“എന്ത്.””
ജീവൻ പെട്ടന്ന് ബ്രേക്ക് ചവിട്ടി കാർ നിർത്തിയിട്ട് ചോദിച്ചു.
“അവൾ. അവളാണ് എന്റെ യഥാർത്ഥ ഭാര്യ എന്നോ..? നീ എന്തൊക്കെയാ ഈ പറയുന്നത്. നിനക്ക് വട്ട് വല്ലതും ഉണ്ടോ…?”
“ഉണ്ട്. എനിക്കല്ല. അവൾക്ക് വർഷയ്ക്ക്. അവളുടെ ചേച്ചിയോടുള്ള സ്നേഹത്തിന്റെ വട്ട്. ജീവേട്ടനോടുള്ള സ്നേഹത്തിന്റെ വട്ട്. അല്ലെങ്കിൽ സ്വന്തം ജീവിതം കളഞ്ഞു ഇങ്ങനെ ഒരു കാര്യത്തിന് ആരെങ്കിലും മുതിരുമോ..?
“ആര്യേ നീ എന്താണ് പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ..?”
“അങ്ങനെ എങ്കിൽ ഞാൻ ഒരു കാര്യം ജീവേട്ടനോട് തിരിച്ചു ചോദിച്ചോട്ടെ..? അമൃതേച്ചിയേയും വർഷയേയും ഒരുമിച്ചു കണ്ടാൽ ഇതിൽ ഏതാണ് വർഷ ഏതാണ് അമൃത എന്ന് ജീവേട്ടന് തിരിച്ചറിയാൻ കഴിയുമായിരുന്നോ..?”
“അത് അവരുടെ അച്ഛനും അമ്മയ്ക്കും പോലും പ്രയാസം ആകുമ്പോൾ എനിക്ക് എങ്ങനെ തിരിച്ചറിയാൻ പറ്റും..?”
“അങ്ങനെ എങ്കിൽ ജീവേട്ടന്റെ കൂടെ ഉള്ളത് അമൃതേച്ചി തന്നെ ആണെന്ന് ജീവേട്ടൻ എങ്ങനെ ഉറപ്പിക്കും..?”
“ആര്യേ.. നീ എന്താ പറഞ്ഞു വരുന്നത്…? അപ്പോൾ എന്റെ കൂടെ ഉള്ളത് അമൃത അല്ലേ വർഷ ആണോ..?”
“ഇത്രയും നാൾ ഒരുമിച്ചു താമസിച്ചിട്ടും ജീവേട്ടന്റെ കൂടെ ഉള്ളത് ആരാണെന്ന് പോലും ജീവേട്ടന് ഉറപ്പിക്കാൻ പറ്റുന്നില്ലേ ..?”
ജീവൻ കാർ ഒരു സൈഡിൽ നിർത്തി. അങ്ങനെ ഇരുന്നു. അവിടെ അടുത്ത് കണ്ട ഒരു കടയിൽ പോയി ആര്യ ഒരു കുപ്പി തണുത്ത വെള്ളവും ആയി വന്നു എന്നിട്ട് അത് ജീവന് കൊടുത്തു.
‘”ഇന്നാ ഇത് കുടിക്ക്. ഇത്രയും പറഞ്ഞപ്പോൾ ഇങ്ങനെ ആണെങ്കിൽ ഇനിയുള്ളത് കൂടെ പറഞ്ഞാൽ ജീവേട്ടൻ എങ്ങനെ ആകും. ”
ജീവൻ ആ വെള്ളം വാങ്ങി കുടിച്ചു എന്നിട്ട് ആര്യയെ നോക്കി പറഞ്ഞു.
“ആര്യേ ഇങ്ങനെ സസ്പെൻസ് നിർത്തി പറയാതെ. എന്താണെങ്കിലും തുറന്നു പറയൂ. നമുക്ക് എന്തിനും വഴിയുണ്ടാക്കാം.”
“പറയാം. പക്ഷെ എനിക്ക് ഒരു വാക്ക് ജീവേട്ടൻ തരണം.”
“എന്ത് വാക്ക്..?”
“അത് ഞാൻ പറയാം. പക്ഷെ എനിക്ക് വാക്ക് തരണം.”
“എന്ത് വാക്ക്. അത് അറിയാതെ ഞാൻ എങ്ങനെ വാക്ക് തരും. ഞാൻ പഴയ കാല രാജാവ് ഒന്നും അല്ല. കാര്യം അറിയാതെ വാക്ക് തരാൻ.. ആര്യ കാര്യം എന്താണെങ്കിലും പറയൂ . എന്ത് പ്രശ്നത്തിനും നമുക്ക് പരിഹാരം കാണാം., ”
“അത് പോര. എനിക്ക് രണ്ട് വാക്കുകൾ വേണം. ഒന്ന്. ഞാൻ പറയുന്നത് കേട്ട് ജീവേട്ടൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന വാക്ക്. പിന്നെ എന്റെ വർഷയെ സംരക്ഷിച്ചു കൊള്ളും എന്ന വാക്ക്. അവൾക്ക് ഒരു പോറൽ പോലും ഏൽപ്പിക്കില്ല എന്ന വാക്ക്. അതിന് ആരേയും അനുവദിക്കില്ല എന്ന വാക്ക്..”
“ശരി ഞാൻ വാക്ക് തരുന്നു. തന്റെ വർഷയെ ഞാൻ സംരക്ഷിച്ചു കൊള്ളും.. ആരും അവളെ ഒന്നും പറയില്ല ചെയ്യില്ല. ആരും ഒന്നും പറയാതെ ഒന്നും ചെയ്യാതെ ഞാൻ നോക്കും. ”
“ശരി എങ്കിൽ ഞാൻ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ..?”
“എന്ത് കാര്യം..?”
“അമൃതേച്ചിക്ക് ഇത് എത്രാം മാസം ആണ്..?”
“ആറ് മാസം. അടുത്ത മാസം അവളുടെ അച്ഛനും അമ്മയും വരും അവളെ കൂട്ടികൊണ്ട് പോകാൻ..”
“ആണോ..? നല്ലത്. ജീവേട്ടന്റെ ആദ്യത്തെ കുഞ്ഞല്ലേ ഇത്. ? ഇതിന് മുൻപ് മാറ്റാരെങ്കിലും ജീവേട്ടന്റെ കുഞ്ഞിന്റെ അമ്മ ആയിട്ടുണ്ടോ..? പ്രേഗ്നെന്റ് എങ്കിലും.?.”
“ആര്യേ… നീ ലിമിറ്റ് ക്രോസ് ചെയ്യുന്നു. വർഷയുടെ സുഹൃത്ത് അത് മാത്രം ആണ് ഞാൻ നിനക്ക് തരുന്ന ഈ സമയം. നീ വെറുതെ അത് പാഴാക്കരുത്..”
“ഒരിക്കലും ഇല്ല ജീവേട്ട. ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല. ഞാൻ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ. ഭാര്യയ്ക് പുറമേ മറ്റൊരാൾ ഒരേ സമയം ജീവേട്ടന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞാൽ ജീവേട്ടൻ എങ്ങനെ പെരുമാറും..? ”
