ജന്മാനന്തരബന്ധം – 2 6

 

 

 

 

 

പെട്ടന്ന് ഞാൻ എഴുന്നേറ്റു. ദേഹം മുഴുവർ വിയർത്തിട്ടുണ്ട്. ഞാൻ വേഗം അരികിലുള്ള ബോട്ടിലിൽ നിന്നും വെള്ളം കുടിച്ചു. ബോട്ടിലിന്റെ മുക്കാൽ ഭാഗവും തീർന്നു. നശിച്ച സ്വപ്നം. ഞാൻ വേഗം താഴേക്ക് ഇറങ്ങി. എല്ലാവരും എന്നെ വല്ലാത്ത നോട്ടം നോക്കുന്നുണ്ട്. വിയർപ്പ് കണ്ടിട്ടാകും🥴.

 

 

 

 

 

 

പിന്നെ അടുക്കളയിലെത്തി. അമ്മ ഭക്ഷണമുണ്ടാക്കുകയാണ്. വീട്ടിൽ മുഴുവനും 18 ജോലിക്കാരുണ്ട് എന്നാലും ഭക്ഷണം അമ്മ തന്നെ ഉണ്ടാകണം എങ്കിലേ അമ്മക്ക് സമാധാനം കിട്ടുകയുള്ളു. അമ്മക്ക് ഭക്ഷണം ഉണ്ടാക്കാൻ വലിയ ഇഷ്ടമാണ്. നല്ല കൈപ്പുണ്യവുമുണ്ട് . ആ കഴിവ് എനിക്കും കിട്ടിയിട്ടുണ്ട് കേട്ടോ . ഞാനൊരു സർവ്വകലാവല്ലഭൻ തന്നെ😅.

 

 

ഞാൻ പതിയേ അടുക്കളയിൽ എത്തി നോക്കി. ബീഫിന്റെ മണം. അറിയാതെ എന്റെ വായിൽ നിന്ന് ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് പുറത്ത് ചാടി.

-ബീഫ് ഫ്രൈ, ചിക്കൻ കറി,പുട്ട് എല്ലാമുണ്ടല്ലോ.

അമ്മ എന്റെ ശബ്ദം കേട്ടതും ചിരിച്ചു കൊണ്ട്.- മോൻ എഴുന്നേറ്റല്ലേ. പിന്നെ ഇതെല്ലാം ഞാൻ മോൾക്ക് വേണ്ടി എടുത്തതാണ് നിനക്ക് ചിക്കൻ കൂട്ടിക്കുടാ.

ഞാൻ – ചിക്കൻ കൂട്ടുന്നില്ലെ ബീഫ് കൂട്ടി കഴിച്ചോളാം.

 

 

 

അപ്പോൾ തന്നെ കിട്ടി തലക്ക് ഒരു കിഴിക്ക്. അമ്മയുടെ വക ശാസനയും. – ടാ പൊട്ടാ നിനക്ക് നോയമ്പ് ഉണ്ട്. നോൺവെജ് കൂട്ടരുത്

ഞാൻ – അയ് ശരി.

അമ്മ – നീ പോയി മോളെ വിളിക്ക്.

 

ഏത് മോളുടെ കാര്യമാണ് അമ്മ പറയുന്നത്.

 

അമ്മ – ദേവു മോളുടെ കാര്യം.

 

-ദേവു ? ഓ ദേവ്നയുടെ കാര്യമാണ്.

 

ഞാൻ വീണ്ടും പടി കയറി എന്റെ റൂമിൽ കയറി. തകർന്നു പോയി എന്റെ പിഞ്ചു മനസ്സ്. ഉഫ് എന്റെ ശ്വാസം നിലച്ചു. വെള്ള നിറത്തിലുള്ള അനാർക്കലി ചുരിദാറും. കയ്യിൽ നീല രത്നം പതിപ്പിച്ച നേർത്ത വെള്ളിയിൽ തീർത്ത ചരട്. ഞാൻ നോക്കുന്നത് അറിയാതെ നെറ്റിയിൽ സിന്ദൂരം പതിപ്പിക്കുകയാണ് അവൾ. പെട്ടന്നാണ് ഞാൻ വന്നതിന്റെ ഉദ്ദേശം ഓർമ്മവന്നു. എങ്ങനെ അവളെ വിളിക്കും. പൂയ് ഇങ്ങോട്ടു നോക്കിയേ മുറ്റത്തൊരു മൈന ക്ലാ ക്ലാ ക്ലീ ക്ലീ. ചെ വിഷയം മാറി🙃.

 

 

 

 

എങ്ങനെ അവളെ വിളിക്കും അവസാനം രണ്ടും കൽപ്പിച്ച് ഞാൻ അവളെ വിളിച്ചു. ദേവ്ന…. താഴെ അമ്മ വിളിക്കുന്നു. അവൾ പെട്ടന്ന് ഞെട്ടി കയ്യിലെ സിന്ദൂരം അവളുടെ ഇടത്തേ കണ്ണിൻ പോയി.

 

 

 

ഞാൻ പെട്ടന്ന് അവളുടെ കണ്ണ് തുറന്നുവച്ച് പതിയെ ഊതി. ആ മാൻപേട കണ്ണുകളിൽ ഞാൻ ചെറിയ മന്ദഹാസം കണ്ടു. പെട്ടന്ന് ഞാൻ കയ്യെടുത്തു. സോറി… വിറയലോടെ ഞാൻ പറഞ്ഞു നിർത്തി. എന്നിട്ട് ഞാൻ വേഗത്തിൽ പടിഓടിയിറങ്ങി.

 

 

 

 

വേഗം തീൻമേശയുടെ അരികിൽ വന്നിരുന്നു. അവിടെ അച്ഛൻ വന്നിട്ടുണ്ടായിരുന്നു.

അച്ഛൻ – നീ മോളെ വിളിചോ.

 

ഉവ്വ് ഞാൻ വിളിച്ചായിരുന്നു.

 

പെട്ടന്ന് വെള്ളികുലുസിന്റെ ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. ഒരോ ദിനം കഴിയുമ്പോളും അവളുടെ സൗന്തര്യം കൂടി വരികയാണ് എന്നതിൽ സംശയമില്ല. അവളുടെ ചാര കണ്ണുകൾ എന്റെ മനസ്സിന്റെ അറ തുറന്നു. അവൾ എന്റെ കണ്ണിൽ തന്നെ നോക്കി ഇരിക്കുകയാണ്. ഇടതു കണ്ണ് ചുവന്നിട്ടുണ്ട്. അവൾ വന്ന് എന്റെ അടുത്തുള്ള കസാരയിൽ ഇരുന്നു.

 

 

 

 

 

 

അപ്പോഴേക്കും ഭാക്കിയുള്ളവർ ഭക്ഷണം കഴിച്ചുകഴിഞ്ഞിരുന്നു. അവർ എഴുന്നേറ്റു. ഹാളിന്റെ ഇടതു വശത്തിന്റെ കോർണ്ണറിൽ ആണ്‌ അടുക്കള.

നീ ഭക്ഷണം കഴിക്കുന്നില്ലേ. വളരേ പരിജയമുള്ളവരോട് സംസാരിക്കുന്നത് പോലെയാണ് അവൾ എന്നോട് സംസാരിക്കുന്നത്. എന്റെ മനസ്സു വായിച്ചെന്നത് പോലെ അവൾ ഒന്ന് പുഞ്ചിരിച്ചു. ശേഷം ഒഴുക്കൻ മട്ടിൽ ചോദിച്ചു. എന്നെ ഒന്ന് ആർ.ജി ഹോസ്പിറ്റലിൽ ആക്കിത്തരുമോ ?

 

 

– എന്തു പറ്റു പനിയാണോ ? വിറയലോടുകൂടിയാണ് ഞാന്നത് പറഞ്ഞു തീർത്തത്.

Leave a Reply

Your email address will not be published. Required fields are marked *