ജീവന്റെ അമൃതവർഷം – 6 16

 

 

“നീ എന്തൊക്കെയാ ആര്യേ ഈ പറയുന്നത്..? നീ എന്തിനാ ഇങ്ങനെ വളച്ചു കെട്ടുന്നത്. ?

 

“എന്നാൽ ഞാൻ തുറന്നു ചോദിക്കെട്ടെ.. എനിക്ക് ജീവേട്ടനെ വിശ്വാസം ആകാതെ ഞാൻ പറയാൻ വന്ന കാര്യം എങ്ങനെ പറയും.”

 

!”എന്നാൽ നീ ഒന്നും പറയേണ്ട. . എനിക്ക് ഒന്നും കേൾക്കുകയും വേണ്ട.. ”

 

 

“അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും. നാളെ ഏതെങ്കിലും ഒരു കുട്ടി വന്നു നിങ്ങളാണ് എന്റെ അച്ഛൻ എന്ന് പറഞ്ഞാൽ ജീവേട്ടൻ എന്ത് ചെയ്യും. നിങ്ങൾ എല്ലാവരും ചേർന്ന് എന്റെ അമ്മയെ ചതിച്ചു എന്ന് പറഞ്ഞാൽ..?”

 

 

“നിനക്ക് ഇനിയും മതിയായില്ലേ…? നീ എന്തിനാ ഇങ്ങനെ ടെൻഷൻ ഉണ്ടാക്കുന്നത്..?”

 

 

“ശരി ഇനി ടെൻഷൻ ഉണ്ടാക്കുന്നില്ല. ഞാൻ പറയാം. ജീവേട്ടന്റെ കൂടെ ഉള്ളത് അല്ല ജീവേട്ടൻ താലികെട്ടിയ പെണ്ണ് എന്ന് പറഞ്ഞാൽ..? വിവാഹത്തിന് മുൻപ് ജീവേട്ടനോട് എപ്പോഴും സംസാരിച്ചതും ജീവേട്ടൻ സംസാരിച്ചതും. ജീവേട്ടൻ വിളിക്കുമ്പോൾ എപ്പോഴും കൂടെ വന്നതും അമൃതേച്ചി അല്ല എന്ന് ഞാൻ പറഞ്ഞാൽ..? ജീവേട്ടൻ താലി കെട്ടിയത് അമൃതേച്ചിയെ അല്ല എന്റെ വർഷയെ ആണെന്ന് ഞാൻ പറഞ്ഞാൽ..?.”

 

 

“ആര്യേ…”

 

 

“അതേ സത്യമാണ് ജീവേട്ടാ.. ജീവേട്ടൻ ആദ്യം വന്നു പെണ്ണ് കണ്ടത് അമൃതേച്ചിയെ തന്നെ ആണ്. പക്ഷെ പിന്നെ എല്ലാം എന്റെ വർഷ ആയിരുന്നു. ജീവേട്ടൻ താലി കെട്ടിയതും വീട്ടിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതും. ഒരുപെണ്ണിന്റെ കൂടെ കിടന്നു ആദ്യ രാത്രി ആഘോഷിച്ചതും. എല്ലാം എന്റെ വർഷയോടൊത്തു ആയിരുന്നു. അന്ന് ബോധം കെട്ട് വീണത് ആയിരുന്നു അമൃതേച്ചി.”

 

 

“ആര്യേ. നീ പറയുന്നത് എല്ലാം സത്യം ആണോ…?”

 

 

“അതേ. സത്യം ആണ്.. ഒരു സത്യം കൂടെ ഉണ്ട്. എന്റെ വർഷ ഇപ്പോൾ ഗർഭിണി ആണ്. ജീവേട്ടന്റെ കുഞ്ഞിനെ ആണ് അവൾ വയറിൽ ചുമന്നു നടക്കുന്നത്. അത് ആരും അറിയാതിരിക്കാൻ ആണ് അങ്ങ് ദൂരെ തമിഴ് നാട്ടിൽ ഒരു സ്കൂളിൽ ടീച്ചർ ആയി പോയത്. വീട്ടുകാർ പോലും അറിയാതിരിക്കാൻ. അവർ വേദനിക്കാതിരിക്കാൻ. തന്റെ ചേച്ചിയുടെ നല്ല ജീവിതത്തിന് വേണ്ടി. അവൾ ഇന്ന് ഒരുപാട് സ്നേഹിക്കുന്ന അവളുടെ ജീവിട്ടന്റെ സന്തോഷത്തിനു വേണ്ടി.. അവൾ അവളുടെ സ്വപ്നങ്ങളും ജീവിതവും നശിപ്പിക്കുകയാണ്. എന്നോട് ഇത് ഒരിക്കലും ഇത് ആരോടും പറയരുത് എന്നാ അവൾ പറഞ്ഞത്. കുറച്ചു വർഷം കഴിഞ്ഞാൽ അവൾ ദെത്ത് എടുത്ത കുഞ്ഞ് ആണെന്ന് പറഞ്ഞു അവളുടെ സ്വന്തം കുഞ്ഞിനെ വളർത്താൻ ആണ് അവൾ പോകുന്നത്. ആ കുഞ്ഞാണ് ജീവേട്ടന്റെ ആദ്യത്തെ കുഞ്ഞ്. അതിനെ ജീവേട്ടന് വേണോ എന്നറിയാൻ ആണ് ഞാൻ ഇവിടെ വരെ വന്നത്.”

 

 

ജീവന് എന്ത് പറയണം എന്ന് അറിയാതെ കുറച്ചു സമയം അങ്ങനെ തന്നെ ഇരുന്ന് പോയി.

 

“ജീവേട്ട. ”

 

ആര്യ വിളിച്ചു

 

“ആര്യേ ഞാൻ ഈ കേട്ടതൊക്കെ സത്യമാണോ..?

 

 

“സത്യമാണ്.”

.

 

 

” പക്ഷെ എന്തിന്..? അവൾ ഇത് ചെയ്തു…? “”

 

 

“അത് അമൃതേച്ചിക്ക് വേണ്ടി..”

 

 

“അമൃതയ്ക്ക് വേണ്ടി. പക്ഷെ എന്തിന്..? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഞാൻ അവളെയല്ലേ ഇഷ്ട്ടപെട്ടത്..അമൃതയെ ? വീട്ടുകാർ ഉറപ്പിച്ചതും അതല്ലേ..? പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നാടകം കളിച്ചത് …?”

 

 

“അതിന് കാരണം അമൃതേച്ചി ആണ്. അമൃതേച്ചിക്ക് പേടി ആണ്. പിന്നെ അമൃതേച്ചിക്ക് ആദ്യ കാഴ്ചയിൽ തന്നെ ജീവേട്ടനെ ഇഷ്ടമായിരുന്നു. അത് തുറന്നു പറയാനുള്ള ധൈര്യം പോലും അമൃത ചേച്ചിക്ക് ഉണ്ടായിരുന്നില്ല. പേടിയായിരുന്നു ”

 

 

“പേടിയോ..? ആരെ. ? എന്നെയോ..? എന്തിന്..?”

 

 

“അതൊക്കെ വലിയൊരു കഥയാണ്. ”

 

 

“കഥയോ? എന്ത് കഥ.? ”

 

 

“കഥയല്ല. വളർത്തു ദോഷം. പിന്നെ നമ്മുടെ സമൂഹം സാഹചര്യം എല്ലാവരും ചേർന്നു പലരോടെന്ന പോലെ അമൃതേച്ചിയോടും ചെയ്ത തെറ്റ്.”

 

“നീ എന്തൊക്കെയാ ആര്യേ പറയുന്നത്..? ”

Leave a Reply

Your email address will not be published. Required fields are marked *