ജീവന്റെ അമൃതവർഷം – 6 16

 

” അമൃതേ മോൾക്ക് സുഖമാണോ..? ”

ആ അച്ഛനും അമ്മയും ഒരുപോലെ ചോദിച്ചു.

 

“അതെ. ” അമൃത പറഞ്ഞു.

 

” അച്ഛനും അമ്മയും ഇരിക്ക്. നിങ്ങൾക്ക് ഒരാളെ പരിചയപ്പെടുത്താനുണ്ട്. ഞാനിപ്പോൾ വിളിക്കാം. അമ്മേ അവളെ ഇങ്ങു കൊണ്ടുവാ. ” ജീവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

 

 

ജീവന്റെ അമ്മയുടെ കൂടെ ഉള്ളയാളെ കണ്ടു. അമൃതയുടെ അച്ഛനും അമ്മയും ഞെട്ടിപ്പോയി. അവളും അമൃതയെ പോലെ തന്നെ അതേ വേഷത്തിൽ അതേ രീതിയിൽ അണിഞ്ഞൊരുങ്ങിയിരുന്നു.

 

“അറിയാതെ അവർ വിളിച്ചു. മോളെ വർഷേ. … എന്തായിത്…?”

 

ജീവൻ അമൃതയേയും വർഷയേയും ഒരുമിച്ച് നിർത്തി ജീവൻ ചോദിച്ചു.

 

” ഇതിൽ ആരാണ് നിങ്ങൾ കൊണ്ടുപോകാൻ വന്ന എന്റെ അമൃത. തിരിച്ചറിയാമെങ്കിൽ കൊണ്ടുപോയിക്കോ. അല്ലെങ്കിൽ ഇവർ ഇവിടെ നിൽക്കും. ഇവിടെ പ്രസവിക്കും. ഇവിടെ കഴിയും . ഈ ജീവന്റെ അമൃതവർഷമായി. ഈ ജീവന്റെ കുഞ്ഞുങ്ങളുടെ അമ്മമാരായി.” ”

 

വർഷയുടെയും അമൃതയുടെയും അച്ഛനും അമ്മയും ഞെട്ടിപ്പോയി. അവർക്ക് സ്വന്തം മക്കളെ തിരിച്ചറിയാൻ പറ്റിയില്ല. ഇതിൽ ആരാണ് അമൃത ആരാണ് വർഷ. അതുമാത്രമല്ല അവിടെ എന്താണ് സംഭവിക്കുന്നത് എന്നും അവർക്ക് മനസ്സിലായില്ല..

 

അപ്പോഴാണ് ജീവന്റെ അമ്മ പറഞ്ഞത്.

 

” മക്കളെ വളർത്തുമ്പോൾ. സ്നേഹത്തോടൊപ്പം ധൈര്യവും പകർന്നു നൽകണം. സ്വാതന്ത്ര്യം പകർന്നു നൽകണം. അവരുടെ എല്ലാം നല്ലതിനും കൂടെ ഉണ്ടാവണം. അവർക്ക് പ്രചോദനമായി എന്നും അവരുടെ കൂടെ ഉണ്ടാവണം. അതാണ് ഒരു യഥാർത്ഥ അച്ഛനും അമ്മയും ചെയ്യേണ്ടത്. അല്ലാതെ എല്ലാത്തിനും മക്കളെ പേടിപ്പിച്ച് വളർത്തുകയല്ല. മക്കൾ ഒരു കളിപ്പാവയല്ല. നാളെ ഉയരങ്ങളിലേക്ക് പറന്നു പോകേണ്ടവരാണ്. നിങ്ങൾ രണ്ടാളും അങ്ങനെ ഒരു കാര്യം ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് ഇന്ന് ഇങ്ങനെ നിൽക്കേണ്ടി വരില്ലായിരുന്നു.

