിച്ചിട്ടുണ്ട്. പെട്ടന്ന് ഞാൻ ബോധം കെട്ടു വീണു. ഏതൊക്കെയോ ദൃശ്യം എന്റെ മനസ്സിൽ പാഞ്ഞുപോയി എനിക്കാകെ വ്യക്തമായി കണ്ടത് ഒരു പോരാളി തന്റെ വാളുകൊണ്ട് ഒരാളുടെ കാൽ വെട്ടുന്നതാണ്.
