ജന്മാനന്തരബന്ധം – 2 6

 

 

അവളൊന്നു ചിരിച്ചു. നിന്റെ വിറയൽ കേട്ടാൽ തോന്നും നിനക്കാണ് പനിയെന്ന്.പിന്നെ എനിക്ക് പനിയൊന്നുമല്ല എന്റെ ജോലി അവിടെയാണല്ലോ.

 

 

ഓ ഈ പുല്ല് ഡോക്റ്റാണല്ലേ. ഞാൻ പിറുപിറുത്തു. അവൾ ഇപ്പോഴും എന്നെ നോക്കി നിൽക്കുകയാണ്. ഞാൻ ശരിയെന്ന് തലയാട്ടി. വേഗം പുട്ടും കടലക്കറിയും കഴിച്ചു. ശേഷം അമ്മയോട് പറഞ്ഞ് പുറത്ത് ഇറങ്ങി. അപ്പോളേക്കും അവളും കഴിച്ച് ഇറങ്ങിയിരുന്നു.

 

 

 

 

ഞാൻ അച്ഛന്റെ കാറിൽ പോകാം എന്നാണ് കരുതിയിരുന്നത്. പിന്നീട് എന്റെ സ്വന്തം Himalayan 450 ൽ പോകാം എന്ന് വിചാരിച്ചു. അതിൽ കയറി. ബൈക്ക് കണ്ടതും അവൾ ഒന്ന് സംശയിച്ചു ശേഷം മെല്ലെ അതിനു പിറകിൽ കയറി.

 

 

 

 

ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അവൾ ഒരു കൈ എന്റെ തോളിൽ വച്ചു. എന്റെ ഉള്ളിൽ ഒരു കാളൽ വന്നു. ഒരു തണുപ്പ് രോമമെല്ലാം എഴുന്നേറ്റുനിന്നു. ടാ വണ്ടിയെടുക്ക്. അവൾ എന്റെ ചെറിയോട് ചേർന്നു നിന്ന് പറഞ്ഞു അന്നേരം അവളുടെ ചൂട് നിശ്വാസം എന്റെ കാതിൽ പതിച്ചു. ഒരു പരിജയവുമില്ലാത്ത അവളെന്തിനാ എന്നോട് ഇത്രയും അടുത്ത് പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഞാൻ വേഗം വണ്ടിയെടുത്തു.

 

 

 

 

ആർ. ജീ മെഡികെയർ ഗ്രൂപ്പ്സിന്റെ സ്ഥാപകനും നിലവിലെ ഓണറുമാണ് രാമകൃഷ്ണൻ അങ്കിൾ. അതായത് ദേവ്നയുടെ അച്ഛൻ. രാമകൃഷ്ണൻ അങ്കിൾ അച്ഛന്റെ അടുത്ത കൂട്ടുകാരനാണ്. അങ്കിളിന് ഒറ്റസന്താനമേ ഉള്ളു അതാണ് ഇപ്പോൾ എന്റെ തോളിൽ കൈ വച്ച് വണ്ടിയെപറ്റി പുകഴ്ത്തിപറയുന്ന ദേവ്ന.

 

 

 

ദേവ്നയുടെ അമ്മ സീത എന്റെ സ്വന്തം അമ്മയെ പോലെ തന്നെ എന്നെ സ്നേഹിക്കുന്നു. ദേവ്ന 18 വയസു മുതൽ ജർമ്മനിയിൽ ഡോക്റ്ററാക്കാൻ പഠിക്കുകയായിരുന്നു. അന്ന് എനിക്ക് 16 വയസ്സ് ആണ് ഇവളെ പിന്നീട് ഞാൻ ഇപ്പോഴാണ് കാണുന്നത്.

.

 

 

അപ്പോഴാണ് ഫോണിൽ കോൾ വന്നത്. ഞാൻ വണ്ടി പതുക്കെയാക്കി. സ്ഥലമെത്തിയിരുന്നു ദേവ്ന എന്നോട് ബൈ പറഞ്ഞ് പോയിരുന്നു. ഞാൻ പതിയേ ഫോൺ എടുത്തു അർജുനാണ്. 15 മിസ്സ് കാൾ ഉണ്ട്. ഞാൻ വേഗം അവനെ തിരിച്ചുവിളിച്ചു.

 

– എന്താടാ അജു 15 പ്രാവശ്യം വിളിച്ചല്ലോ.

 

നീ എത് കാലിന്റെ ഇടക്കാട്ടാ. ഞാൻ ഒരാവശ്യത്തിന് വിളിക്കുമ്പോൾ കാൾ എടുത്തൂടെ മൈരേ.

 

– എന്താടാ പ്രശ്ണം. ഞാൻ കുറച്ച് ഗൗരവത്തിലായി

 

 

 

വലിയ പ്രശ്ണമാണ് മച്ചു. അഫ്സലും സിനാനും ഗൾഫിൽ പോണെന്ന്.

 

– അതെന്താടാ പെട്ടന്ന്. ഞാൻ സംശയത്തോടെ ചോദിച്ചു.

 

അവരുടെ വാപ്പയ്ക്ക് ജോലി ഒറ്റക്ക് ചെയ്യാൻ പറ്റുന്നില്ല അവരുടെ സഹായം വേണമെന്ന് നീ പോർട്ടിൽ വാ.

 

 

ഞാൻ വേഗം വണ്ടി പോർട്ടിൽ തിരിച്ചു അര മണിക്കൂറിനു ശേഷം ഞാൻ എയർപോർട്ടിൽ എത്തി. പുറത്തു തന്നെ അഫ്‌സലും സിനാനും അർജുനും ഉണ്ട്.

 

ടാ നിങ്ങൾ പോവാന്നല്ലേ

 

സിനാൻ – വേറെ വഴിയില്ല. കമ്പനിയിൽ ചേർന്നാൽ 3 വർഷം കഴിഞ്ഞേ പിന്നീട് കാണുകയൊള്ളു.

 

അഫ്സൽ – ഫ്ലൈറ്റ് വരാൻ സമയമായി. പെട്ടന്നാണ് വാപ്പ വിവരം അറീച്ചത് നിന്നെ വിളിച്ചിട്ട് കിട്ടീട്ടില്ല അതുകൊണ്ടാണ് .

 

 

 

-സാരമില്ലെടാ പോട്ടെ.ഞാൻ എന്റെ കയ്യിലെ കെട്ട് അവർക്ക് കൊടുക്കു. ദിർഹം ആണ്.

 

 

സിനാൻ – എടാ എന്തിനാടാ ഇത്.

 

– നീ വച്ചോടാ ഫുണ്ടേ ഫൈറ്റിന് സമയമായി നി ചെക്കിങ്ങിന് കയറികോ ഞങ്ങൾ പോകുവാ. വാ അർജുനേ. ഞങ്ങൾ മെല്ലെ വണ്ടിക്കടുത്തു നടന്നു.

 

-അജു വണ്ടി നിയെടുത്തോ. ഞാൻ താക്കോൽ അജുവിന് കൊടുത്തു. അവൻ വണ്ടിയെടുത്തു. കാറ്റ് എന്റെ മുടിയെ പാറിച്ചു..{ തുടരും }

===========================

Leave a Reply

Your email address will not be published. Required fields are marked *