 

ഈ സമൂഹവും പലപ്പോഴും അങ്ങനെയാണ്. മറ്റൊരാളുടെ വീഴ്ചയിൽ കൈകൊട്ടിച്ചിരിക്കുന്നവർ. മറ്റുള്ളവരെ പരിഹസിച്ചും അപമാനിച്ചും മാത്രം സന്തോഷിക്കുന്നവർ. അതിൽ ഒരു ഇരയാകേണ്ടി വരുമായിരുന്നു എന്റെ മകനും. ഞാനാണ് അവന്റെ കൂടെ നിന്നത് അവന്റെ എല്ലാത്തിനും ഞാൻ കൂടെ നിന്നു. ഇപ്പോൾ ഇതിനും. ഇവർ രണ്ടും എന്റെ മക്കളാണ്. എന്റെ അമൃത മോളും വർഷം മോളും. ഇതിൽ ആരാണ് അമൃത എന്നോ ആരാണ് വർഷ എന്നോ ഞങ്ങൾക്കറിയേണ്ട .

 

അന്ന് നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ..? രണ്ടും ഒന്നായി ജനിക്കേണ്ടതായിരുന്നു . എന്തോ കാരണം കൊണ്ട് രണ്ടായി പോയി എന്നേയുള്ളൂ. അതേ ഇനി ഇവർ രണ്ടല്ല ഒന്നാണ്. എന്റെ മോൻ ‘ ജീവന്റെ അമൃതവർഷം.’

 

 

ഇവിടെ ഇപ്പോൾ മറ്റൊരു ചടങ്ങാണ് നടക്കാൻ പോകുന്നത് .

 

ഇപ്പോൾ ഇവിടെവെച്ച് ജീവൻ രണ്ടുപേരുടെയും കഴുത്തിൽ താലികെട്ടും. രണ്ടുപേരും ഒരുമിച്ച് ജീവന്റെ ഭാര്യമാരാകും. ഇവർ ഒന്നിച്ചു ജീവിക്കും. ഒന്നിച്ചു പ്രസവിക്കും. ഒന്നിച്ച് മക്കളെ വളർത്തും. ഇവർ ഇനി ഒന്നാണ്. ”

 

അവിടെ ഒരുക്കിയിരുന്ന സോഫയിൽ ജീവനെയും ജീവന്റെ ഇരുവശത്തായി അമൃതയേയും വർഷയേയും ഇരുത്തി. ജീവൻ ആദ്യം അമൃതയേയും പിന്നെ വർഷയേയും താലികെട്ടി. ഇരുവരുടെയും നെറ്റിയിൽ സിന്ദൂരം അണിയിച്ചു.

 

അതിനുശേഷം അന്ന് സംഭവിച്ചതൊക്കെ ജീവൻ അമൃതയുടെയും വർഷയുടെയും അച്ഛനോട് അമ്മയോടും പറഞ്ഞു കൊടുത്തു. അവർ അതൊക്കെ കേട്ട് തരിച്ചിരുന്നു പോയി.

 

 

പിന്നെയും മാസങ്ങൾ കടന്നുപോയി. ഇപ്പോൾ ജീവൻ നാലു കുഞ്ഞുങ്ങളുടെ അച്ഛനാണ്.അമൃതയും വർഷയും രണ്ടുപേരും പ്രസവിച്ചത് ഇരട്ടകളെയാണ്. രണ്ടുപേർക്കും പെൺമക്കൾ തന്നെ. ഒരേ രൂപവും ഭാവവും ഉള്ള കൊച്ചു സുന്ദരി കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ നാലുപേർക്കും പാലുകൊടുത്ത് ഉറക്കിയാൽ നാലുപേരെയും അച്ഛനെയും അമ്മയെയും ഏൽപ്പിക്കും. ആര് ആർക്ക് മുലയൂട്ടുന്നു എന്നില്ല ആരാണ് കരയുന്നത് അവർക്ക് ആരാണ് എടുക്കുന്നത് അവർ മുലയൂട്ടും. അത് അമൃത പ്രസവിച്ചതോ വർഷ പ്രസവിച്ചതോ എന്നില്ല . അമൃതയും വർഷയും രണ്ടുപേരും കുഞ്ഞുങ്ങളെ മാറിമാറി മുലയൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *